സിപിഎം സമ്പൂർണ തകർച്ചയിലേക്ക് പോവുകയാണെന്നും അതിന്റെ തെളിവാണ് ഇപി ജയരാജൻ്റെ വെളിപ്പെടുത്തലുകലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇപി ഒന്നും കൊണ്ടും ഭയക്കേണ്ടതില്ല സിപിഎമ്മിൻ്റെ മുതിർന്ന നേതാവാണദ്ദേഹം കേന്ദ്ര കമ്മിറ്റി അംഗമാണ് അദ്ദേഹം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കണമെന്നും , ഇ പിയോട് പിണറായിയും പാർട്ടിയും കാണിച്ചത് നീതി നിഷേധമാണ് ബിനോയ് വിശ്വം ഉൾപ്പെടെയുള്ളവരെ പ്രകാശ് ജാവ്ദേക്കർ കണ്ടിട്ടുണ്ട് എന്നിട്ടും എന്തിനാണ് ഇ പിക്കെതിരെ മാത്രം നടപടിയെടുത്തതെന്നും അദ്ദേഹം ചോദിച്ചു. അധികാരവും സമ്പത്തും ഒരു കുടുംബത്തിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന് ഇ പി പറഞ്ഞുവെക്കുന്നുവെന്നും , പിണറായി വിജയൻ്റെ കുടുംബാധിപത്യമാണ് പാർട്ടിയിൽ , മരുമകനിലേക്ക് അധികാര കൈമാറ്റം നടത്താനുള്ള വ്യഗ്രതയിലാണ് മുഖ്യമന്ത്രിയെന്നും കെ സുരേന്ദ്രൻ വിമർശിച്ചു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan