കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് കാരണം ആല്‍ഗല്‍ ബ്ലൂം എന്ന പ്രതിഭാസമാണെന്ന് നിഗമനം. ആൽഗകൾ അനിയന്ത്രിതമായി പെരുകുന്നതാണ് ആല്‍ഗല്‍ ബ്ലൂം പ്രതിഭാസം. ഇത് കായലിലെ ഓക്സിജന്‍റെ അളവ് കുറയുന്നതിനും മത്സ്യങ്ങൾ ചത്ത് പൊങ്ങുന്നതിനും കാരണമാകും. അഷ്ടമുടി കായലിലെ കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് ഒരേ ഇനത്തിൽ പെട്ട മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. കഴിഞ്ഞ 26-ാം തീയതി വൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത് ഇതേ തുടർന്ന് ജില്ലാ ഫിഷറീസ് ഉദ്യോഗസ്ഥരും മലിനീകരണ ബോർഡും പ്രദേശത്തെത്തി മത്സ്യങ്ങളുടേയും വെള്ളത്തിന്‍റേയും സാമ്പിളുകൾ ശേഖരിച്ചു.