കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ , ഇടത്തരം മഴയ്ക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 22 – 23 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാൽ റെയിൽവേ ആറ് ട്രെയിൻ സർവീസുകൾ റദ്ദാക്കി. നാളെയും മറ്റന്നാളും പുറപ്പെടേണ്ടിയിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. കാമാഖ്യ ബംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, സിൽചാർ സെക്കന്തരാബാദ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ദിൽബർഗ് – കന്യാകുമാരി വിവേക് എക്സ്പ്രസ്, ബംഗളൂരു – ഗുവാഹത്തി എക്സ്പ്രസ്, കന്യാകുമാരി – ഗിൽബർഗ് വിവേക് എക്സ്പ്രസ്, ബംഗളൂരു – മുസഫർപൂർ ജംഗ്ഷൻ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.