◾https://dailynewslive.in/ ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് ആദ്യ മൂന്ന് തൂണുകളെക്കാള്‍ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്നും വാര്‍ത്തകള്‍ ശരിയായി റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യണം എന്നതിനാണ് പ്രാധാന്യം കൊടുക്കന്നതെന്നും അക്ഷരത്തെറ്റുകളോ വ്യാകരണപ്പിശകോപോലും തിരുത്താനുള്ള സാവകാശം ഇല്ലാതെയാണ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രേക്കിങ് ന്യൂസ് സംസ്കാരം മാധ്യമങ്ങളെ കൂപ്പുകുത്തിക്കുന്നുണ്ടോ എന്ന കാര്യവും മാധ്യമങ്ങള്‍ പരിശോധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ യുഡിഎഫ് കോട്ടയില്‍ ആരെങ്കിലും ജയിക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. പിണറായിയുടെ മണ്ഡലത്തില്‍ പോലും തനിക്ക് ഭൂരിപക്ഷം കിട്ടിയെന്നും അതില്‍ സിപിഎം വോട്ടുകളുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ നികൃഷ്ടജീവിയായി മുഖ്യമന്ത്രിയെ കാണുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും യുഡിഎഫ് – ബി ജെ പി ഡീല്‍ എന്ന് പറയാന്‍ സിപി എമ്മിന് നാണമില്ലേ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിനെ പ്രതീക്ഷയോടെ നോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സരിന് പോയാല്‍ കോണ്‍ഗ്രസിന് ഒരു പ്രാണി പോയത് പോലെ ആണെന്നും സരിനെ പോലെയുള്ളവരെ കണ്ടിട്ടില്ലല്ലോ കോണ്‍ഗ്രസ് ഉണ്ടായതും വിജയിച്ചതെന്നും കെ.സുധാകരന് പരിഹസിച്ചു.
*കെ.എസ്.എഫ്.ഇ*
*സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഒക്ടോബർ 18 ലെ വിജയി : ഷെറിന് തോമസ്, വണ്ടന്പത്തല്, കോട്ടയം*
◾https://dailynewslive.in/ പാലക്കാട് ഇന്ന് അങ്ങാടിപൂരം കാണാമെന്നും വൈകുന്നേരത്തെ ഇടതുമുന്നണി റോഡ് ഷോ വലിയ സംഭവമാകുമെന്നും ഇടത് സ്ഥാനാര്‍ഥി ഡോ.പി.സരിന്. തന്നെ പ്രകോപിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ആവര്‍ത്തിച്ച അദ്ദേഹം പ്രകോപനം തുടര്‍ന്നാല്‍ കൂടുതല്‍ പേര് തനിക്കൊപ്പം കോണ്‍ഗ്രസില്‍ നിന്ന് വരുമെന്ന് മുന്നറിയിപ്പും നല്കി. താന്‍ ഒറ്റയ്ക്കാണ് വന്നതെന്നും ഇനിയെങ്കിലും കോണ്‍ഗ്രസ് നന്നാകട്ടേയെന്ന് താന്‍ കരുതിയത് കൊണ്ടാണ് കൂടുതല്‍ പേരെ ഒപ്പം കൂട്ടാതിരുന്നതെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.
◾https://dailynewslive.in/ പാലക്കാട് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാര്‍ട്ടി വിട്ടു. തുടര്‍ ഭരണം സി.പി.എം നേടിയിട്ടും കോണ്‍ഗ്രസ് തിരുത്താന്‍ തയാറാവുന്നില്ലെന്നും പാലക്കാട് – വടകര- ആറന്മുള കരാര്‍ കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ കരാറിന്റെ രക്തസാക്ഷിയാണ് കെ മുരളീധരന് എന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു. താന്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഡോ.പി.സരിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും ഷാനിബ് പറഞ്ഞു.
◾https://dailynewslive.in/ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ഡോ.പി.സരിനെ പിന്തുണച്ച് പാലക്കാട് ഡിസിസി മുന്‍ അധ്യക്ഷന്‍ എ.വി.ഗോപിനാഥ്. ആരെങ്കിലും ചോദിച്ചാല്‍ സരിന് വോട്ട് ചെയ്യണമെന്നേ പറയൂവെന്നും സരിന്റെ വ്യക്തിപരമായ ക്വാളിറ്റി കൊണ്ടാണ് പിന്തുണക്കുന്നതെന്നും എന്നാല്‍ ഈ പിന്തുണ ഇടത് മുന്നണിക്കല്ലെന്നും ഗോപിനാഥ് പറഞ്ഞു.
*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്ക്കുന്ന പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.
◾https://dailynewslive.in/ തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും ഡീല്‍ പാലക്കാടും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. അതാണ് സി.പി.എം. സരിന് ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കി ബി.ജെ.പിക്ക് വോട്ട് കുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുരളീധരന് അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ റവന്യൂ വകുപ്പ് മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ തുടരന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കളക്ടറെ മാറ്റി. അന്വേഷണത്തിന്റെ ചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീതക്ക് കൈമാറി. ചുമതല ഏറ്റെടുത്ത ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത കണ്ണൂര്‍ കളക്ട്രേറ്റിലെത്തി കളക്ടര്‍ അരുണ്‍ കെ വിജയന്റെ മൊഴിയെടുത്തു. സംഭവത്തില്‍ എഡിഎമ്മിന് അനുകൂലമായ പ്രാഥമിക റിപ്പോര്‍ട്ട് കളക്ടര്‍ നല്‍കിയിരുന്നു. എന്നാല്‍ അതിന് പിന്നാലെ കളക്ടര്‍ക്ക് എതിരെ ആരോപണം വന്നതോടെയാണ് അന്വേഷണചുമതല മറ്റൊരാളെ ഏല്പിച്ചത്.
◾https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന്റെ സംഘാടകന്‍ താനല്ലായിരുന്നെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് അയച്ചകത്ത് കുറ്റസമ്മതമല്ലെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും കളക്ടര്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്കി എന്നാരോപിച്ച് ടി വി പ്രശാന്തന് നല്കിയ പരാതി വ്യാജമെന്ന് റിപ്പോര്‍ട്ട്. പരാതിയിലെ പ്രശാന്തന്റെ ഒപ്പും പെട്രോള്‍ പമ്പിന്റെ ഭൂമിക്കായുള്ള പാട്ടക്കരാറിലെ ഒപ്പും വ്യത്യസ്തമാണ്. പേരുകളിലും വൈരുധ്യമുണ്ട്. പരാതിയില്‍ പേര് പ്രശാന്തന് എന്നും പാട്ട കരാറില്‍ പ്രശാന്ത് എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
◾https://dailynewslive.in/ എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്ന് പറയുന്ന ഒക്ടോബര്‍ ആറിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. എഡിഎം ഓഫീസില്‍ നിന്ന് തന്റെ ക്വാര്‍ട്ടേര്‍സിലേക്ക് നടന്നുപോകുമ്പോള്‍ പിന്തുടര്ന്ന് വന്ന സ്കൂട്ടര്‍ യാത്രികന് എഡിഎമ്മിന്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേഷം, വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തില്‍ പോകുന്നതാണ് ദൃശ്യം. എഡിഎമ്മിനെ പിന്തുടര്‍ന്ന സ്കൂട്ടര്‍ യാത്രികന് പ്രശാന്തനാണ് എന്ന് പൊലീസ് സംശയിക്കുന്നു.
◾https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പറയുന്ന ഒക്ടോബര്‍ ആറിലെ സിസിടിവി ദൃശ്യങ്ങള്‍ ആസൂത്രിതമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം. നവീന്‍ ബാബുവിന്റെ പിന്നാലെ സഞ്ചരിച്ച് മനപ്പൂര്‍വ്വം തയ്യാറാക്കിയ ദൃശ്യങ്ങളാണിതെന്നും നാലാം തീയതി ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടിയ ആളെ കുരുക്കാന്‍ വേണ്ടി കണ്ണൂരില്‍ നിര്‍ത്തുകയായിരുന്നു എന്നും നവീന്‍ ബാബുവിന്റെ കുടുംബം പറഞ്ഞു.
◾https://dailynewslive.in/ രണ്ടാഴ്ച മുന്‍പ് നവീന്‍ ബാബു നാട്ടില്‍ വന്ന സമയത്ത് സംസാരിച്ചത് അനുസരിച്ച് ജോലി സംബന്ധമായ സമ്മര്‍ദ്ദം നവീന്‍ ബാബു നേരിട്ടതായി മനസിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധു വ്യക്തമാക്കി. ട്രാന്‍സ്ഫര്‍ വാങ്ങി വരണമല്ലോയെന്ന് കരുതി ആരോടും മറുത്ത് സംസാരിക്കാതെ ഇരിക്കുകയാണെന്നും നവീന്‍ ബാബു പറഞ്ഞിരുന്നുവെന്നും ബന്ധു പറഞ്ഞു. അവനെ കൊലയ്ക്ക് കൊടുത്തിട്ടുള്ള കുമ്പസാരം തങ്ങള്‍ക്ക് വേണ്ടെന്നാണ് ബന്ധുവായ ബാലകൃഷ്ണന് കളക്ടറുടെ അനുശോചന കുറിപ്പിനെക്കുറിച്ച് പറഞ്ഞത്.
◾https://dailynewslive.in/ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ അരുണ്‍ കെ വിജയന് മുഖ്യപങ്കെന്ന് സിപിഎം നേതാവും നവീന്‍ ബാബുവിന്റെ ബന്ധുവുമായ മലയാലപ്പുഴ മോഹനന് വീണ്ടും വിമര്‍ശിച്ചു. താന്‍ വിരമിക്കുകയല്ല, സ്ഥലംമാറ്റമാണെന്ന് വ്യക്തമാക്കി യാത്രയയപ്പ് യോഗം വേണ്ടെന്ന് എഡിഎം പറഞ്ഞതാണെന്നും എന്നാല്‍ നിര്‍ബന്ധിച്ച് പരിപാടി നടത്തുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കേരള രാഷ്രീയത്തിലെ ഗതി മാറ്റത്തിനു തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും എന്‍.ഡി.എയുടെ ശരിയായ മൂന്നാം ബദല്‍ കേരളമാകെ സ്വീകരിക്കപ്പെടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പാലക്കാട് യുഡിഎഫിനും ചേലക്കര എല്‍ഡിഎഫിനും എന്ന ഡീലാണ് സംസ്ഥാനത്തുള്ളതെന്നും മൂന്നാമത് ഒരാള്‍ കയറി കളിക്കേണ്ട എന്നാണ് അന്തര്‍ധാരയെന്നും അത് പൊളിയുമെന്നും സുരേന്ദ്രന് പറഞ്ഞു. കണ്ണൂരിലെ പെട്രോള്‍ പമ്പിലും എല്‍ഡിഎഫ്-യുഡിഎഫ് ഡീലുണ്ട്. പെട്രോള്‍ പമ്പിന് സ്ഥലം ലഭിക്കാന്‍ ഇടപെട്ടത് ഡിസിസി ഭാരവാഹിയാണെന്നും കെ സുരേന്ദ്രന് വിമര്‍ശിച്ചു.
◾https://dailynewslive.in/ തിരുവനന്തപുരം നഗരസഭയ്ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് 10 കോടി ഇന്‍സെന്റീവ് ലഭിച്ച നേട്ടം ഫേസ് ബുക്കില്‍ പങ്കുവെച്ച് മേയര്‍ ആര്യ രാജേന്ദ്രന്. അമൃത് 1.0 & 2.0 പദ്ധതികളുടെ മികച്ച നിര്‍വ്വഹണത്തിനാണ് ഈ ഇന്‍സെന്റീവ് ലഭിച്ചത്. അമൃത് പദ്ധതികളിലൂടെ നഗരസഭ പരിധിയിലെ വീടുകളില്‍ കുടിവെള്ളം എത്തിച്ച പ്രവര്‍ത്തികള്‍ക്കാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും അംഗീകാരം ലഭിച്ചത്. പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കേരള വാട്ടര്‍ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും നഗരസഭയുടെ നന്ദി അറിയിക്കുന്നതായും മേയര്‍ ഫേസ് ബുക്കില്‍ കുറിച്ചു.
◾https://dailynewslive.in/ തിരുവനന്തപുരം കോര്പ്പറേഷന് മുന്നില്‍ ആത്മഹത്യഭീഷണിമുഴക്കി ശുചീകരണതൊഴിലാളികള്‍. കോവിഡ് കാലത്ത് വീടുകളില്‍ നിന്ന് മാലിന്യം നീക്കി ഉപജീവനം ചെയ്തിരുന്നവരാണ് സമരം ചെയ്തത്. 15 ദിവസമായി തുടരുന്ന സമരം പരിഹരിക്കാന്‍ ശ്രമിക്കാത്തതിനെ തുടര്‍ന്നാണ് സമരക്കാര്‍ ആത്മഹത്യ ഭീഷണി മുഴക്കിയത്. തൊഴിലെടുക്കാന്‍ അനുവദിക്കുന്നില്ലെന്നും മാലിന്യം നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം പിടിച്ചെടുക്കുന്നുവെന്നുമാണ് ഇവരുടെ ആരോപണം. പിന്നീട് മേയര്‍ ഇടപെട്ട് സമരം അവസാനിപ്പിച്ചു.
◾https://dailynewslive.in/ ശബരിമലയില്‍ അഭൂതപൂര്‍വമായ തിരക്ക്. പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തി വരെ നീണ്ടു. 6 മണിക്കൂര്‍ വരെ കാത്തു നിന്നാണ് അയ്യപ്പന്മാര് ദര്‍ശനം നടത്തുന്നത്. മാസപൂജാ സമയത്ത് ഇത്രയും തിരക്കു വരുന്നത് ആദ്യമാണ്. തിരക്ക് പരിഗണിച്ച് ശബരിമലയിലെ ഇന്നത്തെ ദര്‍ശന സമയം 3 മണിക്കൂര്‍ വര്‍ധിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് നടയടക്കുന്നതിന് പകരം മൂന്നു മണി വരെ ഭക്തര്‍ക്ക് ദര്‍ശനസൗകര്യം ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 5 മണിക്ക് നട തുറക്കുന്നതിനു പകരം നാലുമണിക്ക് ദര്‍ശനത്തിനായി നട തുറക്കുമെന്നും അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് കോളജ് ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദിച്ച പ്രതികളെ ഇടുക്കി രാജാക്കാട് പൊലീസ് പിടികൂടി. ഇടുക്കി രാജകുമാരി എന്‍എസ്എസ് കോളേജിന്റെ ഹോസ്റ്റലില്‍ കയറിയായിരുന്നു മര്‍ദനം. ആക്രമണത്തില്‍ ലക്ഷദ്വീപ് സ്വദേശി സൈദ് മുഹമ്മദ് നിഹാല്‍, പത്തനംതിട്ട സ്വദേശി അജയ്, ഹരിദേവ് എന്നിവര്‍ക്ക് പരിക്കേറ്റു.
◾https://dailynewslive.in/ താനൂരില്‍ ബൈക്ക് മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. വേങ്ങര ഊരകം സ്വദേശികളായ താഴത്തെവീട്ടില്‍ അബു താഹിര്‍, കുറ്റിപ്പുറത്ത് ഷാജി കൈലാസ്, പന്നിയത്ത് പറമ്പില്‍ ഷംനാഫ് എന്നിവരെയാണ് പെരിന്തല്‍മണ്ണയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. താനൂര്‍ തീരദേശത്തെ ഫാറൂഖ് പള്ളിയുടെ പരിസരത്ത് നിന്നായിരുന്നു മോഷണം.
◾https://dailynewslive.in/ കൊല്ലം പരവൂരില്‍ എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. ചിറക്കര ഒഴുകുപാറ ശ്രീനന്ദനത്തില്‍ ഷംനത്ത് (പാര്‍വതി) ആണ് അറസ്റ്റിലായത്. പരവൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി നടിയുടെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. ഷംനത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
◾https://dailynewslive.in/ സാഹിത്യ നിരൂപകനും സാംസ്കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന് വടക്കേടത്ത് അന്തരിച്ചു(68). അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിര്‍വാഹകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
◾https://dailynewslive.in/ മണിക്കൂറുകളുടെ ഇടവേളകളില്‍ സംസ്ഥാനത്താകെ അഞ്ച് പേര് വാഹനാപകടത്തില്‍ മരിച്ചു. ഇരവിപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് പള്ളിത്തോട്ടം സ്വദേശി മനീഷ് (31), ഇരവിപുരം പനമൂട് സ്വദേശി പ്രവീണ്‍ (32) എന്നിവരാണ് മരിച്ചത്. തകര്‍ന്നു കിടക്കുന്ന തീരദേശ റോഡില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. ആലപ്പുഴയില്‍ ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ വിദ്യാര്‍ത്ഥി മരിച്ചു. ഹരിപ്പാട് ചെറുതന സ്വദേശി സഞ്ജു (21)വാണ് മരിച്ചത്. ഇന്ന് രാവിലെ വളഞ്ഞവഴി ജംഗ്ഷനിലായിരുന്നു അപകടം. പുന്നപ്ര കാര്‍മല്‍ കോളേജിലെ വിദ്യാര്‍ത്ഥിയാണ് . അമ്പലംകുന്ന് ഭാഗത്ത് വെച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്കില്‍ യാത്ര ചെയ്ത മടുത്തങ്കില്‍ രാജേഷ്, നടുവിലേതില്‍ കിഷോര്‍ എന്നിവരാണ് മരിച്ചത്. രാജേഷ് ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റി ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
◾https://dailynewslive.in/ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഹര്‍ജി. അദ്ദേഹത്തിന്റെ വസ്ത്രധാരണത്തിനെതിരെ അഭിഭാഷകന് സത്യകുമാര്‍ ആണ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ പരിപാടികളില്‍ ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നുവെന്നും കാഷ്വലായ ചെരിപ്പ് ഉപയോഗിക്കുന്നു എന്നെല്ലാമാണ് പരാതി. ഉദയനിധി ധരിക്കുന്ന ടീ ഷര്‍ട്ടുകളില്‍ പലപ്പോഴും ഡിഎംകെയുടെ ചിഹ്നമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍ പരിപാടികളില്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് പൊതുപ്രവര്‍ത്തകര്‍ക്ക് വിലക്കുള്ളതിനാല്‍ ഇത് ശരിയല്ലെന്നാണ് അഭിഭാഷകന്റെ വാദം.
◾https://dailynewslive.in/ ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബൈയില്‍ നിന്ന് ജയ്പൂരിലേക്ക് പോകുകയായിരുന്ന ഐഎക്സ് 196 വിമാനത്തിനാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. 189 യാത്രക്കാരുമായി പുലര്‍ച്ചെ 1.20ന് വിമാനത്താവളത്തിലെത്തിയ വിമാനം സുരക്ഷാസേന വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നാണ് റിപ്പോര്‍ട്ട് .
◾https://dailynewslive.in/ കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയ്യുടെ ജീവിതത്തെ ആസ്പദമാക്കി വെബ് സിരീസ് ഒരുങ്ങുന്നു. ജാനി ഫയര്‍ ഫോക്സ് പ്രൊഡക്ഷന്‍ ഹൗസ് ആണ് വെബ് സിരീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോറന്‍സ്- എ ഗ്യാങ്സ്റ്റര്‍ സ്റ്റോറി എന്ന പേരിലായിരിക്കും സിരീസ് എത്തുക. ഈ ടൈറ്റിലിന് ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് അസോസിയേഷന്റെ അനുമതി ലഭിച്ചതായാണ് വിവരം.
◾https://dailynewslive.in/ ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മരണകാരണം തലയിലേറ്റ വെടിയെന്ന് റിപ്പോര്‍ട്ടുകള്‍. യഹിയ സിന്‍വറിന്റെ പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കാളിയായ ഇസ്രയേല്‍ നാഷണല്‍ സെന്റര്‍ ഓഫ് ഫോറന്‍സിക് മെഡിസിനിലെ ഡോ. ചെന്‍ കുഗേല്‍ ന്യൂയോര്‍ക്ക് ടൈംസിനോടാണ് ഇക്കാര്യം വിശദമാക്കിയത്. നേരത്തെ തന്നെ ചെറുമിസൈലോ ടാങ്കില്‍ നിന്നുള്ള ഷെല്ലില്‍ നിന്നോ ഉള്ള ചീളുകള്‍ തറച്ച് പരിക്കേറ്റ നിലയിലായിരുന്നു യഹിയ സിന്‍വര്‍ ഉണ്ടായിരുന്നതെന്നും ഇതില്‍ യഹിയ സിന്‍വറിന്റെ കൈ തകര്‍ന്ന നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
◾https://dailynewslive.in/ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. 356 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ന്യൂസീലന്‍ഡിനെതിരേ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 415 ന് 4 എന്ന നിലയിലാണ് ഇന്ത്യ. 231 ന് 3 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് കരുത്തേകിയത് 150 റണ്‍സെടുത്ത സര്‍ഫറാസ് ഖാന്റേയും പുറത്താകാതെ ബാറ്റിംഗ് തുടരുന്ന 90 റണ്‍സെടുത്ത റിഷഭ് പന്തിന്റേയും ഇന്നിംഗ്സുകളാണ്. ഒന്നര ദിവസവും ആറ് വിക്കറ്റും ശേഷിക്കേ നിലവില്‍ ഇന്ത്യക്ക് 63 റണ്‍സിന്റെ ലീഡാണുള്ളത്.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ആദ്യമായി പവന് 58,000 രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. ഗ്രാം വില 40 രൂപ വര്‍ധിച്ച് 7,280 രൂപയും പവന് വില 320 രൂപ ഉയര്‍ന്ന് 58,240 രൂപയുമായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 30 രൂപ വര്‍ധിച്ച് 6,015 രൂപയുമായി. വെള്ളി വിലയും മുന്നേറ്റത്തിലാണ്. ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് ആദ്യമായി 102 രൂപയിലെത്തി. രാജ്യാന്തര സ്വര്‍ണ വില തുടര്‍ച്ചയായ നാല് ദിവസമായി മുന്നേറ്റത്തിലാണ്. ഇന്നലെ ഒറ്റയടിക്ക് ഔണ്‍സ് വില 2,692.55 ഡോളറില്‍ നിന്ന് 1.03 ശതമാനം ഉയര്‍ന്ന് 2,722 ഡോളറിലെത്തി. ഈ വര്‍ഷം ഇതു വരെ അന്താരാഷ്ട്ര വിലയില്‍ 31.74 ശതമാനമാണ് സ്വര്‍ണ വില വര്‍ധിച്ചത്. 2024 ജനുവരിയില്‍ കേരളത്തില്‍ സ്വര്‍ണ വില ഗ്രാമിന് 5,855 രൂപയും പവന് വില 46,840 രൂപയുമായിരുന്നു. ഇതു വരെ ഗ്രാമിന് 1,425 രൂപയും പവന് 11,400 രൂപയുമാണ് കൂടിയത്.
◾https://dailynewslive.in/ ആറ് വര്‍ഷത്തെ ഒഎസ് അപ്ഡേറ്റോടെ സാംസങ് ഗ്യാലക്സി എ16 5ജി സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. ബഡ്ജറ്റ് ഫോണ്‍ വിഭാഗത്തില്‍ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ മോഡലാണിത്. മീഡിയടെക് ഡൈമന്‍സിറ്റി 6300 പ്രൊസസറില്‍ എത്തുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണ്‍ മെച്ചപ്പെട്ട ഫീച്ചറുകള്‍ ഉറപ്പാക്കിയിട്ടുണ്ട്. 18,999 രൂപയില്‍ ആരംഭിക്കുന്ന ഈ ഫോണ്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്, സാംസങിന്റെ ഒഫീഷ്യല്‍ വെബ്സൈറ്റ്, റീടെയ്ല്‍ ഔട്ട്ലറ്റുകള് എന്നിവ വഴി ലഭ്യമാകും. സാംസങ് എ16 5ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിനാണ് 18,999 രൂപയാവുക. അതേസമയം 8 ജിബി + 256 ജിബി വേരിയന്റിന് 21,999 രൂപയാണ് വില. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി+ സൂപ്പര്‍ അമോല്‍ഡ് ഡിസ്പ്ലെയോടെയാണ് സാംസങ് എ16 5ജി സ്മാര്‍ട്ട്ഫോണ്‍ വരുന്നത്. സൈഡ്-മൌണ്ടഡ് ഫിംഗര്‍പ്രിന്റ് സ്കാനര്‍, 5,000 എംഎഎച്ച് ബാറ്ററി, 25 വാട്ട്സ് ഫാസ്റ്റ് ചാര്‍ജിംഗ്, ഐപി54 റേറ്റിംഗ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.
◾https://dailynewslive.in/ കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയ്യുടെ ജീവിതത്തെ ആസ്പദമാക്കി വെബ് സിരീസ് ഒരുങ്ങുന്നു. ജാനി ഫയര്‍ ഫോക്സ് പ്രൊഡക്ഷന്‍ ഹൗസ് ആണ് വെബ് സിരീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോറന്‍സ്- എ ഗ്യാങ്സ്റ്റര്‍ സ്റ്റോറി എന്ന പേരിലായിരിക്കും സിരീസ് എത്തുക. ഈ ടൈറ്റിലിന് ഇന്ത്യന്‍ മോഷന്‍ പിക്ചേഴ്സ് അസോസിയേഷന്റെ അനുമതി ലഭിച്ചു. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രങ്ങള്‍ ഒരുക്കുന്നതിലൂടെ ശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ് ജാനി ഫയര്‍ ഫോക്സ്. ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ മകനില്‍ നിന്ന് അന്തര്‍ദേശീയ തലത്തില്‍ കുപ്രസിദ്ധി നേടിയ ഗ്യാങ്സ്റ്റര്‍ എന്ന നിലയിലേക്കുള്ള ലോറന്‍സ് ബിഷ്ണോയ്യുടെ മാറ്റത്തെ ആഴത്തില്‍ പരിശോധിക്കുന്ന സിരീസ് ആയിരിക്കും ഇതെന്ന് അണിയറക്കാര്‍ പറയുന്നു. ദീപാവലിക്ക് ശേഷം സിരീസിന്റെ ഫസ്റ്റ് ലുക്കും കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന് ആരെന്നതും പുറത്തുവിടും.
◾https://dailynewslive.in/ സംസ്ഥാന പുരസ്കാര ജേതാവും രജനികാന്തിന്റെ വേട്ടയ്യനില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം തന്മയ സോള്‍ കേന്ദ്രകഥാപാത്രമാകുന്ന ‘ഇരുനിറ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സംവിധായകന് ലിജോ ജോസ് പെല്ലിശേരി, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. ജിന്റോ തോമസാണ് സംവിധായകന്. കഥയും തിരക്കഥയും വിഷ്ണു കെ മോഹന്‍ നിര്‍വഹിക്കുന്നു. ദിനേഷ് പി, നിഷ സാരംഗ്, ജിയോ ബേബി, കബനി സൈറ എന്നിവരാണ് മറ്റു താരങ്ങള്‍. നിറങ്ങള്‍ക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകള്‍ കാണുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ‘വഴക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ തന്മയ സോളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമ്പിളിയെ അവതരിപ്പിക്കുന്നത്. വേട്ടയനു ശേഷം അഭിനയിച്ച ചിത്രമാണ് ഇരുനിറം. അര്ജുന് അമ്പയുടെ വരികള്‍ക്ക് സാന്റിയാണ് സംഗീതം ഒരുക്കുന്നത്.
◾https://dailynewslive.in/ ഇലക്ട്രിക് സ്കൂട്ടറുകളിലേക്ക് മാറാന്‍ ഒരുങ്ങുന്നവര്‍ക്ക് മികച്ച അവസരം ഒരുക്കി ഒല ഇലക്ട്രിക്. എസ് വണ്‍ നിരയിലെ സ്കൂട്ടറുകള്‍ക്ക് വന്‍ ഇളവുകളുമായിട്ടാണ് ഒല എത്തിയിരിക്കുന്നത്. ബോസ് (ബിഗസ്റ്റ് ഒല സീസണ് സെയില്‍) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം എസ്വണ് മോഡലുകള്‍ക്ക് 20,000 രൂപ വരെ കിഴിവുകളും 25,000 രൂപ വരെ വിലമതിക്കുന്ന അധിക ആനുകൂല്യങ്ങളും ലഭിക്കും. ഒല എസ്1 നിരയുടെ ഷോറൂം വില ആരംഭിക്കുന്നത് 74,999 രൂപ മുതലാണ്. എസ്1 നിരയിലെ എല്ലാ സ്കൂട്ടറുകള്‍ക്ക് 20,000 രൂപ വരെ കിഴിവുണ്ടാകും. 25,000 രൂപ വരെയുള്ള അധിക ആനുകൂല്യങ്ങള്‍: 7,000 രൂപ വിലയുള്ള 8- വര്‍ഷം/80,000 കി.മീ ബാറ്ററി വാറന്റി സൗജന്യമായി ലഭിക്കും. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകളില്‍ 5,000 രൂപ വരെ ധനസഹായ വാഗ്ദാനങ്ങള്‍. 6,000 രൂപ വിലയുള്ള സൗജന്യ മൂവ് ഒഎസ്+ അപ്ഗ്രേഡും 7,000 രൂപ വരെ വിലയുള്ള സൗജന്യ ചാര്‍ജിങ് ക്രെഡിറ്റുകളും. ആറ് വ്യത്യസ്ത മോഡലുകളാണ് എസ് വണ്‍ ശ്രേണിയില്‍ ഒലയ്ക്കുള്ളത്.
◾https://dailynewslive.in/ തച്ചോളി ഒതേനനും കതിരൂര്‍ ഗുരുക്കളും പയ്യമ്പള്ളി ചന്തുവുമടക്കമുള്ള വടക്കന്‍പാട്ടിലെ വീരനായകന്മാര്, ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ഉയര്‍ന്ന ശബ്ദങ്ങള്‍, പഴശ്ശിയുടെ ചെറുത്തുനില്‍പ്പ്, തില്ലങ്കേരിയിലും ഒഞ്ചിയത്തും സേലം ജയിലിലും പഴശ്ശിയിലും നടന്ന ജന്മിത്തവിരുദ്ധ കലാപങ്ങള്‍, ശിവാനന്ദ പരമഹംസരും വാഗ്ഭടാനന്ദനും നേതൃത്വം നല്കിയ സാമൂഹിക-നവോത്ഥാനപ്രസ്ഥാനങ്ങള്‍, മൊയാരത്ത് ശങ്കരനും എ.കെ.ജിയും സി.എച്ച്. കണാരനും സി.കെ. ഗോവിന്ദന് നായരുമടങ്ങിയ ദേശീയപ്രസ്ഥാനനേതാക്കള്‍, കൊട്ടിയൂരും തൊടീക്കളവും അണ്ടലൂരും ലോകനാര്‍കാവും അടക്കമുള്ള ക്ഷേത്രങ്ങള്‍ എന്നിങ്ങനെ ഇന്നത്തെ കേരളത്തെ പരുവപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകസാരഥ്യം വഹിച്ച ഒരു പ്രദേശത്തിന്റെ ചരിത്രത്തില്‍നിന്ന് വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്കു നീളുന്ന അന്വേഷണം. വടക്കന്‍പാട്ടിന്റെ ഹൃദയഭൂമിയും കേരളത്തിലെ സ്വാതന്ത്ര്യ സമരത്തിന്റെയും ജന്മിത്തവിരുദ്ധ സമരങ്ങളുടെയും പോരാട്ടഭൂമിയുമായ കടത്തനാടിന്റെ പരിസരപ്രദേശങ്ങളിലൂടെ ഒരു മാദ്ധ്യമപ്രവര്ത്തകന് നടത്തിയ യാത്രയുടെയും, ആ യാത്രയിലുടനീളം ഒരു വടക്കന്‍കാറ്റിന്റെ സൗരഭ്യമെന്നോണം ഒഴുകിവരുന്ന ചരിത്രസ്മരണകളുടെയും പുസ്തകം. ‘പഴശ്ശിയും കടത്തനാടും’. കെ.ബാലകൃഷ്ണന്. മാതൃഭൂമി. വില 382 രൂപ.
◾https://dailynewslive.in/ സ്ത്രീകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണ് ആര്‍ത്തവ വിരാമം. സാധാരണയായി 50കളിലാണ് സ്ത്രീകളില്‍ ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. അണ്ഡാശയങ്ങളുടെ പ്രവര്‍ത്തന ശേഷി കുറയുകയും ഹോര്‍മോണ്‍ ഉല്‍പ്പാദനം നില്‍ക്കുകയും ചെയ്യുമ്പോഴാണ് ആര്‍ത്തവം നിലയ്ക്കുന്നത്. ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് പ്രതീക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്. മെനോപോസ് എന്ന് അറിയപ്പെടുന്ന ആര്‍ത്തവവിരാമത്തോടടുക്കുമ്പോള്‍ ആര്‍ത്തവ ചക്രം ക്രമരഹിതമാകും. ചിലര്‍ക്ക് ആര്‍ത്തവം ഉണ്ടാകുന്ന ദിവസങ്ങള്‍ ചുരുക്കമായിരിക്കും. ഹോര്‍മോണുകളുടെ അളവിലെ ഏറ്റക്കുറച്ചിലുകള്‍ മൂലമാണ് ഈ മാറ്റം സംഭവിക്കുന്നത്. ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ളതുകൊണ്ട് തന്നെ ഈ സമയത്ത് മൂഡ്സ്വിങ്സ് ഉണ്ടാകും. ഇത് ഉത്കണ്ഠ, വിഷാദം, അകാരണമായ ദേഷ്യം എന്നിവഉണ്ടാക്കിയേക്കും. സ്ത്രീകള്‍ക്ക് കൂടുതല്‍ വൈകാരികതയുണ്ടാക്കുന്ന സമയം കൂടിയാണിത്. ആര്‍ത്തവ വിരാമത്തോട് അടുക്കുന്ന സമയത്ത് ഉറക്കം ശരിയായ രീതിയലല്ലാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. രാത്രിയില്‍ ഇടക്കിടെ ഉണരുക, ഉറങ്ങാന്‍ ബുദ്ധിമുട്ട് എന്നിവ സാധാരണ പ്രശ്നങ്ങളാണ്. മികച്ച ഉറക്കം ലഭിക്കുന്നതിനായി ശരിയായ ഭക്ഷണവും വ്യായായവും തന്നെയാണ് പോംവഴി. ആര്‍ത്തവിരാമ സമയത്ത് സ്ത്രീകള്‍ക്ക് ശരീര ഭാരം വര്‍ധിക്കുന്നു. അടിവയര്‍ ചാടുന്നതും ഒരു ലക്ഷണമാണ്. മെറ്റബോളിസം, ഹോര്‍മോണ്‍ വ്യതിയാനം എന്നിവയൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍. ശരീര ഭാരം നിയന്ത്രിക്കുന്നതിന് മികച്ച വ്യായാമവും ഭക്ഷണ നിയന്ത്രണവുമാണ് ആവശ്യം. പലര്‍ക്കും ഈ സമയത്ത് ശരീരത്തിന് അമിത ചൂട് ഉയരാനിടയുണ്ട്. രാത്രി സമയങ്ങളില്‍ ശരീരം അമിതമായി വിയര്‍ക്കുകയും ചെയ്യും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 84.07, പൗണ്ട് – 109.73. യൂറോ – 91.37, സ്വിസ് ഫ്രാങ്ക് – 97.00, ഓസ്ട്രേലിയന്‍ ഡോളര്‍ – 56.38, ബഹറിന്‍ ദിനാര്‍ – 223.18, കുവൈത്ത് ദിനാര്‍ -274.27, ഒമാനി റിയാല്‍ – 218.56, സൗദി റിയാല്‍ – 22.38, യു.എ.ഇ ദിര്‍ഹം – 22.89, ഖത്തര്‍ റിയാല്‍ – 23.12, കനേഡിയന്‍ ഡോളര്‍ – 60.91.