S9 yt cover 1

https://dailynewslive.in/ തെറ്റുകള്‍ തനിക്കും സഭവിച്ചിട്ടുണ്ടാകാമെന്നും താന്‍ ദൈവമല്ല മനുഷ്യനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലാണ് പ്രധാനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. പല വിഷയങ്ങളിലും തുറന്ന് സംസാരിച്ച തന്റെ ആദ്യ പോഡ്കാസ്റ്റാണിതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

https://dailynewslive.in/ മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന് അന്ത്യാഞ്ജലി നല്‍കാനൊരുങ്ങി നാട്. ജയചന്ദ്രന്റെ ഭൗതിക ദേഹം തൃശ്ശൂരിലെ സംഗീത നാടക അക്കാദമി ഹാളില്‍ പൊതുദര്‍ശനത്തിനെത്തിച്ചു. പ്രിയഗായകനെ അവസാനമായി കാണാന്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവിടെയെത്തിയത്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 9 ലെ വിജയി : രമ്യ, എടപ്പഴഞ്ഞി, പാങ്ങോട്, തിരുമല പി.ഒ, തിരുവനന്തപുരം*

https://dailynewslive.in/ മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിഹാസ ശബ്ദം കൊണ്ട് അനുഗ്രഹീതമായ ജീവിതമായിരുന്നു ജയചന്ദ്രന്റേതെന്ന് അദ്ദേഹം അനുശോചനക്കുറിപ്പില്‍ പറഞ്ഞു. വ്യത്യസ്ത ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങള്‍ വരും തലമുറകളുടെ ഹൃദയങ്ങളെയും സ്പര്‍ശിക്കും. ജയചന്ദ്രന്റെ വിയോഗത്തില്‍ ദുഖമുണ്ടെന്നും കുടുംബത്തിന്റെയും ആരാധകരുടെയും വിഷമത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കി കോടതി. വയനാട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദ്ദേശം. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്റെയും എംഎല്‍എ ഐ സി ബാലകൃഷ്ണന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നിര്‍ദ്ദേശം.

https://dailynewslive.in/ നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിന് റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരും. ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താന്‍ ഹാജരാക്കിയ രേഖകള്‍ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂര്‍ കോടതിയെ അറിയിച്ചു.എന്നാല്‍ അടിയന്തരമായി ഹര്‍ജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ഹൈക്കോടതി, പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്നും ആരാഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കലോത്സവ റിപ്പോര്‍ട്ടിങില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതിനാണ് കേസെടുത്തത്. സംസ്ഥാന സ്‌കൂള്‍ കലോത്സവുമായി ബന്ധപ്പെട്ട വാര്‍ത്താവതരണത്തില്‍ ഡോ. അരുണ്‍കുമാര്‍ സഭ്യമല്ലാത്ത ഭാഷയില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് സ്വമേധയാ കേസെടുത്തതെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി. മനോജ്കുമാര്‍ അറിയിച്ചു. കലോത്സവത്തില്‍ പങ്കെടുത്ത ഒപ്പന ടീമില്‍ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോര്‍ട്ടര്‍ ചാനലിലെ റിപ്പോര്‍ട്ടര്‍ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാര്‍ത്ഥ പ്രയോഗം.

https://dailynewslive.in/ വയനാട് കോണ്‍ഗ്രസില്‍ വന്‍ പ്രതിസന്ധി. പ്രബലരായ രണ്ട് നേതാക്കള്‍ പ്രതികളായതോടെ ജില്ലയിലെ പാര്‍ട്ടി പ്രതിസന്ധിയിലായി. രാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്യാന്‍ യോഗം വിളിക്കാന്‍ പോലും ആളില്ലാത്ത സ്ഥിതിയിലാണ് ഡിസിസി ഓഫീസ്. പ്രതിസന്ധി കടുക്കുമ്പോഴും ഒരു വിഭാഗം പ്രതിരോധിക്കാതെ മാറിനില്‍ക്കുകയാണ്. സംഭവത്തില്‍ പ്രിയങ്ക ഗാന്ധി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

https://dailynewslive.in/ സംഘപരിവാറുമായി തുറന്ന സഖ്യത്തിന് യുഡിഎഫ് ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍. കോ-ലീ – ബി സഖ്യം ജനം മറന്നിട്ടില്ലെന്നും നേമത്ത് ബിജെപി ജയിച്ചത് കോണ്‍ഗ്രസ് വോട്ട് കൊണ്ടാണെന്നും നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം എല്‍ഡിഎഫ് കാട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. ഒരു വര്‍ഗീയ ശക്തികളുമായി സഖ്യത്തിനില്ലെന്നും സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം പിണറായി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..

*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ യുജിസി കരട് ചട്ടങ്ങള്‍ക്കെതിരെയും മുന്‍ ഗവര്‍ണര്‍ക്കെതിരെയും വിമര്‍ശനവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ചുമതല ഗവര്‍ണര്‍ക്കാണെന്നും ഇതില്‍ രണ്ട് അഭിപ്രായത്തിന്റെ കാര്യമില്ലെന്നും അര്‍ലേക്കര്‍ പറഞ്ഞു.

https://dailynewslive.in/ ബി.പി. അങ്ങാടി വലിയനേര്‍ച്ചയുടെ സമാപനദിവസത്തില്‍ ഇടഞ്ഞ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞതിനെത്തുടര്‍ന്ന് ഗുരതരാവസ്ഥയിലിരുന്നയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശിയും പാചകക്കാരനുമായ തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം താമസിക്കുന്ന പൊട്ടച്ചോലെപടി കൃഷ്ണന്‍കുട്ടി (55) ആണ് മരിച്ചത്.

https://dailynewslive.in/ ലീഗ് പ്രവര്‍ത്തകനായിരുന്ന കൊല്ലപ്പെട്ട ഒതായി മനാഫിന്റെ കുടുംബം പി വി അന്‍വറിന്റെ മുന്നണി പ്രവേശനത്തിനെതിരെ പാണക്കാട് സാദിഖലി തങ്ങള്‍ക്ക് കത്ത് നല്‍കി. തങ്ങളെ നേരിട്ട് കണ്ടാണ് കുടുംബാംഗങ്ങള്‍ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയുള്ള കത്ത് കൈമാറിയത്. മുസ്ലിം ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയ്ക്ക് എതിരെ നില്‍ക്കുന്ന ആളാണ് അന്‍വറെന്ന് കത്തില്‍ കുറ്റപ്പെടുത്തുന്നു.

https://dailynewslive.in/ മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടി നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാലുകാലില്‍ വരാന്‍ പാടില്ലെന്നും മദ്യപാന ശീലമുണ്ടെങ്കില്‍ വീട്ടില്‍ വച്ചായിക്കോ എന്നും വാര്‍ത്താ സമ്മേളനത്തില്‍ ബിനോയ് വിശ്വം വിശദീകരിച്ചു.

https://dailynewslive.in/ റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസ് പുന:ക്രമീകരിക്കും. റണ്‍വേയുടെ റീ കാര്‍പെറ്റിങ് അടക്കമുള്ള നവീകരണ പദ്ധതി ജനുവരി 14 മുതല്‍ തുടങ്ങുന്നത് കണക്കിലെടുത്ത് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ റണ്‍വേ അടച്ചിടും. ഈ സമയത്തുള്ള വിമാന സര്‍വീസുകളുടെ സമയമാണ് പുനക്രമീകരിച്ചിരിക്കുന്നത്.

https://dailynewslive.in/ മകരവിളക്കിനൊരുങ്ങി ശബരിമല. ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. തിരക്ക് മുന്നില്‍ കണ്ട് തീര്‍ത്ഥാടകര്‍ക്കായി ഇത്തവണ കൂടുതല്‍ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും എര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 14 ചൊവ്വാഴ്ചയാണ് മകരവിളക്ക്.

https://dailynewslive.in/ നാളെ മുതല്‍ കാനനപാതവഴി സന്നിദാനത്തേക്ക് ഭക്തരെ കടത്തിവിടില്ല. മകരവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്ന പശ്ചാത്തലത്തിലാണിത്. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ ഭക്ഷണം പാകംചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

https://dailynewslive.in/ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് ഹരിപ്പാട് തുടക്കം. പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഴുവന്‍ സമയവും പങ്കെടുക്കും. 46 ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 15 ഏരിയകളില്‍ നിന്നായി 407 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

https://dailynewslive.in/ കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യയെയും കാണാനില്ലെന്ന പരാതി. കുടുംബം നടക്കാവ് പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.

https://dailynewslive.in/ മാമി തിരോധാനക്കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത ശേഷം ഡ്രൈവര്‍ രജിത്തും ഭാര്യ തുഷാരയും വീട്ടില്‍ തിരിച്ചെത്തിയില്ലെന്ന് തുഷാരയുടെ സഹോദരന്‍ സുമല്‍ജിത്ത്. സഹോദരിയേയും ഭര്‍ത്താവിനേയും ക്രൈംബ്രാഞ്ച് മാനസികമായി പീഡിപ്പിച്ചിരുന്നതായും സുമല്‍ജിത്ത് ആരോപിച്ചു. കഴിഞ്ഞ മൂന്നാഴ്ചയായി ക്രൈംബ്രാഞ്ച് ഇവരെ നിരന്തരം അന്വേഷണത്തിനായി വിളിപ്പിച്ചിരുന്നതായും കുറ്റവാളികളോട് എന്നപോലെയാണ് പെരുമാറിയിരുന്നത് എന്നും രജിത്തിന്റെ അഭിഭാഷകന്‍ റിവറസും ആരോപിച്ചു.

https://dailynewslive.in/ എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്പെന്‍ഷന്‍ കാലാവധി 120 ദിവസം കൂടി നീട്ടി സര്‍ക്കാര്‍. റിവ്യൂ കമ്മറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് സസ്പെന്‍ഷന്‍ നീട്ടിയിരിക്കുന്നത്. എന്‍ പ്രശാന്ത് മറുപടി നല്‍കാത്തത് ഗുരുതര ചട്ടലംഘനമെന്നാണ് റിവ്യൂ കമ്മറ്റിയുടെ വിലയിരുത്തല്‍.

https://dailynewslive.in/ ചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എംഎസ് സൊല്യൂഷന്‍സ് ഉടമ ഷുഹൈബിന് പിന്നാലെ അദ്ദേഹത്തിന്റെ പിതാവും ഉളിവില്‍. ഷുഹൈബിന്റെ കൊടുവള്ളിയിലെ വീട്ടില്‍ എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് പിതാവിനെ കാണാന്‍ കഴിഞ്ഞില്ല.

https://dailynewslive.in/ കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷം. വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഇന്നലെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സെയ്ന്റ് തോമസ് മൗണ്ടില്‍ സിനഡ് സമ്മേളനം നടക്കുന്നതിനിടെ കഴിഞ്ഞദിവസം എറണാകുളം-അങ്കമാലി അതിരൂപത പക്ഷത്തെ വൈദികര്‍ ബിഷപ്പ് ഹൗസ് കൈയേറി പ്രാര്‍ഥനാ യജ്ഞം തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിശ്വാസികള്‍ തമ്മിലുള്ള സംഘര്‍ഷവും അരങ്ങേറിയത്.

https://dailynewslive.in/ സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി നല്‍കാനാവില്ലെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, സൂര്യകാന്ത്, ബി.വി. നാഗരത്‌ന, പി.എസ്. നരസിംഹ, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഒരുകൂട്ടം പുനഃപരിശോധനാ ഹര്‍ജികള്‍ ചേമ്പറില്‍ പരിശോധിച്ചു തള്ളിയത്.

https://dailynewslive.in/ പരോപകാരമെന്ന നിലയിലാണ് അവയവദാനം ചെയ്യുന്നതെന്ന് ദാതാവ് ഉറപ്പിച്ചുപറയുമ്പോള്‍ വ്യക്തമായ കാരണമില്ലാതെ അപേക്ഷ നിഷേധിക്കരുതെന്ന് ഹൈക്കോടതി. ബന്ധുക്കളല്ലാത്തവരും അവയവദാനത്തിന് സന്നദ്ധരായി മുന്നോട്ടുവരുമെന്നതില്‍ ശുഭാപ്തിവിശ്വാസമാണ് ഉണ്ടാകേണ്ടതെന്നും ഇക്കാര്യത്തില്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാനുള്ള തീരുമാനമാണ് വേണ്ടതെന്നും ജസ്റ്റിസ് സി.എസ്. ഡയസ് പറഞ്ഞു.

https://dailynewslive.in/ കേരളത്തില്‍ നിന്നുള്ള മാലിന്യം തമിഴ്നാട്ടില്‍ തള്ളാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് കന്യാകുമാരി എസ്പി. രണ്ട് ദിവസത്തിനിടെ 4 മലയാളികള്‍ അടക്കം 9 പേര്‍ ഹോട്ടല്‍ മാലിന്യം കയറ്റി വന്ന ലോറിയുമായി അറസ്റ്റിലായ പശ്ചാത്തലത്തില്‍ ആണ് മുന്നറിയിപ്പ്. തിരുനെല്‍വേലിക്ക് പകരം കന്യാകുമാരിയില്‍ മാലിന്യം തള്ളാന്‍ ആണ് ഇപ്പോള്‍ ശ്രമം എന്ന് എസ്പി ആര്‍. സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

https://dailynewslive.in/ ബീഫ് വില്‍ക്കുന്നതിനെതിരെ കോയമ്പത്തൂര്‍ ഉദയംപാളയത്തെ തട്ടുകടയിലെത്തി ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. കട നടത്തുന്ന ആബിദയെയും ഭര്‍ത്താവ് രവിയെയും പ്രദേശത്തെ ബിജെപി നേതാവ് സുബ്രഹ്‌മണി ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. സ്‌കൂളും ക്ഷേത്രവും അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ബീഫ് വില്‍ക്കാനാകില്ലെന്നാണ് ഭീഷണിപ്പെടുത്തിയതെന്നാണ് ആരോപണം.

https://dailynewslive.in/ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുന്നില്‍ കീഴടങ്ങിയ ആറ് നക്‌സലുകളെ ബെംഗളൂരുവിലെ എന്‍ഐഎ പ്രത്യേക കോടതി ജനുവരി 30 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മഡിവാളയിലെ ടെക്‌നിക്കല്‍ സെല്ലില്‍ ചിക്കമംഗളൂരു പൊലീസിന് മുമ്പാകെ ഇന്നലെ മൊഴി രേഖപ്പെടുത്തിയ ശേഷം വിക്ടോറിയ ആശുപത്രിയില്‍ പതിവ് വൈദ്യപരിശോധനക്ക് വിധേയരായി.

https://dailynewslive.in/ വന്ദേഭാരത് എക്‌സ്പ്രസില്‍ ഇനി സിനിമയും എടുക്കാം. മുംബൈ – അഹമ്മദാബാദ് വന്ദേഭാരതില്‍ പരസ്യചിത്രം ചിത്രീകരിക്കാന്‍ പശ്ചിമറെയില്‍വേ അനുമതി നല്‍കി. മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ബുധനാഴ്ച ഒരുദിവസത്തെ ചിത്രീകരണത്തിന് 21 ലക്ഷം രൂപ റെയില്‍വേക്ക് ലഭിച്ചു.

https://dailynewslive.in/ അന്തരീക്ഷമലിനീകരണവും മൂടല്‍മഞ്ഞും കാരണം പൊറുതിമുട്ടി രാജ്യതലസ്ഥാനം. ഇന്ന് രാവിലെ 5.30-ന് ഒന്‍പത് ഡിഗ്രി സെല്‍ഷ്യസായിരുന്നു ഡല്‍ഹിയിലെ അന്തരീക്ഷ താപനില.

https://dailynewslive.in/ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ മോഷ്ടിക്കപ്പെട്ട ട്രാന്‍സ്ഫോര്‍മറിന് പകരം പുതിയ ട്രാന്‍സ്ഫോര്‍മറെത്തി. ഡിസംബര്‍ 14നാണ് ട്രാന്‍സ്ഫോര്‍മര്‍ മോഷ്ടിക്കപ്പെട്ടത്. വൈദ്യുതിയില്ലാതെ 25 ദിവസത്തോളം കൊടും തണുപ്പില്‍ കഴിഞ്ഞ സോറാഹ ഗ്രാമത്തിന്റെ ദുരവസ്ഥ മാധ്യമങ്ങള്‍ നിരന്തരമായി റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് പുതിയ ട്രാന്‍സ്ഫോര്‍മര്‍ എത്തിക്കാന്‍ അധികൃതര്‍ തയ്യാറായത്.

https://dailynewslive.in/ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘അവിഭക്ത ഇന്ത്യ’ സെമിനാറിലേക്ക് പാകിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളെയും ക്ഷണിച്ച് ഇന്ത്യ. പാകിസ്ഥാനേയും ബംഗ്ലാദേശിനേയും കൂടാതെ ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, മാലിദ്വീപ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളെയും ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്.

https://dailynewslive.in/ അമേരിക്കയിലെ ലോസ് ആഞ്ജലിസില്‍ പടരുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കാനാകാതെ പടര്‍ന്നുകൊണ്ടിരിക്കുന്നു. ഔദ്യോഗികമായി ഏഴുപേരുടെ മരണം സ്ഥിരീകരിച്ചെങ്കിലും യഥാര്‍ഥ മരണം ഇതിലും എത്രയോ ആണെന്നാണ് അധികൃതരുടെ വിശദീകരണം. പതിനായിരകണക്കിന് ആളുകളെയാണ് തീപിടിത്തം ബാധിച്ചിട്ടുള്ളത്. 7500-ലേറെ അഗ്‌നിരക്ഷാപ്രവര്‍ത്തകര്‍ തീകെടുത്താനുള്ള കഠിനശ്രമത്തിലാണ്. കാലിഫോര്‍ണിയയിലും പരിസരങ്ങളിലും നിന്നുള്ള അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ലോസ് ആഞ്ജലിസിലെത്തിയിട്ടുണ്ട്. വരണ്ടകാറ്റാണ് തീകെടുത്തല്‍ പ്രയാസമാക്കുന്നത്.

https://dailynewslive.in/ ഇന്ത്യയുടെ ക്വിക്ക് ഇ-കൊമേഴ്‌സ് വിപണിയില്‍ ശക്തമായ സാന്നിധ്യമാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടും ബ്ലിങ്കിറ്റും. എന്നാല്‍ യു.എസ് ആസ്ഥാനമായ ഇ-കൊമേഴ്‌സ് കമ്പനി ആമസോണും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുളള ഫ്ലിപ്പ്കാര്‍ട്ടും 2025 ല്‍ ദ്രുത വാണിജ്യ വിപണിയിലേക്ക് പ്രവേശിക്കാനുളള നീക്കങ്ങളാണ് നടത്തുന്നത്. ആമസോണ്‍ അതിന്റെ ക്വിക്ക് കൊമേഴ്‌സ് സേവനമായ ‘ടെസ്ന’ ബംഗളൂരുവില്‍ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങി. വില്‍പ്പനക്കാരില്‍ നിന്ന് ദൈനംദിന അവശ്യവസ്തുക്കള്‍ ശേഖരിച്ച് വേഗത്തില്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതിനാണ് ഈ പൈലറ്റ് പ്രോഗ്രാം ശ്രദ്ധയൂന്നത്. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്പ്കാര്‍ട്ടിന്റെ ദ്രുത വാണിജ്യ സേവനമായ ‘മിനിറ്റ്സ്’ പ്രവര്‍ത്തനങ്ങള്‍ അതിവേഗം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുത്ത ബംഗളൂരു പ്രദേശങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, മരുന്നുകള്‍ പോലുള്ള ഇനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി ഉല്‍പ്പന്ന ശ്രേണി വിപുലീകരീക്കുകയാണ്. അതേസമയം, ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബിഗ്ബാസ്‌ക്കറ്റ് ടാറ്റ ക്ലിക്കുമായി ചേര്‍ന്ന് ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ 15 മിനിറ്റിനുളളില്‍ ഡെലിവറി വാഗ്ദാനം ചെയ്യുന്ന പുതിയ മേഖല അവതരിപ്പിക്കാനുളള ഒരുക്കത്തിലാണ്.

https://dailynewslive.in/ പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്റെ പുതിയ സീരീസ് ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 13 സീരീസില്‍ വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ എന്നി ഫോണുകളാണ് വിപണിയില്‍ എത്തുന്നത്. പുതിയ ക്ലാല്‍കോം സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ് ആണ് രണ്ടു മോഡലുകള്‍ക്കും കരുത്ത് പകരുക. 12 ജിബി റാമും 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുമുള്ള വണ്‍ പ്ലസ് 13ന്റെ ബേസ് മോഡലിന് 69,999 രൂപയാണ് വില വരിക. 16 ജിബി റാമും 512 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വണ്‍ പ്ലസ് 13ന് 7000 രൂപ അധികം നല്‍കണം. അതായത് 76,999 രൂപയാണ് വില. 24 ജിബി റാമും ഒരു ടിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വണ്‍പ്ലസ് 13ന്റെ മൂന്നാമത്തെ വേരിയന്റിന് 89,999 രൂപയാണ് വില. ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കും. വണ്‍പ്ലസ് 13 ആറിന്റെ ബേസ് മോഡലിന് 43,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വേരിയന്റിനാണ് ഈ വില. 16ജിബി റാമും 512 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള രണ്ടാമത്തെ വേരിയന്റിന് 49,999 രൂപ നല്‍കണം. ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഡിസ്‌കൗണ്ട് ലഭിക്കും.

https://dailynewslive.in/ ബേസില്‍ – നസ്രിയ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘സൂക്ഷ്മദര്‍ശിനി’ ഒടിടി റിലീസിന്. ചിത്രം ജനുവരി 11 മുതല്‍ ഡിസ്നി പ്ലസ് ഹോട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. എംസിയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം ബോക്സ്ഓഫിസില്‍ 50 കോടിയിലേറെ കലക്ഷന്‍ നേടിയിരുന്നു. നവംബര്‍ 22നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അതുല്‍ രാമചന്ദ്രനും ലിബിന്‍ ടി.ബിയും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ ഹിച്ച് കോക്ക് സ്റ്റൈല്‍ മേക്കിങ്ങിലാണ് എംസി ചിത്രം ഒരുക്കിയത്. അയല്‍വാസികളായ പ്രിയദര്‍ശിനി, മാനുവല്‍ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ നസ്രിയയും ബേസിലും എത്തിയിരിക്കുന്നത്. അവരുടെ ജീവിതവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകവും ഉദ്വേഗജനകവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ചില സംഭവ വികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഇവര്‍ക്ക് പുറമെ ചിത്രത്തില്‍ ദീപക് പറമ്പോല്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, കോട്ടയം രമേശ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, മെറിന്‍ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപന്‍ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാര്‍, ജെയിംസ്, നൗഷാദ് അലി, അപര്‍ണ റാം, സരസ്വതി മേനോന്‍, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിലുണ്ട്.

https://dailynewslive.in/ ആന്‍സണ്‍ പോള്‍ നായകനായി രാജേഷ് സെല്‍വ തമിഴിലും തെലുങ്കിലുമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികമാരായി അദിതിറാവു ഹൈദരിയും കേതകി ശര്‍മ്മയും. കമല്‍ഹാസന്‍ നായകനായ തൂങ്കാവനം, കമല്‍ഹാസന്റെ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച് വിക്രം നായകനായ കടാരം കൊണ്ടാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം രാജേഷ് എം. സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ്. അതേസമയം മഴയില്‍ നനെ ശിറേന്‍ ആണ് ആന്‍സണ്‍ പോള്‍ നായകനായി തമിഴില്‍ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ടി. സുരേഷ് കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളിയായ റെബ മോണിക്ക ജോണ്‍ ആണ് നായിക. ജീവ എന്ന കഥാപാത്രത്തെയാണ് ആന്‍സണ്‍ പോള്‍ അവതരിപ്പിച്ചത്. കെക്യു എന്ന ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറ്റം കുറിച്ച ആന്‍സണ്‍ പോള്‍ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികളിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ആട് 2, എ രഞ്ജിത്ത് സിനിമ, റാഹേല്‍ മകന്‍ കോര, താള്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോയില്‍ ദേവരാജ് എന്ന പ്രതിനായകനായി എത്തി മികച്ച പ്രകടനം കാഴ്ചവച്ചു.

https://dailynewslive.in/ എനിയാക് എസ്യുവിയുടേയും എനിയാക് കൂപെയുടേയും ഫേസ്ലിഫ്റ്റ് മോഡലുകള്‍ പുറത്തിറക്കി ചെക് വാഹന നിര്‍മാതാക്കളായ സ്‌കോഡ. മികച്ച എയറോഡൈനാമിക്‌സും കൂടുതല്‍ റേഞ്ചുമുള്ള പുതിയ എനിയാക്/ എനിയാക് കൂപെ മോഡലുകള്‍ സ്‌കോഡയുടെ മോഡേണ്‍ സോളിഡ് ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. 2020നു ശേഷം രാജ്യാന്തര വിപണിയില്‍ 2.50 ലക്ഷത്തിലേറെ സ്‌കോഡ എനിയാക്ക്/ എനിയാക് കൂപെ മോഡലുകള്‍ വിറ്റു. ഫേസ്ലിഫ്റ്റ് എനിയാക്ക് മോഡലിന്റെ പ്രധാന സവിശേഷത എയറോഡൈനാമിക്‌സിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഡിസൈനാണെന്നതാണ്. വാഹനം സഞ്ചരിക്കുമ്പോള്‍ പരമാവധി വായുവിന്റെ പ്രതിരോധം കുറച്ചുകൊണ്ട് ഒഴുകി നീങ്ങുംവിധമാണ് രൂപകല്‍പന. പുതിയ എനിയാകില്‍ ഡ്രാഗ് കോഎഫിഷ്യന്റ് 0.264ല്‍ നിന്നും 0.245 ആയി കുറക്കാന്‍ സ്‌കോഡക്കായി. കൂപെയിലേക്കു വന്നാല്‍ ഡ്രാഗ് കോഎഫിഷ്യന്റ് പിന്നെയും കുറഞ്ഞ് 0.234ല്‍ നിന്നും 0.225ലേക്കാവും. എസ്യുവിയും കൂപെയും മൂന്ന് ബാറ്ററി ഓപ്ഷനുകളിലാണ് എത്തുന്നത്. ചെറിയ ബാറ്ററിയുടെ 60, വലിയ ബാറ്ററിയുടെ 85, വലിയ ബാറ്ററിയുടെ ഫോര്‍ വീല്‍ ഡ്രൈവ് മോഡലായ 85എക്‌സ്.

https://dailynewslive.in/ കല, സൗന്ദര്യം, ധാര്‍മ്മികത എന്നിവയെക്കുറിച്ച് വിമര്‍ശനാത്മക ചോദ്യങ്ങളുന്നയിക്കുന്ന രചന. ആധുനികസമൂഹത്തിലെ മനുഷ്യരുടെ ഇരട്ടവ്യക്തിത്വം, സുഖലോലുപതയോടുള്ള ആകര്‍ഷകത്വം തുടങ്ങിയവ വെളിവാക്കുന്ന ഈ പുസ്തകം എക്കാലത്തും പ്രസക്തമാണ്. ഓസ്‌കര്‍ വൈല്‍ഡിന്റെ ക്ലാസിക് കൃതിയുടെ പുനരാഖ്യാനം. ‘ഡോറിയന്‍ ഗ്രേയുടെ ചിത്രം’. വിവര്‍ത്തനം – ദീപേഷ് കെ രവീന്ദ്രനാഥ്. മാതൃഭൂമി. വില 85 രൂപ.

https://dailynewslive.in/ യാത്ര ചെയ്യുമ്പോഴും മറ്റും ടീബാഗ് ചായകളെ ആശ്രയിക്കുന്നവരാണ് പലരും. എളുപ്പത്തില്‍ മുക്കി ഒരു ചായ ഉണ്ടാക്കിയതിന് ശേഷം ഉപേക്ഷിച്ച് കളയാമെന്ന സൗകര്യവും ഇവയ്ക്കുണ്ട്. എന്നാല്‍ ടീബാഗുകളുടെ പുറം ആവരണത്തിനായി ഉപയോഗിക്കുന്ന പോളിമര്‍ അധിഷ്ഠിത സാമഗ്രികള്‍ ലക്ഷണക്കണക്കിന് നാനോപ്ലാസ്റ്റിക്കുകളെയും മൈക്രോപ്ലാസ്റ്റിക്കുകളെയും വെളിയില്‍ വിടുന്നതിനാല്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഓട്ടണമസ് യൂണിവേഴ്‌സിറ്റി ഓഫ് ബാഴ്‌സലോണയാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. നൈലോണ്‍-6, പോളിപ്രൊപ്പിലീന്‍, സെല്ലുലോസ് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ച ടീബാഗുകളാണ് പഠനത്തിന് ഉപയോഗിച്ചത്. ചൂട് വെള്ളത്തിലേക്ക് ഇവ മുക്കുമ്പോള്‍ ഒരു മില്ലിലീറ്ററിന് 1.2 ബില്യണ്‍ എന്ന അളവില്‍ നാനോപ്ലാസ്റ്റിക്കുകള്‍ പോളിപ്രൊപ്പിലീന്‍ വെളിയില്‍ വിടുന്നതായി ഗവേഷകര്‍ കണ്ടെത്തി. സെല്ലുലോസ്, നൈലോണ്‍-6 എന്നിവയും ദശലക്ഷണക്കണക്കിന് നാനോപ്ലാസ്റ്റിക്കുകളും മൈക്രോപ്ലാസ്റ്റിക്കുകളും പുറത്ത് വിടുന്നുണ്ടെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു. മനുഷ്യരുടെ കുടലിലെ കോശങ്ങള്‍ ഇത്തരം നാനോപ്ലാസ്റ്റിക്കുകളെ വലിച്ചെടുക്കുന്നത് വഴി അവ രക്തപ്രവാഹത്തിലെത്തി ചേര്‍ന്ന് ശരീരം മുഴുവന്‍ വ്യാപിക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *