മാനവചരിത്രത്തില്‍ തീയും വൈദ്യുതിയും ഉണ്ടാക്കിയ മാറ്റങ്ങളെക്കാള്‍ വലുതായിരിക്കും നിര്‍മ്മിത ബുദ്ധി ഉണ്ടാക്കാന്‍ പോകുന്നത് എന്ന് ഈ മേഖലയിലെ പ്രമുഖര്‍ പലരും അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങളില്‍ എത്രത്തോളം വസ്തുതയുണ്ട്? എന്തൊക്കെ മാറ്റങ്ങളാണ് ഉല്പാദനമേഖലയിലും തൊഴില്‍ രംഗത്തും നിര്‍മ്മിത ബുദ്ധി വരുത്തുവാന്‍ പോകുന്നത്? ഇതിനു പിന്നിലുള്ള ശാസ്ത്രവും സാങ്കേതിക വിദ്യകളും എന്തൊക്കെയാണ്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയാണിവിടെ. തത്വചിന്തയുടെയും സാമൂഹിക ശാസ്ത്രങ്ങളുടെയും കമ്പ്യൂട്ടര്‍ സയന്‍സിന്റെയും വ്യത്യസ്തമായ കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ട് നിര്‍മ്മിത ബുദ്ധിയെന്ന പ്രതിഭാസത്തെ സമഗ്രമായി വിലയിരുത്തുന്ന പുസ്തകം. ‘ചിന്തിക്കുന്ന യന്ത്രം’. എഡിറ്റര്‍ – രഞ്ജിത്ത് കെ.എസ്. മാതൃഭൂമി ബുക്‌സ്. വില 234 രൂപ.