◾https://dailynewslive.in/ മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിന് യമുനാതീരത്തെ നിഗംബോധ്ഘട്ടില്‍ അന്ത്യ വിശ്രമം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാക്കളുമടക്കം പ്രമുഖര്‍ സാക്ഷ്യം വഹിച്ചു. രാവിലെ ഒന്‍പതുമണിയോടെ ഭൗതികശരീരം വസതിയില്‍ നിന്ന് എഐസിസി ആസ്ഥാനത്തെത്തിച്ചു. ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി , കെ.സി വേണുഗോപാല്‍ , പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ ചേര്‍ന്ന് ഭൗതികശരീരം ഏറ്റുവാങ്ങി. മന്മോഹന് സിങ് മരിക്കുന്നില്ലെന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നുമുള്ള മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ പുറത്ത് തടിച്ചുകൂടി. ഒരുമണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായാണ് സംസ്കാര ചടങ്ങുകള്‍ നടന്ന നിഗംബോധ്ഘട്ടിലേക്ക് ഭൗതികദേഹം കൊണ്ടുപോയത്.
◾https://dailynewslive.in/ കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷമാണ് കേസില്‍ വിധി വന്നത്. ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമനും മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 10 പ്രതികളെ കുറ്റവിമുക്തരാക്കി. ശിക്ഷിക്കപ്പെട്ടവരില്‍ ആറുപേര്‍ സിപിഎം നേതാക്കളാണ്. ശിക്ഷാവിധി ജനുവരി 3 ലേക്ക് മാറ്റി.
*കെ.എസ്.എഫ്.ഇ*
*സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഡിസംബര്‍ 27 ലെ വിജയി : അല്‍ഫോണ്‍സാ ജോസ്, കെ.എന്‍.ജി പുതൂര്‍ പിരിവ്, കോയമ്പത്തൂര്‍*
◾https://dailynewslive.in/ എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷകിട്ടണമെന്ന് പെരിയയില്‍ കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും അമ്മമാര്‍. എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും വിധി തൃപ്തികരമാണെന്ന് തോന്നുന്നില്ലെന്നും ബഹുമാനപ്പെട്ട കോടതിയില്‍ വിശ്വസിക്കുന്നുവെന്നും ശരത്ലാലിന്റെ അമ്മയും കേസില്‍ നീതി കിട്ടിയെന്നാണ് തോന്നുന്നതെന്നും കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ കുറേ കളി കളിച്ചുവെന്നും കൃപേഷിന്റെ അമ്മയും പറഞ്ഞു.
◾https://dailynewslive.in/ പെരിയ ഇരട്ടക്കൊല കേസിലെ വിധിക്ക് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധി കൊല്ലപ്പെട്ടവരുടെ കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. കൊല്ലണമെന്ന് തീരുമാനിച്ചതും കൊന്ന് കഴിഞ്ഞ് പ്രതികളെ ഒളിപ്പിച്ചതും തെളിവുനശിപ്പിച്ചതുമെല്ലാം സിപിഎമ്മാണ്. പ്രതികളെ രക്ഷിക്കാന്‍ ചെലവാക്കിയ പണം സിപിഎം സംസ്ഥാന കമ്മിറ്റി സര്‍ക്കാരിലേക്ക് അടക്കണമെന്നും വി.ഡി സതീശന് പറഞ്ഞു. കേസ് തേച്ചുമാച്ച് കളയാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമം നടത്തിയെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. 10 പ്രതികളെ വെറുതെവിട്ടതിനെതിരെ കുടുംബങ്ങളുമായി ആലോചിച്ച് കേസുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നും പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താനും, സംഘര്‍ഷത്തിനിടയില്‍ ഉണ്ടായ കൊലപാതകമല്ല പെരിയയിലേതെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ നല്കിയ നികുതി പണം ഉള്‍പ്പെടെ എടുത്താണ് സര്‍ക്കാര്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ വാദിച്ചതെന്നും ഷാഫി പറമ്പിലും പ്രതികരിച്ചു. പെരിയ കൊലപാതകം ആസൂത്രണം ചെയ്തത് സിപിഎമ്മിന്റെ ഉന്നത നേതൃത്വമാണെന്ന് കോടതി വിധിയിലൂടെ തെളിഞ്ഞെന്ന് ടി സിദ്ധിഖ് എംഎല്‍എയും സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയമാണ് ശിക്ഷിക്കപ്പെടുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തിലും പ്രതികരിച്ചു.
◾https://dailynewslive.in/ പെരിയ ഇരട്ടക്കൊല കേസില്‍ നിരപരാധികളെ കുറ്റക്കാരെന്ന് കോടതി വിധിച്ചതായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്. കേസില്‍ കാസര്‍കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനടക്കം കുറ്റക്കാരനായ സാഹചര്യത്തില്‍ അപ്പീല്‍ ഹര്‍ജിയുമായി മേല്‍ക്കോടതിയെ സമീപിക്കുമെന്ന് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണനും പ്രതികരിച്ചു. സിബിഐയുടേത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ പെരിയ ഇരട്ടക്കൊലക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിബിഐ കോടതി വിധിക്ക് പിന്നാലെ കുടുംബ പ്രാരാംബ്ദങ്ങള്‍ പറഞ്ഞും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതികള്‍. അതേസമയം, കേസിലെ 15ാം പ്രതിയായ വിഷ്ണു സുര എന്ന് വിളിക്കുന്ന എ സുരേന്ദ്രന് തനിക്ക് വധശിക്ഷ വിധിക്കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടത്. കൊലപാതകത്തില്‍ പങ്കില്ലെന്നും തനിക്ക് ജീവിക്കണ്ടെന്നും ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നും തൂക്കി കൊല്ലാന്‍ വിധിക്കണമെന്നും എ സുരേന്ദ്രന് കോടതിയില്‍ പറഞ്ഞു.
◾https://dailynewslive.in/ ടിപി ചന്ദ്രശേഖരന് കൊലപാതകത്തിന് ശേഷം സിപിഎമ്മിന്റെ ഉന്നതരായ നേതാക്കള്‍ ശിക്ഷിക്കപ്പെട്ട മറ്റൊരു കേസാണ് പെരിയ ഇരട്ടക്കൊലയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കേസില്‍ സി.പി.എമ്മും കോണ്‍ഗ്രസുമായി ഒത്തുതീര്‍പ്പുണ്ടായതിനാലാണ് 10 പ്രതികളെ വെറുതെവിട്ടതെന്നും കേരളാ പൊലീസാണ് കേസ് അന്വേഷിച്ചതെങ്കില്‍ എല്ലാ പ്രതികളെയും വെറുതെവിട്ടേനെയെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്ന് വിഎസ് സുനില്‍കുമാര്‍. പറയാനുള്ളത് ഇന്നലെ പറഞ്ഞു കഴിഞ്ഞുവെന്നും അവിടം കൊണ്ട് അവസാനിപ്പിക്കുന്നുവെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി. സുരേന്ദ്രന്റേത് രാഷ്ട്രീയ പ്രസ്താവനയാണെന്നും മേയര്‍ക്കെതിരെ ഇന്നലെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ തൃശ്ശൂരിലെ കേക്ക് വിവാദത്തില്‍ വിഎസ് സുനില്‍കുമാറിന്റേത് അനാവശ്യ പ്രതികരണമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. തൃശ്ശൂര്‍ മേയറെ മാത്രമല്ല തങ്ങള്‍ കണ്ടതെന്നും തൃശ്ശൂരിലെ തോല്‍വിയുടെ കാരണം പരിശോധിച്ച് തിരുത്തുകയാണ് സുനില്‍കുമാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സുനില്‍കുമാറിന്റെ പ്രതികരണത്തില്‍ നിന്ന് അദ്ദേഹത്തിന് പിന്നോട്ട് പോകേണ്ടി വന്നത് ജനം അത് അംഗീകരിക്കാത്തത് കൊണ്ടാണെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ കണ്ണൂര്‍ എ ഡി എം ആയിരുന്ന നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപിച്ച ടിവി പ്രശാന്തന് പരാതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലില്‍ ടിവി പ്രശാന്തന്റെ പരാതി കിട്ടിയിട്ടില്ലെന്ന് ഓഫീസ് അറിയിച്ചു. ഇരിക്കൂര്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി എന്‍ എ ഖാദര്‍ നല്കിയ വിവരാവകാശ അപേക്ഷയ്ക്ക് നല്കിയ മറുപടിയിലൂടെയാണ് ഓഫീസിന്റെ വിശദീകരണം.
◾https://dailynewslive.in/ തൃശൂര്‍ പാലയൂര്‍ സെന്റ് തോമസ് പള്ളിയിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള കരോള്‍ ഗാനം തടഞ്ഞ ചാവക്കാട് എസ്ഐ വിജിത്തിന്റെ നടപടി നിയമപരമായി ശരിയാണെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്കി. രാത്രി എട്ടു മണിക്ക് പള്ളി മുറ്റത്ത് കരോള്‍ ഗാനം പാടുന്നത് എസ്ഐ വിലക്കിയിരുന്നു. പള്ളി മുറ്റത്ത് മൈക്ക് ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് പറഞ്ഞാണ് എസ്ഐ താക്കീത് ചെയ്തത്. എന്നാല്‍, ഇക്കാര്യത്തില്‍ എസ്ഐയ്ക്കെതിരെ നടപടി വേണമെന്നായിരുന്നു സിപിഎം ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നത്.
◾https://dailynewslive.in/ ആലപ്പുഴയില്‍ ഗുരുതര ജനിതക വൈകല്യങ്ങളുടെ ജനിച്ച കുഞ്ഞിന്റെ തുടര്‍ ചികിത്സയില്‍ തീരുമാനം വൈകുന്നതിനാല്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ ഒരുങ്ങി പ്രദേശത്തെ രാഷ്ട്രീയനേതാക്കള്‍. കുഞ്ഞിന് നിലവില്‍ നല്കുന്ന ചികിത്സകള്‍ സൗജന്യമായി നല്‍കണമെന്ന് സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. അതേസമയം തുടര്‍ ചികിത്സ സംബന്ധിച്ച തീരുമാനം ഇപ്പോഴും ഇല്ലെന്ന് കുടുംബം പറഞ്ഞു.
◾https://dailynewslive.in/ 2021-ലെ വിഷുബംബര്‍ ഭാഗ്യക്കുറിയില്‍നിന്ന് ലഭിച്ച ലാഭം ഉപയോഗിച്ച് പിന്നാക്കാവസ്ഥയിലുള്ള ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കുമുള്ള വീടുനിര്‍മാണത്തിന് അനുമതി. 9.48 കോടി രൂപ ആദ്യഘട്ട നിര്‍മാണത്തിനായി വിനിയോഗിക്കാന്‍ നികുതിവകുപ്പ് അനുമതി നല്കി. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങളായ വീടില്ലാത്തവരെയുമാണ് പരിഗണിക്കുക.
◾https://dailynewslive.in/ കണ്ണൂര്‍ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ നിക്ഷേപകരുടെ പേരില്‍ വായ്പ തട്ടിപ്പെന്ന് പരാതി. ഇടപാടുകാരായ അംഗങ്ങളുടെ പേരില്‍ അവരറിയാതെ ലക്ഷങ്ങളുടെ വായ്പ എടുത്തതായാണ് കണ്ടെത്തല്‍. സഹകരണവകുപ്പിന്റെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തുവന്നത്. എടക്കാട് കണ്ണൂര്‍ സിറ്റി മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിലെ ഓഡിറ്റ് വിഭാഗത്തില്‍ നിന്ന് നോട്ടീസ് വന്നതോടെയാണ് ഇക്കാര്യം ഇടപാടുകാര്‍ അറിയുന്നത്. എടുത്ത വായ്പകള്‍ ഗഡുക്കളായി അടക്കണമെന്നാണ് നിര്‍ദേശം.
◾https://dailynewslive.in/ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത് ശിവകാശിലോബിയെന്ന് തിരുവമ്പാടി സെക്രട്ടറി കെ ഗിരീഷ് കുമാര്‍. തൃശ്ശൂര്‍ പൂരത്തെ ഒതുക്കാനുള്ള ടെസ്റ്റ് ഡോസാണിതെന്നും പൂരം വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് തന്നെയാണ് വേല വെടിക്കെട്ടും നടത്താറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയാണ് വേല വെടിക്കെട്ടിന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചത്.
◾https://dailynewslive.in/ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോ ലാഭത്തിലാണെന്ന് കെഎംആര്‍എല്‍. 2023-24 വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, പ്രവര്‍ത്തന വരുമാനം 151.30 കോടി രൂപയും പ്രവര്‍ത്തന ചെലവ് 205.59 കോടി രൂപയുമാണ്. എന്നാല്‍, 60.31 കോടി രൂപയുടെ നോണ്‍-മോട്ടോറൈസ്ഡ് ട്രാന്‍സ്പോര്‍ട്ട് ചെലവ് പ്രവര്‍ത്തന ചെലവില്‍ നിന്ന് ഒഴിവാക്കിയെന്നും യഥാര്‍ത്ഥ ചെലവ് 145 കോടി രൂപ മാത്രമാണെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ചെങ്ങന്നൂരില്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റിലായി. ആലപ്പുഴ പുലിയൂര് സ്വദേശിനി സുജിതയെയാണ് ചെങ്ങന്നൂര്‍ പോലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ പല സ്റ്റേഷനുകളിലും ജോലി തട്ടിപ്പ് കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. ബുധുനൂര്‍ സ്വദേശിനിയായ യുവതി നല്കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ്.
◾https://dailynewslive.in/ കോഴിക്കോട് വടകരയില്‍ കാരവാനില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം. കോഴിക്കോട് എന്‍ഐടി സംഘം കാരവന് ഉള്‍പ്പെടെ വിശദമായ പരിശോധന നടത്തും. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് യുവാക്കള്‍ മരിച്ചതെന്ന് കണ്ടെത്തിയിരുന്നു.
◾https://dailynewslive.in/ തമിഴ്നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കാറിലുണ്ടായിരുന്ന കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിന് തോമസ്, സോണിമോന്‍ കെ ജെ കാഞ്ഞിരത്തിങ്കല്‍, ജോബീഷ് തോമസ് അമ്പലത്തിങ്കല്‍ എന്നിവരാണ് മരിച്ചത്. ഷാജി പി ഡി എന്നയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍ ടൂറിസ്റ്റ് ബസില്‍ സഞ്ചരിച്ച 18 പേര്‍ക്കും പരുക്കേറ്റു.
◾https://dailynewslive.in/ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ഹിമാചലില്‍ കുടുങ്ങിയ അയ്യായിരത്തോളം വിനോദസഞ്ചാരികളെ പോലീസ് രക്ഷപ്പെടുത്തി. കുളുവിലെ സ്കീ റിസോര്‍ട്ടായ സോളാങ് നലയിലെ മഞ്ഞില്‍ കുടുങ്ങിയ ആളുകളെയാണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണെന്നും കുളു പോലീസ് എക്സില്‍ കുറിച്ചു.
◾https://dailynewslive.in/ രാജസ്ഥാനിലെ കോട്പുത്ലി-ബെഹ്റോര്‍ ജില്ലയിലെ സരുന്ദ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്ന് വയസ്സുകാരിയെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി കനത്ത മഴ. അച്ഛന്റെ കൃഷിയിടത്തില്‍ കളിക്കുന്നതിനിടെ ചേതന എന്ന മൂന്ന് വയസ്സുകാരിയാണ് കുഴല്‍ക്കിണറില്‍ വീണത്. 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ 150 അടി താഴ്ചയിലാണ് പെണ്‍കുട്ടി കുടുങ്ങിയിരിക്കുന്നത്.
◾https://dailynewslive.in/ ബോക്സിങ് ഡേ ടെസ്റ്റില്‍ ഫോളോ ഓണ്‍ ഒഴിവാക്കിയ ഇന്ത്യ ഓസ്ട്രേലിയന്‍ സ്കോര്‍ മറികടക്കാന്‍ പൊരുതുന്നു. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. പുറത്താവാതെ 105 റണ്‍സ് നേടിയ നിതീഷ് കുമാര്‍ റെഡ്ഡിയും 50 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറുമാണ് ഇന്ത്യയെ മാന്യമായ സ്കോറിലെത്തിച്ചത്. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ഓസ്ട്രേലിയന്‍ സ്കോര്‍ മറികടക്കാന്‍ ഇന്ത്യക്ക് ഇനിയും 116 റണ്‍സ് കൂടിവേണം.
◾https://dailynewslive.in/ വിമാന യാത്രക്കാരുടെ ബാഗേജുകള്‍ സംബന്ധിച്ച് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകളില്‍ ഒരു യാത്രക്കാരന് ഒരു ബാഗ് മാത്രമേ ഹാന്‍ഡ് ബാഗേജായി അനുവദിക്കൂ. ഇക്കോണമി ക്ലാസുകളിലും പ്രീമിയം ഇക്കോണമി ക്ലാസുകളിലും 7 കിലോയാണ് അനുവദിക്കുക. ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലും 10 കിലോ വരെയും. ബാഗുകളുടെ വലുപ്പം സംബന്ധിച്ചും നിര്‍ദേശങ്ങളുണ്ട്. അധിക ഭാരമുള്ള ഹാന്‍ഡ് ബാഗേജുകള്‍ക്ക് പ്രത്യേക ചാര്‍ജ് ഈടാക്കും. അതേസമയം, 2024 മെയ് 2 ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 8 കിലോയാണ് ഭാരപരിധി. 2000 മുതല്‍ ഈ ചട്ടങ്ങള്‍ നിലവിലുണ്ടെങ്കിലും കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് പുതിയ ഉത്തരവ്. മെയ് രണ്ടിന് മുമ്പ് ബുക്ക് ചെയ്ത ശേഷം ടിക്കറ്റില്‍ മാറ്റം വരുത്തിയവര്‍ക്ക് ഇളവ് ലഭിക്കില്ല. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ 7 കിലോയുടെ ഒരു ഹാന്‍ഡ് ബാഗിന് പുറമെ ഒരു ലാപ്ടോപ്പ് ബാഗോ ലേഡീസ് ബാഗോ അനുവദിക്കും. ഇത് 3 കിലോയില്‍ കൂടാന്‍ പാടില്ല. ഹാന്‍ഡ് ബാഗേജുകള്‍ക്ക് ഒരേ വലുപ്പം വേണമെന്ന ചട്ടവും കര്‍ശനമാക്കി. 55 സെന്റീമീറ്റര്‍ ഉയരം, 40 സെന്റീമീറ്റര്‍ നീളം, 20 സെന്റീമീറ്റര്‍ വീതി എന്നിങ്ങനെയാണ് ബാഗിന്റെ അളവുകള്‍. എല്ലാ ക്ലാസുകളിലുമുള്ള യാത്രക്കാര്‍ക്ക് ഇത് ബാധകമാവും.
◾https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വൈ29 ഫൈവ് ജി എന്ന പേരിലുള്ള ഫോണിന്റെ പ്രാരംഭ വില 13,999 രൂപയാണ്. ഇത് ഒരു മിഡ് റേഞ്ച് ഫോണ്‍ ആണ്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും പ്രതിരോധം നല്‍കാനായി ഐപി 64 റേറ്റിംഗ് ഉണ്ട്. ഇതിന് ‘മിലിട്ടറി ഗ്രേഡ്’ ഡ്യൂറബിലിറ്റി ഉണ്ടെന്നും വിവോ അവകാശപ്പെടുന്നു. മ്യൂസിക് പ്ലേബാക്കില്‍ കാമറ മൊഡ്യൂളിനെ വൈബ്രന്റ് ലൈറ്റുകള്‍ ഉപയോഗിച്ച് മെച്ചപ്പെടുത്തുന്ന വൃത്താകൃതിയിലുള്ള ഡൈനാമിക് ലൈറ്റ് ആണ് ഇതിന്റെ ഒരു പ്രത്യേകത. സ്ലീക്ക് ഡിസൈനില്‍ വരുന്ന ഫോണിന് സ്ലിം ആയിട്ടുള്ള 8.1 എംഎം ഫ്രെയിമും 198 ഗ്രാം ഭാരവുമുണ്ട്. 6.68-ഇഞ്ച് 120 ഹെര്‍ട്സ് എല്‍സിഡി സ്ക്രീനും 1000 പീക്ക് ബ്രൈറ്റ്നെസുമായാണ് ഫോണ്‍ വരുന്നത്. ഇത് സൂര്യപ്രകാശത്തില്‍ വ്യക്തമായ കാഴ്ച ഉറപ്പാക്കുന്നു. കാമറ വിഭാഗത്തില്‍ വിവോ വൈ29 5ജി 50എംപി റിയര്‍ കാമറയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. എഐ നൈറ്റ് മോഡ് ആണ് മറ്റൊരു ഫീച്ചര്‍. മീഡിയാടെക് ഡൈമെന്‍സിറ്റി 6300 പ്രോസസറാണ് ഇതിന് കരുത്തുപകരുന്നത്.
◾https://dailynewslive.in/ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പന്റെ ചിത്രീകരണം ആരംഭിച്ചു. മാര്ട്ടിന് മുരുകന്, ജിബിന്‍ ഗോപിനാഥ് എന്നിവരടങ്ങുന്ന ആദ്യരംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്. മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകര്‍ക്കൊപ്പം പ്രധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള മാത്യൂസ് തോമസ് ഒറ്റക്കൊമ്പനിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. കേന്ദ്ര മന്ത്രിയായതിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ആദ്യചിത്രം കൂടിയാണ് ഒറ്റക്കൊമ്പന്. വലിയ മുതല്‍മുടക്കിലൊരുങ്ങുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്, ലാലു അലക്സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ബിജു പപ്പന്, മേഘന രാജ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഷിബിന്‍ ഫ്രാന്‍സിസിന്റേതാണ് രചന. തിരുവനന്തപുരം, കോട്ടയം, പാലാ, ഈരാറ്റുപേട്ട, കൊച്ചി, ഹോങ്കോങ് എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം.
◾https://dailynewslive.in/ സൂര്യയുടെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റില്‍ ടീസര്‍ റിലീസായി. ‘റെട്രോ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. സൂര്യ-കാര്‍ത്തിക് സുബ്ബരാജ് കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രത്തില്‍ പൂജാ ഹെഗ്ഡെ ആണ് നായിക. പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ജോജു ജോര്‍ജ്, ജയറാം, കരുണാകരന് തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. ലവ്, ലോട്ടര്, വാര് എന്ന ടാഗ് ലൈനില്‍ എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറില്‍ പ്രണയവും ആക്ഷനും ചേര്‍ന്ന രംഗങ്ങളാണ് കാര്‍ത്തിക് സുബ്ബരാജ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സന്തോഷ് നാരായണനാണ്. സൂര്യയുടെ 2ഉ എന്റര്ടൈന്മെന്റ്സും കാര്‍ത്തിക്ക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജ്യോതികയും സൂര്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേര്‍സ് രാജ് ശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ട്യനും കാര്ത്തികേയന് സന്താനവുമാണ്.
◾https://dailynewslive.in/ റോള്‍സ് റോയ്സ് പുതിയ ഗോസ്റ്റ് സീരീസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 8.95 കോടി രൂപ എക്സ്-ഷോറൂം വിലയില്‍ ആരംഭിക്കുന്ന ആഡംബര സെഡാന് പുതിയ നവീകരിച്ച പതിപ്പായാണ് എത്തുന്നത്. സ്റ്റാന്‍ഡേര്‍ഡ് വീല്‍ബേസ്, എക്സ്റ്റെന്‍ഡഡ് വീല്‍ബേസ്, ബ്ലാക്ക് ബാഡ്ജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. ഗോസ്റ്റ് സീരീസ് 2 ന് വളരെ സൂക്ഷ്മമായ കുറച്ച് ബാഹ്യ ഡിസൈന്‍ അപ്ഡേറ്റുകള് ഉണ്ട്. പുതിയ ആഡംബര വസ്തുക്കളും റോള്‍സ് റോയ്സിന്റെ ഫീച്ചറുകളും കാറില്‍ ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍, ക്യാബിന്റെ ചാരുത വര്‍ധിപ്പിക്കുന്നതിനായി ഗ്രേ സ്റ്റെയിന്‍ഡ് ആഷ്, ഡ്യുവാലിറ്റി ട്വില്‍ തുടങ്ങിയ പുത്തന്‍ മെറ്റീരിയല്‍ ഓപ്ഷനുകളോടെയാണ് ക്യാബിന് എത്തുന്നത്. ഗോസ്റ്റ് സീരീസ് 2-ലെ മികച്ച 6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി12 പവര്‍ യൂണിറ്റിന് അണ്ടര്‍ ബോണറ്റ് ഡിസൈന്‍ സമാനമാണ്. ഇത് 555 ബിഎച്പി കരുത്തും 850 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഏറ്റവും മികച്ച ഡ്രൈവ് ഉണ്ടെന്ന് ഉറപ്പാക്കാന്‍ 584 ബിഎച്ച്പിയും 900 എന്‍എം ടോര്‍ക്കും നല്കുന്ന ഒരു ബ്ലാക്ക് ബാഡ്ജ് വേരിയന്റുമുണ്ട്. എല്ലാ വേരിയന്റുകള്‍ക്കും 8-സ്പീഡ് ഓട്ടോ ലഭിക്കുന്നു.
◾https://dailynewslive.in/ മനുഷ്യജീവിതത്തിന്റെ വൈവിദ്ധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും ചരിത്രത്തിന്റെ പിന്തുണയോടെ വര്‍ത്തമാനകാലത്ത് വിചാരണ ചെയ്യുകയാണ് രാമനുണ്ണി ഈ സമാഹാരത്തില്‍. ഇടശ്ശേരിയുടെ ആദര്‍ശാത്മക മാനവികതയാണ് കഥാകൃത്തിന്റെ ധൈഷണിക ധാതുബലം. ഇടശ്ശേരിക്കാറ് ഈ ആദര്‍ശത്തിന്റെ കൊടിയടയാളമാകുന്നു. പുതിയ കാലത്തിന്റെ സമസ്യകളോട് ഇടശ്ശേരിയുടെ ആശയലോകം സംവാദാത്മകമായി പ്രതികരിക്കുന്നത് ഇവിടെ കാണാം. ചരിത്രത്തിന്റെയും അധികാരത്തിന്റെയും ബലതന്ത്രങ്ങളോട് ഇടഞ്ഞുനില്ക്കുകയും ബദല്‍വഴികളിലൂടെ അവയെ ഭാവനാത്മകമായി അട്ടിമറിക്കുകയും ചെയ്യുന്ന ആറു കഥകള്‍. ‘ഇടശ്ശേരിക്കാറ്’. കെ.പി രാമനുണ്ണി. മാതൃഭൂമി. വില 153 രൂപ.
◾https://dailynewslive.in/ സ്ഥിരമായി നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരിലും ജോലി സമയം തുടര്‍ച്ചയായി മാറുന്നവരിലും വിഷാദ രോഗത്തിനുള്ള സാധ്യത അധികമെന്ന് പഠനം. എന്‍വൈയു സില്‍വര്‍ സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകര്‍ ഏഴായിരം അമേരിക്കക്കാരെ ഉള്‍പ്പെടുത്തി 30 വര്‍ഷം കൊണ്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകള്‍. പഠനത്തില്‍ പങ്കെടുത്തവരില്‍ നാലിലൊന്ന് പേര്‍ക്ക് മാത്രമായിരുന്നു പകല്‍ സമയം ജോലിയുണ്ടായിരുന്നത്. രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നതും ജോലി സമയം തുടര്‍ച്ചയായി മാറുന്നതും ഉറക്കത്തെ ബാധിക്കുമെന്നും ഇത് 50 വയസാകുമ്പോഴേക്കും വിഷാദം ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും പഠനം പറയുന്നു. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവര്‍ക്ക് പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്. അമേരിക്കയിലെ വെളുത്ത വംശജരെ അപേക്ഷിച്ച് കറുത്ത വംശജരാണ് ഉറക്കമില്ലായ്മ മൂലമുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ നേരിടുന്നതെന്നും പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. ജോലി മൂലം ശാരീരികവും മാനസികവുമായി അവശരാവുന്നവരെ പിന്തുണയ്ക്കാനുള്ള സാഹചര്യം മെച്ചപ്പെടുത്തി അത് മറികടക്കാന്‍ കഴിയണമെന്ന് പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ശുപാര്‍ശ ചെയ്യുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.38, പൗണ്ട് – 107.36. യൂറോ – 89.04, സ്വിസ് ഫ്രാങ്ക് – 94.60, ഓസ്ട്രേലിയന്‍ ഡോളര്‍ – 53.09, ബഹറിന്‍ ദിനാര്‍ – 226.39, കുവൈത്ത് ദിനാര്‍ -277.11, ഒമാനി റിയാല്‍ – 221.91, സൗദി റിയാല്‍ – 22.74, യു.എ.ഇ ദിര്‍ഹം – 23.26, ഖത്തര്‍ റിയാല്‍ – 23.43, കനേഡിയന്‍ ഡോളര്‍ – 59.26.