2024 ഡിസംബറില്‍ സ്‌കോഡ കുഷാക്ക് വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് രണ്ട് ലക്ഷത്തിലധികം രൂപ ലാഭിക്കാം. സ്‌കോഡ കുഷാക്കിന്റെ മുന്‍നിര വകഭേദങ്ങളില്‍ 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ലഭ്യമാണ്. ഇതിന് പുറമെ സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകളും കാറിലുണ്ട്. മുന്‍നിര മോഡലിന് 10.89 ലക്ഷം മുതല്‍ 18.79 ലക്ഷം രൂപ വരെയാണ് സ്‌കോഡ കുഷാക്കിന്റെ എക്സ് ഷോറൂം വില. സ്‌കോഡ കുഷാക്കില്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് എഞ്ചിനുകളുടെ ഓപ്ഷന്‍ ലഭിക്കും. ആദ്യത്തേതില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു. ഈ എഞ്ചിന്‍ പരമാവധി 115 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്. രണ്ടാമത്തേതില്‍ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഘടിപ്പിച്ചിരിക്കുന്നത്, അത് പരമാവധി 150 ബിഎച്ച്പി പവര്‍ സൃഷ്ടിക്കും. രണ്ട് എഞ്ചിനുകളിലും 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡായി ലഭ്യമാണ്. ക്രാഷ് ടെസ്റ്റുകളില്‍ 5േ-സ്റ്റാര്‍ റേറ്റിംഗ് നേടിയ 5-സീറ്റര്‍ കാറാണ് സ്‌കോഡ കുഷാക്ക്.