https://dailynewslive.in/ കൂറുമാറ്റത്തിനായി എംഎല്‍എമാര്‍ക്ക് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ ഉടന്‍ അന്വേഷണം വേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പരാതി നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും എന്‍സിപി എംഎല്‍എ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെയും വിഷയത്തില്‍ പരാതി നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പ് കാലത്ത് ആ നീക്കം ഗുണകരമാകില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്ന് പരാതി നല്‍കിയാലും തിടുക്കത്തില്‍ അന്വേഷണമുണ്ടാകില്ലെന്നാണ് വിവരം. ഇടത് എംഎല്‍എമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാന്‍ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കള്‍ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയര്‍ന്ന ആരോപണം.

https://dailynewslive.in/ കോഴ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്ന് തോമസ് കെ തോമസ്. എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേരാന്‍ എംഎല്‍എമാര്‍ക്ക് 100 കോടി രൂപ കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും രണ്ടു എംഎല്‍എമാരുടേയും ഫോണ്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ ഫോണും ഒപ്പം ആന്റണി രാജുവിന്റെ ഫോണും പരിശോധിക്കാന്‍ ആവശ്യപ്പെടും. ആത്മവിശ്വാസമുണ്ടെങ്കില്‍ ആന്റണി രാജു നുണ പരിശോധനയ്ക്ക് വിധേയനാകട്ടെയെന്നും തോമസ് കെ തോമസ് വെല്ലുവിളിച്ചു. 100 കോടി രൂപ കോഴ നല്‍കി 2 എംഎല്‍എമാരെ വാങ്ങിയിട്ട് തനിക്ക് പുഴുങ്ങിത്തിന്നാനാണോയെന്നും മന്ത്രിയാകുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് തനിക്കെതിരെ ഗൂഢാലോചനയുണ്ടായതെന്നും എ.കെ.ശശീന്ദ്രന് ഇതില്‍ പങ്കുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഒക്ടോബർ 27 ലെ വിജയി : ജിജോ.സി.എബ്രഹാം, കരിമ്പനക്കുളം, പോത്തന്‍പുഴ പോസ്റ്റ്, മണിമല, കോട്ടയം*

https://dailynewslive.in/ തൃശൂര്‍ പൂരം പിടിച്ചെടുക്കാന്‍ കുറച്ചു കാലങ്ങളായി സിപിഎം ശ്രമം നടത്തുന്നുണ്ടെന്ന് വി മുരളീധരന്‍. എസ്പി നടത്തിയ നിയന്ത്രണങ്ങള്‍ പൂരം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും എസ്പി ആരുടെ നിര്‍ദേശപ്രകാരമാണ് ഇതൊക്കെ നടത്തിയത് എന്നൊന്നും പുറത്ത് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗം എഴുതി നല്‍കുന്നവര്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും ഇതേ മുഖ്യമന്ത്രിയാണ് തൃതല അന്വേഷണം പ്രഖ്യാപിച്ചതെന്നും സാഹചര്യം അനുസരിച്ച് എന്തും പറയുന്ന സമീപനം മുഖ്യമന്ത്രി അവസാനിപ്പിക്കണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പൂരം കലക്കല്‍ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന ബി.ജെ.പിയെ സഹായിക്കാനെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആ പ്രസ്താവന വളരെ ദൗര്‍ഭാഗ്യകരമാണെന്നും ബി.ജെ.പിയുമായുള്ള ധാരണ ഉറപ്പിക്കലാണ് അതിലൂടെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ പൂരം കലങ്ങിയെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതെന്ന് കെ മുരളീധരന്‍. നിയമസഭാ രേഖയിലുള്ള ഒരു കാര്യം പുറത്തിറങ്ങി എങ്ങനെ നിഷേധിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. പൂരം വെടിക്കെട്ടിന്റെ ആസ്വാദ്യത നഷ്ടപ്പെടുത്തിയെന്നും പൂരം നടക്കേണ്ട പോലെ നടന്നില്ല എന്ന് ബിനോയ് വിശ്വം പറഞ്ഞതുമാണ് ശരിയായ പ്രയോഗമെന്നും എന്തിനാണ് മുഖ്യമന്ത്രി വാക്ക് മാറ്റുന്നതെന്നും മുരളീധരന്‍ ചോദിച്ചു. കമ്മീഷനെ വച്ചതുകൊണ്ടൊന്നും കാര്യമില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. പൂരം വീണ്ടും ചര്‍ച്ചയാക്കി എന്തോ ഡീലിനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ തൃശ്ശൂര്‍ പൂരം അലങ്കോലമായതിന് പിന്നില്‍ ഗൂഢാലോചനയല്ലെന്നും ഉദ്യോഗസ്ഥ പിഴവാണുണ്ടായതെന്നും തിരുവമ്പാടി ദേവസ്വം. ഉദ്യോഗസ്ഥര്‍ക്ക് എവിടെയോ തെറ്റ് പറ്റിയതായിരിക്കാമെന്നും പൂരവുമായി ബന്ധപ്പെട്ട് പൊതുവായി എടുത്ത തീരുമാനത്തില്‍ നിന്ന് എവിടെയോ വ്യതിചലിച്ചിട്ടുണ്ടെന്നും പറ്റിയ തെറ്റ് തിരുത്തി മുന്നോട്ട് പോകണമെന്നും ദേവസ്വം സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ എഫ്ഐആര്‍ ഇട്ട് ഉപദ്രവിച്ചാല്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം. മുഖ്യമന്ത്രി തന്നെ ഗൂഢാലോചനയില്ലെന്ന് പറഞ്ഞു. പിന്നെയെന്തിനാണ് എഫ്ഐആറിട്ട് അന്വേഷിച്ച് ദേവസ്വങ്ങളെയും സംഘാടകരെയും ബുദ്ധിമുട്ടിക്കുന്നതെന്ന് പാറമേക്കാവ് സെക്രട്ടറി ചോദിച്ചു.

https://dailynewslive.in/ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്‍പ് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പിന്നീട് എന്ത് പ്രസക്തിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. കത്ത് പുറത്ത് വന്നതില്‍ പാട്ടിക്കുള്ളില്‍ ഒരു അന്വേഷണവും ആവശ്യമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.ബിജെപിയെ ചെറുക്കാനും ഇടതുപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാനും കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയാകുന്നതാണ് നല്ലതെന്നാണ് പാലക്കാട് ഡിസിസിയുടെ പേരില്‍ കെപിസിസിക്ക് അയച്ച കത്തില്‍ പറയുന്നത്. എന്നാല്‍ കത്ത് വിവാദം മൈന്‍ഡ് ചെയ്യാതെ പ്രചാരണവുമായി മുന്നോട്ട് പോകാനാണ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ നിര്‍ദ്ദേശമെന്നാണ് സൂചന.

https://dailynewslive.in/ കോണ്‍ഗ്രസില്‍ നിന്ന് ഇടതുപക്ഷത്തേക്ക് പ്രാണികളുടെ ഘോഷയാത്രയുണ്ടാവുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഉറക്കത്തില്‍ പോലും ബിജെപിക്കെതിരെ പറയാതിരിക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും കോണ്‍ഗ്രസ് നേതാക്കളും ഗുളിക കഴിക്കുകയാണ്. പാലക്കാട്ടെ കോണ്‍ഗ്രസിന്റെ കത്ത് പുറത്ത് വന്നത്, കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കത്തിന്റെ ഭാഗമാണെന്നും സ്വന്തം പാര്‍ട്ടിയില്‍ ഐക്യം ഇല്ലാത്തവരാണ് സര്‍ക്കാര്‍ പ്രശ്നമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. തനിക്ക് ഖാസി ആകണമെന്ന് ചിലര്‍, രാഷ്ട്രീയത്തിന്റെ പേരില്‍ ഖാസി ആക്കാനും ചിലര്‍, ഇതിന് സമസ്തയില്‍ നിന്ന് ചിലര്‍ പിന്തുണയും നല്‍കുന്നു എന്നാണ് ഉമര്‍ ഫൈസി മുക്കത്തിന്റെ പരോക്ഷ വിമര്‍ശനം. യോഗ്യത ഇല്ലാത്ത പലരും ഖാസിമാരായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖാസിയാകാന്‍ ഇസ്ലാമിക നിയമങ്ങള്‍ ഉണ്ടെന്നും അത് പാലിക്കാതെ പലരും ഖാസി ആകുന്നുണ്ടെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ജനങ്ങളോട് ചിലത് തുറന്ന് പറയുമെന്നും ഉമര്‍ ഫൈസി മുക്കം അറിയിച്ചു.

https://dailynewslive.in/ എഡിഎം നവീന്‍ ബാബുവന്റെ ആത്മഹത്യയില്‍ പി.പി ദിവ്യയെ പുറത്താക്കണമെന്നും അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ അജണ്ഡകള്‍ തിരക്കിട്ട് പൂര്‍ത്തിയാക്കി യോഗം പിരിഞ്ഞു. അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ യു.ഡി.എഫ് അംഗങ്ങള്‍ ശ്രമിച്ചെങ്കിലും വൈസ് പ്രസിഡന്റ് അനുമതി നല്‍കിയില്ല.

https://dailynewslive.in/ തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. ഇതരജാതിയില്‍ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച അനീഷിനെ ഭാര്യയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാം പ്രതിയും ഹരിതയുടെ അച്ഛന്‍ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാം പ്രതിയുമാണ്. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. യാതൊരു കൂസലുമില്ലാതെ ചിരിച്ച് കൊണ്ടാണ് പ്രതികള്‍ കോടതി വിധി കേട്ടത്.

https://dailynewslive.in/ സ്നേഹിച്ച് കൊണ്ടുവന്ന കുറ്റത്തിനല്ലേ തന്റെ മകനോടീ ക്രൂരത ചെയ്തതെന്ന് തേങ്കുറിശ്ശി ദുരഭിമാനക്കൊലപാതകത്തില്‍ ഇരയായ അനീഷിന്റെ അമ്മ. പ്രതീക്ഷിച്ചത് ഇരട്ട ജീവപര്യന്തമെങ്കിലുമാണെന്നും അവര്‍ ചെയ്ത ക്രൂരതയ്ക്ക് ഈ ശിക്ഷ പോരായെന്നും ആയിരുന്നു അനീഷിന്റെ അച്ഛന്റെ പ്രതികരണം. ശിക്ഷ പോരായെന്നും ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നതായും അനീഷിന്റെ ഭാര്യ ഹരിതയും പറഞ്ഞു. അപ്പീലിന് പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

https://dailynewslive.in/ ചാവക്കാട് പുന്ന അയ്യപ്പ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ കവര്‍ച്ച. ക്ഷേത്രത്തിലെ അലമാര കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. 6 പവനോളം സ്വര്‍ണാഭരണങ്ങളും വെള്ളി, പണം എന്നിവയും നഷ്ടപ്പെട്ടു. ഇന്ന് രാവിലെ ക്ഷേത്രത്തില്‍ എത്തിയ മാനേജര്‍ സുരേഷാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ചാവക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ ബംഗളൂരുവില്‍ നിന്ന് ആലപ്പുഴ നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തു. അവലക്കുന്ന് തലവടി തങ്കം ചിറയില്‍ ഹൗസ് സാബു സത്യനാണ് ആലപ്പുഴ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 2018ലാണ് കേസിന് ആസ്പദമായ തട്ടിപ്പ് നടന്നത്. ശേഷം കേരളത്തില്‍ പാലക്കാടും, തമിഴ്‌നാട്ടിലും കര്‍ണാടകയിലുമൊക്കെ ഇയാള്‍ ഒളിവിലായിരുന്നു.

https://dailynewslive.in/ കൂറ്റനാട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ കസ്റ്റഡിയിലുള്ളവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി പൊലീസ്. കലോത്സവവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റിരുന്നു. ക്വട്ടേഷന്‍ സംഘങ്ങള്‍ ഉപയോഗിക്കുന്ന മാരകായുധങ്ങളാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത്. നാലു ദിവസം മുന്‍പുനടന്ന തൃത്താല ഉപജില്ല കലോത്സവത്തില്‍ കുമരനല്ലൂര്‍, മേഴത്തൂര്‍ സ്‌കൂളുകളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കലോത്സവത്തിനിടെയാണ് ആദ്യം സംഘര്‍ഷമുണ്ടായത്.

https://dailynewslive.in/ ചെറായിയില്‍ സ്‌കൂള്‍ വിനോദയാത്രാസംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടു. ഞാറയ്ക്കല്‍ ഗവ.ഹൈസ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. കൊടൈക്കനാല്‍ പോകുംവഴി ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. അപകടത്തില്‍ രണ്ടു കുട്ടികള്‍ക്കും ബസിലെ ക്ലീനര്‍ക്കും ഒരു അധ്യാപകനും പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല.

https://dailynewslive.in/ കൊല്ലം വെളിച്ചിക്കാലയില്‍ യുവാവ് കുത്തേറ്റു മരിച്ചു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്. സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചതു ചോദ്യം ചെയ്തപ്പോഴാണു കുത്തേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവുമായി ബന്ധപ്പെട്ട് പോലിസ് 3 പ്രതികളെ പിടികൂടി. പ്രാഥമിക പ്രതി പട്ടികയിലുള്ള ഒന്നാം പ്രതി സദ്ദാം, അന്‍സാരി, നൂര്‍ എന്നിവരാണ് പിടിയിലായത്.

https://dailynewslive.in/ കണ്ണൂര്‍ ഏഴിമലയില്‍ പിക്കപ്പ് ലോറിയിടിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു. ഏഴിമല കുരിശുമുക്കിലാണ് അപകടമുണ്ടായത്. തൊഴിലുറപ്പ് തൊഴിലാളികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി മരത്തിലിടിച്ച് ഇവരുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ചികിത്സയില്‍ തുടരുകയാണ്.

https://dailynewslive.in/ കേരളത്തില്‍ നിന്ന് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് കര്‍ണാടകത്തില്‍ അപകടത്തില്‍ പെട്ട് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മലപ്പുറം ഡിപ്പോയിലെ ഡ്രൈവര്‍ തിരൂര്‍ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ് എന്നാണ് വിവരം.

https://dailynewslive.in/ ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. കരസേനയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സിന് നേരെയാണ് ആക്രമണം നടന്നത്. ഭീകരര്‍ 15 റൗണ്ട് വെടിവെച്ചെന്നാണ് വിവരം. ആക്രമണം നടത്തിയ സംഘത്തിലെ ഒരു ഭീകരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. രാവിലെ ഏഴരയോടെ കശ്മീരിലെ അഖ്നൂരില്‍ ജോഗ്വാനിലെ ശിവാസന്‍ ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം.

https://dailynewslive.in/ സെന്‍സസ് നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തവര്‍ഷം തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. 2026 ല്‍ സെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനാണ് നീക്കം. എന്നാല്‍ ജാതി സെന്‍സസ് ഉണ്ടാകില്ല. സെന്‍സസ് പൂര്‍ത്തിയാക്കുന്നതിന് പിന്നാലെ മണ്ഡല പുനര്‍ നിര്‍ണയ നടപടികളും തുടങ്ങും. കൊവിഡ് അടക്കമുള്ള കാരണങ്ങളാലാണ് 2021 ല്‍ തുടങ്ങേണ്ടിയിരുന്ന സെന്‍സസ് നടപടികള്‍ ഇത്രയും വൈകിയതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.

https://dailynewslive.in/ ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴിലുള്ള വിപുലീകൃത പദ്ധതി പ്രധാനമന്ത്രി നാളെ പ്രഖ്യാപിച്ചേക്കും. 70 വയസിനു മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും അവരുടെ വരുമാന നില പരിഗണിക്കാതെയുള്ള ആരോഗ്യ പരിരക്ഷ നല്‍കുകയാണ് ഉതിനു പിന്നിലുള്ള ലക്ഷ്യം. ആറ് കോടിയിലധികം മുതിര്‍ന്ന പൗരന്മാര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.

https://dailynewslive.in/ ആന്ധ്രാ പ്രദേശില്‍ തിരുപ്പതി ക്ഷേത്രത്തിന് സമീപത്തുള്ള രണ്ട് ഹോട്ടലുകള്‍ക്ക് കൂടി ബോംബ് ഭീഷണി ലഭിച്ചു. തീവ്രവാദ സംഘടനകളുടെ പേരിലാണ് ഞായറാഴ്ച ബോംബ് ഭീഷണിയെത്തിയത്. പിന്നീട് പൊലീസ് വിശദമായ അന്വേഷണം നടത്തുകയും ഒടുവില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.

https://dailynewslive.in/ തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ ഡിഎംകെ സര്‍ക്കാരിനെ കടന്നാക്രമിച്ചുകൊണ്ടുള്ള നയം പ്രഖ്യാപിച്ചതിന് പിന്നാലെ വിജയിയെ പ്രകീര്‍ത്തിച്ച് ബിജെപി സഖ്യകക്ഷികള്‍. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചുവെങ്കിലും വിജയുടേത് ഗംഭീര തുടക്കം എന്നാണ് ബിജെപി ഘടക കക്ഷികളായ പുതിയ തമിഴകം പാര്‍ട്ടിയും ഇന്ത്യ ജനനായക കക്ഷിയും അഭിപ്രായപ്പെട്ടത്. സഖ്യകക്ഷികള്‍ക്കും അധികാരം നല്‍കുമെന്ന പ്രഖ്യാപനം വഴിതിരിവാകുമെന്ന് തമിഴിസൈ സൗന്ദര്‍രാജനും പ്രതികരിച്ചു.

https://dailynewslive.in/ ഒരാളെ മുഖത്തടിച്ച് നിലത്ത് വീഴ്ത്തി മര്‍ദ്ദിച്ച പാര്‍ലമെന്റ് അംഗത്തെ സസ്പെന്‍ഡ് ചെയ്ത് ലേബര്‍ പാര്‍ട്ടി. ബ്രിട്ടനിലെ റണ്‍കോണ്‍ ആന്‍ഡ് ഹെല്‍സ്ബി മണ്ഡലത്തില്‍ നിന്നുള്ള എംപിയായ മൈക്കല്‍ ലീ അമേസ്ബറിക്കെതിരെയാണ് ലേബര്‍ പാര്‍ട്ടി നടപടി സ്വീകരിച്ചത്. എംപി ഒരാളോട് തര്‍ക്കിക്കുന്നതും പിന്നാലെ മുഖത്തിടിച്ച് റോഡിലേക്ക് ഇടുന്നതും നിലത്ത് വീണ ആളെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

https://dailynewslive.in/ സ്പാനിഷ് ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന റയല്‍ മാഡ്രിഡ്-ബാഴ്സലോണ എല്‍ ക്ലാസിക്കോ പോരാട്ടം ഇന്ത്യയിലെ ഫുട്ബോള്‍ ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനോടൊപ്പം ടാറ്റാ എയര്‍ ക്രാഫ്റ്റ് കോംപ്ലെക്സില്‍ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റം കോംപ്ലെക്സ് ഉദ്ഘാടനം നടത്താനെത്തിയപ്പോഴാണ് എല്‍ ക്ലാസിക്കോ പോരാട്ടത്തെയും പ്രധാനമന്ത്രി പരാമര്‍ശിച്ചത്. ഭക്ഷണം, സിനിമ, ഫുട്ബോള്‍ അങ്ങനെ എല്ലാ കാര്യങ്ങളിലും ഇന്ത്യയിലെയും സ്പെയിനിലെയും ജനങ്ങള്‍ തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയിലെ സൈനിക വിമാനങ്ങള്‍ക്കായുള്ള ആദ്യത്തെ സ്വകാര്യ മേഖലയുടെ ഭാഗമാണ് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് കോംപ്ലക്സ്.

https://dailynewslive.in/ ദുബായ് വിമാനത്താവളങ്ങളിലും വിമാന കമ്പനികളുമായി അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ വരാനിരിക്കുന്നത് 1.85 ലക്ഷം തൊഴിലവസരങ്ങള്‍. ദുബായ് എയര്‍പോര്‍ട്ട് അധികൃതരും എമിറേറ്റ്‌സ് ഗ്രൂപ്പുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2030 ഓടെ വ്യോമയാന മേഖലയിലെ തൊഴില്‍ ശക്തി 8.16 ലക്ഷമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. അതോടോപ്പം, നിര്‍മാണത്തിലിരിക്കുന്ന അല്‍ മഖ്ദൂം അന്താരാഷ്ട്ര വിമാനത്താവളം വരുന്നതോടെ 1.32 ലക്ഷം തൊഴിലവസരങ്ങള്‍ കൂടി തുറക്കും. 400 വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള ഇവിടെ പ്രതിവര്‍ഷം 26 കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. 26,000 കോടി രൂപയാണ് നിര്‍മാണ ചിലവ്. വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധ തൊഴിലാളികള്‍ക്കായിരിക്കും കൂടുതല്‍ അവസരങ്ങള്‍. ദുബായില്‍ ജോലി ചെയ്യുന്നവരില്‍ അഞ്ചില്‍ ഒന്നു പേര്‍ വ്യോമയാന മേഖലയിലാണുള്ളതെന്ന് ഓക്‌സ്ഫഡ് ഇക്കണോമിക്‌സ് നടത്തിയ ആഗോള പഠനത്തില്‍ കണ്ടെത്തിയിരുന്നു. അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ ഇത് നാലില്‍ ഒന്നായി വര്‍ധിക്കും. 6.31 ലക്ഷം പേരാണ് നിലവില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നത്.

https://dailynewslive.in/ ഇപ്പോള്‍ കൂടുതല്‍ ഉപയോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ചാനലുകളില്‍ പുതിയ അപ്‌ഡേറ്റ് കൊണ്ടുവന്നിരിക്കുകയാണ് വാട്‌സ്ആപ്പ്. ഉപയോക്താക്കള്‍ ചാനലുകള്‍ ഫോളോ ചെയ്യാന്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പ്രക്രിയ ലളിതമാക്കാം. നേരത്തെ ഒരു ലിങ്കില്‍ കയറി ചാനലുകള്‍ ഫോളോ ചെയ്യുന്നതിന് പകരം. ചാനലുകള്‍ ഫോളോ ചെയ്യാന്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാമെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു. ആന്‍ഡ്രോയിഡ് 2.24.22.20നുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റയില്‍ ഈ ഫീച്ചറിനെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കു. ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണ്. വാട്‌സ്ആപ്പ് ചാനലുകള്‍ക്കായി ക്യുആര്‍ കോഡുകള്‍ അവതരിപ്പിക്കുന്നത് ഷെയറിങ് കാര്യക്ഷമമാക്കാന്‍ സഹായിക്കും. ചാനല്‍ ഫോളോ ചെയ്യാന്‍ ഉയോക്താക്കള്‍ക്ക് ഇനി ലിങ്ക് അയയ്‌ക്കേണ്ടതില്ല. പകരം, അവര്‍ക്ക് സ്‌കാന്‍ ചെയ്യാന്‍ കഴിയുന്ന ഒരു ക്യുആര്‍ കോഡ് പങ്കിടാന്‍ കഴിയും, ഇത് സ്വീകര്‍ത്താവിനെ ഒരു ക്ലിക്കിലൂടെ ചാനല്‍ പിന്തുടരാന്‍ പ്രാപ്തമാക്കുന്നു.

https://dailynewslive.in/ ഷൈന്‍ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി എം എ നിഷാദ് സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുല്‍ നാസര്‍ നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 8 മുതല്‍ തിയേറ്ററുകളിലെത്തും. എഞ്ചിനിയറിങ് ബിരുദധാരിയും മാധ്യമ പ്രവര്‍ത്തകനുമായ ജീവന്‍ തോമസ്സിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊലക്കേസ്സിന്റെയും ചുരുളുകളുമാണ് ചിത്രത്തിന്റെ പ്രമേയം. വാണി വിശ്വനാഥ്, സമുദ്രകനി, മുകേഷ്, അശോകന്‍, ബൈജു സന്തോഷ്, സുധീഷ്, ശിവദ, ദുര്‍ഗ കൃഷ്ണ, മഞ്ജു പിള്ള, സ്വാസിക, അനുമോള്‍, ആഭിജ, പ്രശാന്ത് അലക്‌സാണ്ടര്‍, ജോണി ആന്റണി, വിജയ് ബാബു, സുധീര്‍ കരമന, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, രമേശ് പിഷാരടി തുടങ്ങിയവരോടൊപ്പം സംവിധായകന്‍ എം എ നിഷാദ് സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ഏകദേശം 70ഓളം താരങ്ങളാണ് അണിനിരക്കുന്നത്.

https://dailynewslive.in/ ക്രൈം ത്രില്ലര്‍ ഒടിടി സീരീസായ ‘മിര്‍സാപൂര്‍’ സിനിമയാകുന്നു. നിര്‍മ്മാതാക്കളാണ് ചിത്രം പ്രഖ്യാപിച്ചത്. പുനീത് കൃഷ്ണയുടെ രചനയില്‍ ഗുര്‍മീത് സിങ് സംവിധാനം ചെയ്യുന്ന ചിത്രം 2026ലാണ് റിലീസ് ചെയ്യുക. സിനിമയില്‍ കലീന്‍ ഭയ്യ (പങ്കജ് ത്രിപാഠി അവതരിപ്പിച്ചത്), ഗുഡ്ഡു പണ്ഡിറ്റ് (അലി ഫസലിന്റെ വേഷം), മുന്ന ത്രിപാഠി (അഭിനയിച്ചത് ദിവ്യേന്ദു), കംപൗണ്ടര്‍ ആയി എത്തിയ അഭിഷേക് ബാനര്‍ജി എന്നിവര്‍ക്കൊപ്പം മറ്റ് അഭിനേതാക്കളും വേഷമിടും. ആമസോണ്‍ എംജിഎം സ്റ്റുഡിയോസും എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ സീരീസായ മിര്‍സാപൂര്‍ അതിവേഗമാണ് പ്രേക്ഷക പ്രീതി നേടിയത്. ആമസോണ്‍ പ്രൈം വിഡിയോയ്ക്കായി കരണ്‍ അന്‍ഷുമാന്‍ സൃഷ്ടിച്ച ക്രൈം ആക്ഷന്‍ത്രില്ലര്‍ ഷോയാണ് മിര്‍സാപൂര്‍. പുനീത് കൃഷ്ണ, വിനീത് കൃഷ്ണ എന്നിവര്‍ക്കൊപ്പം കരണ്‍ പരമ്പരയുടെ സഹ രചയിതാവായിരുന്നു.

https://dailynewslive.in/ ദീപാവലി പ്രമാണിച്ച് പ്യുവര്‍ ഇവിയുടെ ഇക്കോ ഡ്രിഫ്റ്റ് 350, ഇട്രിസ്റ്റ് എക്സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ക്ക് കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചു. ഈ രണ്ട് ഇലക്ട്രിക് ബൈക്കുകളും ഇപ്പോള്‍ 20,000 രൂപ ഡിസ്‌കൗണ്ടില്‍ വാങ്ങാം. ഇതോടെ ഈ ബൈക്കുകളുടെ പ്രാരംഭ വില 99,999 രൂപയായി കുറഞ്ഞു. നവംബര്‍ 10 വരെ മാത്രമേ ഈ ഓഫര്‍ ലഭ്യമാകൂ. ദൈനംദിന ആവശ്യങ്ങള്‍ക്ക് പറ്റിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ തേടുന്ന ഉപഭോക്തക്കള്‍ക്ക് പറ്റിയ മോഡലാണ് പ്യുവര്‍ ഇവിയുടെ ഇക്കോ ഡ്രിഫ്റ്റ്. നാല് നിറങ്ങളിലും രണ്ട് വേരിയന്റുകളിലും ഇത് വാങ്ങാം. ഫുള്‍ചാര്‍ജില്‍ 131 മുതല്‍ 171 കിലോമീറ്റര്‍ വരെയാണ ഈ ഇലക്ട്രിക് ബൈക്കിന്റെ റേഞ്ച് പറയുന്നത്. 4 മുതല്‍ 6 മണിക്കൂര്‍ കൊണ്ട് ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാം. മണിക്കൂറില്‍ 80 കിലോമീറ്ററാണ് പരമാവധി വേഗത. പ്യുവര്‍ ഇട്രിസ്റ്റ എക്സ് ഇലക്ട്രിക് ബൈക്ക് ഇക്കോഡ്രിഫ്റ്റിനേക്കാള്‍ ശക്തമായ ഇലക്ട്രിക് ബൈക്കാണ്. കൂടുതല്‍ വേഗതയും പവറും പ്രതീക്ഷിക്കുന്നവര്‍ക്ക് ഈ ഇലക്ട്രിക് ബൈക്ക് വാങ്ങാം. മാത്രമല്ല ഈ മോഡലിന് റേഞ്ചും കൂടുതല്‍ കിട്ടും. ഫുള്‍ചാര്‍ജില്‍ 171 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയുന്നത്.

https://dailynewslive.in/ വിനോയ് തോമസിന്റെ രണ്ടു നോവെല്ലകള്‍. പ്രോത്താസീസിന്റെ ഇതിഹാസം, നന. പ്രത്യേക സന്ദര്‍ഭത്തില്‍ ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വായിക്കേണ്ടിവന്ന പ്രോത്താസീസിന്റെ ജീവിതത്തിലൂടെ നമുക്ക് ചുറ്റുമുള്ള നാട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തുറന്നാവിഷ്‌കരിക്കുന്ന നോവെല്ലയാണ് പ്രോത്താസീസിന്റെ ഇതിഹാസം. നന, ‘ചുരുളി’ എന്ന സിനിമയായ ‘കളിഗെമിനാറിലെ കുറ്റവാളികള്‍’ എന്ന ചെറുകഥയുടെ എതിര്‍കഥ പറയുന്നു. കഥപറച്ചിലിലെ വിനോയ് തോമസിന്റെ നര്‍മ്മവും കൗശലവും നിറഞ്ഞ രചനകള്‍. ‘പ്രോത്താസീസിന്റെ ഇതിഹാസം’. വിനോയ് തോമസ്. ഡിസി ബുക്സ്. വില 189 രൂപ.

https://dailynewslive.in/ എല്ലുകളെ ശക്തിപ്പെടുത്തുന്നത് മുതല്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത് വരെ വിറ്റാമിന്‍ ഡി നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുന്ന നിരവധി മാര്‍ഗങ്ങള്‍ അടുത്തിടെ നടത്തിയ ഒരു പഠനം എടുത്തുകാണിക്കുന്നു. പുതിയ പഠനം അനുസരിച്ച് രക്തസമ്മര്‍ദ്ദം, കൊളസ്ട്രോളിന്റെ അളവ്, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നുവെന്ന് കണ്ടെത്തി. കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് വിറ്റാമിന്‍ ഡി അത്യന്താപേക്ഷിതമാണ്, ഇത് ശക്തമായ എല്ലുകളും പേശികളും നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്. ഇത് രക്തക്കുഴലുകളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും വിറ്റാമിന്‍ കെയുമായി പ്രവര്‍ത്തിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് പുറമേ, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ വിറ്റാമിന്‍ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തെ അണുബാധകളില്‍ നിന്നും വൈറസുകളില്‍ നിന്നും സംരക്ഷിക്കാന്‍ ഇത് സഹായിക്കുന്നു. ഇത് മസ്തിഷ്‌ക കോശങ്ങളുടെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും വൈജ്ഞാനിക തകര്‍ച്ച തടയാന്‍ സഹായിക്കുകയും ചെയ്യും. വിറ്റാമിന്‍ ഡി ലഭിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം സൂര്യപ്രകാശം വഴിയാണ്, എന്നാല്‍ ഇത് ചില ഭക്ഷണങ്ങളിലും കാണാം. സാല്‍മണ്‍ അല്ലെങ്കില്‍ അയല പോലുള്ള കൊഴുപ്പുള്ള മത്സ്യം, മത്സ്യ എണ്ണ, മുട്ടയുടെ മഞ്ഞക്കരു, വെണ്ണ, കൂണ്‍, ധാന്യങ്ങള്‍ പോലുള്ള ഉറപ്പുള്ള ഭക്ഷണങ്ങള്‍ സപ്ലിമെന്റുകള്‍ മറ്റൊരു ഓപ്ഷനാണ്. ശ്വാസകോശ സംബന്ധമായ അണുബാധ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ നിരവധി ശ്വാസകോശ സംബന്ധമായ അണുബാധകളും വിറ്റാമിന്‍ ഡിയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.08, പൗണ്ട് – 109.03. യൂറോ – 90.91, സ്വിസ് ഫ്രാങ്ക് – 96.92, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.49, ബഹറിന്‍ ദിനാര്‍ – 223.11, കുവൈത്ത് ദിനാര്‍ -274.27, ഒമാനി റിയാല്‍ – 218.42, സൗദി റിയാല്‍ – 22.39, യു.എ.ഇ ദിര്‍ഹം – 22.89, ഖത്തര്‍ റിയാല്‍ – 23.00, കനേഡിയന്‍ ഡോളര്‍ – 60.52.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *