ബോളിവുഡ് നടി തബു പ്രധാന വേഷത്തിലെത്തുന്ന ഹോളിവുഡ് വെബ് സീരിസ് ‘ഡ്യൂണ്‍ പ്രൊഫെസി’ ട്രെയിലര്‍ എത്തി. എച്ച്ബിഓ മാക്സ് ഒരുക്കുന്ന ബ്രഹ്മാണ്ഡ സീരിസ് ‘ഡ്യൂണ്‍ പ്രൊഫെസി’ നടിയുടെ ആദ്യ ഹോളിവുഡ് പ്രോജക്ട് ആണ്. നവംബര്‍ മാസത്തില്‍ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും. സിസ്റ്റര്‍ ഫ്രാന്‍സെസ്ക എന്ന കഥാപാത്രമായി തബു എത്തും. ഡ്യൂണ്‍: ദ് സിസ്റ്റര്‍ഹുഡ് എന്ന പേരില്‍ 2019 ല്‍ തുടങ്ങിയ പ്രോജക്റ്റ് ആണിത്. ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന് ജെ ആന്‍ഡേഴ്സണും ചേര്‍ന്ന് രചിച്ച സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സീരീസ് ഒരുങ്ങുന്നത്. ഡെനിസ് വിലെന്യുവിന്റെ വിഖ്യാത ചിത്രം ഡ്യൂണിന്റെ പ്രീക്വലുമായിരിക്കും ഈ സിരീസ്. തബു അഭിനയിക്കുന്ന രണ്ടാമത്തെ ടെലിവിഷന്‍ സിരീസ് ആണിത്.