കൈലാഖ് കോംപാക്ട് എസ് യു വിയുടെ മോഡലുകളുടെ വില പ്രഖ്യാപിച്ച് സ്കോഡ. 7.89 ലക്ഷം രൂപ മുതല്‍ 14.40 ലക്ഷം രൂപ വരെയാണ് വില. നേരത്തെ ബേസ് മോഡലിന്റെ വില സ്കോഡ പ്രഖ്യാപിച്ചിരുന്നു. ക്ലാസിക് മാനുവലിന് 7.89 ലക്ഷം രൂപ, സിഗ്നേച്ചര്‍ മാനുവലിന് 9.59 ലക്ഷം രൂപയും സിഗ്നേച്ചര്‍ ഓട്ടമാറ്റിക്കിന് 10.59 ലക്ഷം രൂപയും സിഗ്നേച്ചര്‍ പ്ലസ് മാനുവലിന് 9.59 ലക്ഷം രൂപയും സിഗ്നേച്ചര്‍ പ്ലസ് ഓട്ടമാറ്റിക്കിന് 12.40 ലക്ഷം രൂപയും പ്രസ്റ്റീജ് മോട്ടമാറ്റിക്കിന് 13.35 ലക്ഷം രൂപയും പ്രസ്റ്റീജിന് ഓട്ടമാറ്റിക്കിന് 14.40 ലക്ഷം രൂപയുമാണ് വില. അടിസ്ഥാന മോഡലിന് 7.89 ലക്ഷം രൂപക്ക് വിപണിയിലെത്തുന്ന കൈലാഖില്‍ വലിയ പ്രതീക്ഷകളാണ് ചെക് വാഹന നിര്‍മാതാക്കളായ സ്കോഡക്കുള്ളത്. ത്രീ സിലിണ്ടര്‍ 1.0 ടിഎസ്ഐ എന്‍ജിനാണ് കൈലാഖില്‍. 999 സിസി എന്ജിന് 115 എച്ച്പി കരുത്തും 178എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍/6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗതയിലേക്ക് 10.5 സെക്കന്‍ഡില്‍ കുതിച്ചെത്തും.