സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് സര്‍വകാല റെക്കോഡ് തൊട്ടു. ഗ്രാം വില 10 രൂപ വര്‍ധിച്ച് 7,110 രൂപയും പവന്‍ വില 80 രൂപ വര്‍ധിച്ച് 56,880 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. സെപ്റ്റംബര്‍ 27ന് കുറിച്ച് പവന് 56,800 രൂപയെന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് അഞ്ച് രൂപ ഉയര്‍ന്ന് 5,880 രൂപയിലെത്തി. വെള്ളി വില തുടര്‍ച്ചയായ മൂന്നാം ദിവസവും അനങ്ങാതെ നില്‍ക്കുകയാണ്. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം. യുദ്ധഭീതിയില്‍ ഇറാന്‍ ഇസ്രായേലിനു നേരെ മിസൈല്‍ ആക്രമണം നടത്തിയത് മദ്ധ്യേഷ്യയില്‍ യുദ്ധം കൂടുതല്‍ വ്യാപകമാകുന്നതിന്റെ സൂചനകള്‍ നല്‍കുന്നതാണ് സ്വര്‍ണത്തെ ഉയര്‍ത്തുന്നത്. രാജ്യത്ത് ഉത്സവാഘോഷങ്ങള്‍ നവരാത്രി, ദീപാവലി, ദസറ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് രാജ്യത്ത് സ്വര്‍ണാഭരണങ്ങള്‍ക്ക് ഡിമാന്‍ഡ് കൂട്ടുന്നതും വില കയറാന്‍ കാരണമാകുന്നുണ്ട്.