ബ്ലാക് ഫ്രൈഡേ ഓഫര്‍ വില്‍പ്പന ആരംഭിച്ചതോടെ സൈബര്‍ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. ഗൂഗ്ള്‍ ക്രോം, ആപ്പിള്‍ സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ് എന്നീ വെബ് ബ്രൗസറുകള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ഷോപ്പിങ്ങുമായി ബന്ധപ്പെട്ട് വരുന്ന 80 ശതമാനം ഇ-മെയിലുകളും തട്ടിപ്പാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തുന്നതിനു പുറമെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സംഘടിപ്പിച്ച് പണം തട്ടുകയും ചെയ്യുന്നു. എഫ്.ബി.ഐ മുന്നറിയിപ്പ് നല്കുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് തട്ടിപ്പുകള്‍: നോണ്‍-ഡെലിവറി സ്കാം: നിങ്ങള്‍ ഒരു സാധനത്തിനോ സേവനത്തിനോ പണം നല്കുന്നു. പക്ഷേ പര്‍ച്ചേസ് നടത്തിയ സാധനം ഒരിക്കലും നിങ്ങള്‍ക്ക് കിട്ടാതിരിക്കുന്നു. നോണ്‍-പേയ്മെന്റ് സ്കാം: വ്യാപാരികളില്‍നിന്ന് സാധനം വാങ്ങി, ഒരിക്കലും പണം ലഭിക്കാത്ത സാഹചര്യം. ലേലത്തട്ടിപ്പ്: നിങ്ങള്‍ വാങ്ങിയ ഉല്പന്നം ഓണ്‍ലൈന്‍ ലേല സൈറ്റില്‍ പ്രത്യക്ഷപ്പെടുന്നു. ഗിഫ്റ്റ് കാര്‍ഡ് തട്ടിപ്പ്: പ്രീപെയ്ഡ് കാര്‍ഡ് വഴി പണമടക്കാന്‍ വ്യാപാരി ആവശ്യപ്പെടുന്നു. നോണ്‍ പേയ്മെന്റ്, നോണ്‍ ഡെലിവറി തട്ടിപ്പിലൂടെ 2023ല്‍ ഉപയോക്താക്കള്‍ക്ക് 309 ദശലക്ഷം ഡോളറാണ് നഷ്ടപ്പെട്ടത്. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ 173 ശലക്ഷം ഡോളറും നഷ്ടമായി.