കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ആശങ്കകളും ആശയക്കുഴപ്പങ്ങളും സർക്കാർ പരിഹരിച്ചെന്നും റിപ്പോർട്ട് തള്ളിക്കളഞ്ഞെന്നും കർണാടക വനം മന്ത്രി ഈശ്വർ ഖന്ദ്രെ. കുക്കെ സുബ്രഹ്മണ്യയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജനപ്രതിനിധികളുടെയും ജനങ്ങളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കസ്തൂരിരംഗൻ റിപ്പോർട്ട് തള്ളിയതെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.