കയ്പുനിറഞ്ഞ ബാല്യത്തിന്റെ ഓര്‍മ്മകള്‍ക്ക് സാന്ത്വനമേകാന്‍ കുന്നിന്പുറങ്ങളില് മുമ്പ് സമൃദ്ധമായി കണ്ണാന്തളിപ്പൂക്കള്‍ ഉണ്ടായിരുന്നു. ഇളംറോസ് നിറത്തിലുളള ആ പൂക്കളുടെ നിറവും ഗന്ധവും തന്നെയായിരുന്നു പുന്നെല്ലരിയുടെ ചോറിനും. പിന്നീടൊരിക്കല്‍ കണ്ണാന്തളിപ്പൂക്കള്‍ കാണാന്‍ വരുന്നു എന്നെഴുതിയ വായനക്കാരന് എഴുത്തുകാരന് എഴുതി, ‘ഗ്രാമം കാണാം, പക്ഷെ ഇപ്പോള്‍ കണ്ണാന്തളിപ്പൂക്കളില്ല. ഗ്രാമവും മാറിയിരിക്കുന്നു.’ ‘കണ്ണാന്തളിപ്പൂക്കളുടെ കാലം’. എം ടി വാസുദേവന്‍ നായര്‍. കറന്റ് ബുക്സ് തൃശൂര്‍. വില 171 രൂപ.
കണ്ണാന്തളിപ്പൂക്കളുടെ കാലം
