കഴിഞ്ഞ മൂന്നു ദശാബ്ദം കേരളീയചിന്താമണ്ഡലം സ്വരൂപിച്ച സാംസ്‌കാരികാവബോധങ്ങള്‍ പലതും ഉണ്ണിക്കൃഷ്ണന്‍ ബി, ഈ സമാഹാരത്തില്‍ കണിശമായി വിമര്‍ശവിധേയമാക്കുന്നു. പാഠത്തിന്റെ അര്‍ത്ഥത്തെ മാത്രമല്ല, അര്‍ത്ഥോത്പാദനത്തിന്റെ ഉപാധികളെത്തന്നെ അസ്ഥിരമാക്കുന്ന വായനയുടെ ക്രീഡാപരത ചിന്തയുടെ ധൈഷണിക വ്യവഹാരത്തെ നിര്‍ണയിക്കുന്നുണ്ട്. കുമാരനാശാന്‍, രാജലക്ഷ്മി, ഒ.വി. വിജയന്‍ എന്നിവരുടെ രചനകള്‍ ആസ്പദമാക്കിയുള്ള വായനകളാവട്ടെ പ്രൗഢവും അതിലേറെ മൗലികവുമാണ്. ആധുനിക വിഷയിയുടെ അഴിയലും ദ്വന്ദ്വങ്ങളുടെ കലരലും സിദ്ധാന്തങ്ങളോടുള്ള വിമര്‍ശനാത്മക സമീപനവും സമകാലികതയോടുള്ള ആഭിമുഖ്യവും അരാഷ്ട്രീയതയുടെ നിരാസവും സാധ്യമാകുന്ന വിചാരരീതികളാണ് ഈ വായനകളുടെ രാഷ്ട്രീയത്തിന്റെ ധ്വനനശേഷി വര്‍ദ്ധിപ്പിക്കുന്നത്. ‘എഴുത്തിന്റെ കാമനയും കാമനയുടെ എഴുത്തും’. ഉണ്ണിക്കൃഷ്ണന്‍ ബി. ഡിസി ബുക്‌സ്. വില 308 രൂപ.