ആസിഫ് അലി നായകനായ കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം കൗതുകമുണര്‍ത്തുന്ന മറ്റൊരു ടൈറ്റിലുമായി ഗുഡ്‌വില്‍ എത്തുന്നു. ശരണ്‍ വേലായുധന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ എന്നാണ്. നമ്മുടെ വീട്ടില്‍, അല്ലായെങ്കില്‍ നമ്മുടെ അടുത്ത വീട്ടില്‍ കാണുന്ന ജീവിതം ആണ് ഈ സിനിമ. നഷ്ട്ടപെട്ട, കിട്ടാന്‍ കൊതിക്കുന്ന, അല്ലായെങ്കില്‍ കൗമാരത്തില്‍ കിട്ടിയ ഒരു ചെറിയ പ്രണയത്തിന്റെ അംശം ഈ സിനിമയില്‍ ഉണ്ട്. വല്ലാത്തൊരു അനുഭവം ആണത്. ഒരിക്കലും നിങ്ങള്‍ മോശം എന്ന് പറയില്ല. കാത്തിരിക്കുക, പ്രാര്‍ഥിക്കുക, ജോബി ജോര്‍ജ് കുറിച്ചു. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വൈകാതെ തിയറ്ററുകളിലെത്തും. ഗാര്‍ഗി അനന്തന്‍, ഷെല്ലി നാബു, സജിത മഠത്തില്‍, തോമസ് മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. സംവിധായകന്റേത് തന്നെയാണ് ചിത്രത്തിന്റെ രചനയും. അപ്പു പ്രഭാകര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം രാഹുല്‍ രാജ്.