7

ക്രൂസിഫറസ് വിഭാഗത്തില്‍ പെട്ട ബ്രോക്കോളിയുടെയും കോളിഫ്‌ളവറിന്റെയും പോഷകമൂല്യങ്ങളില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇവ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കോളിഫ്‌ളവറിലും ബ്രോക്കോളിയിലും ഏതാണ്ട് സമാനമായ അളവിലാണ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നത്. ഉയര്‍ന്ന അളവില്‍ നാരുകള്‍ ഉള്ളതിനാല്‍ ഇവ രണ്ടും ഡയറ്റില്‍ ചേര്‍ക്കുന്നത് ദഹനത്തെ സഹായിക്കും. ഇവ രണ്ടും അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ കാന്‍സറിനെ ചെറുക്കാനും കൊളസ്‌ട്രോള്‍ അളവു കുറയ്ക്കുന്നതിനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇവ നല്ലതാണ്. എന്നാല്‍ 100 ഗ്രാം ബ്രോക്കോളിയില്‍ ഏകദേശം മൂന്ന് ഗ്രാം ഫൈബറും രണ്ട് ഗ്രാം പ്രോട്ടീനും ഉണ്ട്. കൂടാതെ, ബ്രോക്കോളി ആന്റിഓക്സിഡന്റുകളാലും വൈറ്റമിന്‍ എ, സി, ഇരുമ്പ് തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകളാലും സമ്പുഷ്ടമാണ്. ബ്രോക്കോളിയെക്കാള്‍ കോളിഫ്‌ളവറില്‍ കലോറി കുറവാണ്. 100 ഗ്രാമില്‍ ഏകദേശം 27 കലോറി മാത്രമേയുള്ളൂ. ഇതില്‍ ഉയര്‍ന്ന ജലാംശം അടങ്ങിയിട്ടുണ്ട്. ഫൈബറിന്റെയും പ്രോട്ടീനിന്റെയും കാര്യത്തില്‍ ബ്രോക്കോളിയാണ് മുന്നില്‍. കൂടാതെ കോളിഫ്‌ളവറില്‍ ഉള്ളതിനെക്കാള്‍ ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി, കെ, എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാകെ കോളിഫ്‌ളവറില്‍ കാണാത്ത വിറ്റാമിന്‍ എ ബ്രോക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ബ്രോക്കോളിയില്‍ കലോറിയും കാര്‍ബോഹൈഡ്രേറ്റും കൂടുതലാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *