കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ എഴുതിത്തള്ളിയത് 12.3 ലക്ഷം കോടി രൂപയുടെ വായ്പകള്‍. ഇതില്‍ പകുതിയും എഴുതിത്തളളിയത് പൊതുമേഖല ബാങ്കുകളാണ്. 2015 സാമ്പത്തികവര്‍ഷം മുതല്‍ 2024 സാമ്പത്തികവര്‍ഷം വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. 2020 സാമ്പത്തികവര്‍ഷം മുതല്‍ 2024 സാമ്പത്തികവര്‍ഷം വരെയുള്ള നാലുവര്‍ഷ കാലയളവിലാണ് പൊതുമേഖ ബാങ്കുകള്‍ ഇത്രയുമധികം വായ്പകള്‍ എഴുതിത്തള്ളിയത്. 6.5 ലക്ഷം കോടി രൂപയുടെ വായ്പകളാണ് ഇക്കാലയളവില്‍ എഴുതിത്തള്ളിയത്. 2019 സാമ്പത്തികവര്‍ഷത്തിലാണ് വായ്പകള്‍ ഏറ്റവുമധികം എഴുതിത്തള്ളിയത്. 2.4 ലക്ഷം കോടി രൂപയുടെ വായ്പകളാണ് 2019ല്‍ രാജ്യത്തെ വാണിജ്യബാങ്കുകള്‍ എഴുതിത്തള്ളിയത്. ഏറ്റവും കുറവ് 2014 സാമ്പത്തികവര്‍ഷത്തിലാണ്. 1.7 ലക്ഷം കോടി രൂപ. 2024 സാമ്പത്തികവര്‍ഷത്തില്‍ കുടിശ്ശികയുള്ള ഏകദേശം 165 ലക്ഷം കോടി രൂപയുടെ മൊത്തം ബാങ്ക് വായ്പയുടെ ഒരു ശതമാനം മാത്രമാണിത്. എസ്ബിഐ ഇക്കാലയളവില്‍ 2 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് 94,702 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ അവസാനം വരെയുള്ള കാലയളവില്‍ പൊതുമേഖലാ ബാങ്കുകള്‍ 42,000 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്.