അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്ത ‘എന്ന് സ്വന്തം പുണ്യാളന്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10 നു റിലീസ് ചെയ്യും. ട്രൂത്ത് സീക്കേഴ്‌സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. അനശ്വരാ രാജനും അര്‍ജുന്‍ അശോകനും ബാലുവും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ‘എന്ന് സ്വന്തം പുണ്യാളന്‍’. രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.