മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 2024 ഡിസംബറില്‍ എസ്യുവി ലൈനപ്പിലുടനീളം സ്റ്റോക്കുകള്‍ ക്ലിയര്‍ ചെയ്യുന്നതിന്റെ ഭാഗമായി ആകര്‍ഷകമായ വര്‍ഷാവസാന ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നു . ഈ ആനുകൂല്യങ്ങളില്‍ ക്യാഷ് ഡിസ്‌കൗണ്ടുകള്‍, എക്സ്ചേഞ്ച് ബോണസുകള്‍, അധിക ആക്സസറി പാക്കേജുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഈ ലൈഫ്സ്‌റ്റൈല്‍ ഓഫ്-റോഡര്‍ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ എത്തുന്നു. ഥാര്‍ എര്‍ത്ത് എഡിഷന്റെ മൊത്തം കിഴിവുകളും ആനുകൂല്യങ്ങളും 3.06 ലക്ഷം രൂപയാണ്. ഉയര്‍ന്ന സ്പെക്ക് എല്‍എക്സ് ഹാര്‍ഡ്ടോപ്പ് വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് എര്‍ത്ത് എഡിഷന്‍. 15.40 ലക്ഷം മുതല്‍ 17.60 ലക്ഷം രൂപ വരെയാണ് ഈ പതിപ്പിന്റെ വില. അതേസമയം 14.30 ലക്ഷം മുതല്‍ 17.20 ലക്ഷം രൂപ വരെ വിലയുള്ള സ്റ്റാന്‍ഡേര്‍ഡ് ഥാര്‍ 4ഡബ്‌ളിയുഡി ശ്രേണിയില്‍ വാങ്ങുന്നവര്‍ക്ക് 1.06 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. മഹീന്ദ്ര ഥാര്‍ 3-ഡോറിന്റെ പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന 2ഡബ്‌ളിയുഡി പതിപ്പുകള്‍ക്ക് ഡിസംബറില്‍ 1.31 ലക്ഷം രൂപ വരെ വമ്പിച്ച കിഴിവുകള്‍ ലഭിക്കുന്നു. അതേസമയം, ഡീസല്‍ 2ഡബ്‌ളിയുഡി പതിപ്പുകളില്‍ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങള്‍ 56,000 രൂപയാണ്. നിലവില്‍ 11.35 ലക്ഷം മുതല്‍ 14.10 ലക്ഷം വരെയാണ് ഥാര്‍ 2ഡബ്ല്യുഡി ശ്രേണിയുടെ വില.