ഗുണനിധി, ചെമ്പന്‍ വിനോദ്, അപ്പാനി ശരത്, ശ്രീരേഖ, കാളി വെങ്കട്ട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘അലങ്ക്’ ഡിസംബര്‍ 27 ന് തിയറ്ററുകളിലേക്കെത്തും. മലയാളി താരങ്ങളായ ചെമ്പന്‍ വിനോദും അപ്പാനി ശരത്തും ശ്രീരേഖയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെത്തുന്നു. തമിഴ്നാട്- കേരള അതിര്‍ത്തിക്ക് സമീപമുള്ള യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ചിത്രമാണ് ‘അലങ്ക്’. ചിത്രത്തില്‍ ഒരു നായയ്ക്ക് നിര്‍ണായക വേഷമുണ്ട്. കേരളത്തിലെ രാഷ്ട്രീയ ഗ്രൂപ്പും തമിഴ്നാട്ടിലെ ആദിവാസി യുവജന സംഘവും തമ്മിലുള്ള ഏറ്റുമുട്ടലുകളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നത്. ‘ഉറുമീന്‍’, ‘പയനികള്‍ ഗവണിക്കവും’ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ എസ് പി ശക്തിവേല്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.