വിഷ്ണു ഉണ്ണികൃഷ്ണന്‍, ദീപക് പറമ്പോല്‍, ഷൈന്‍ ടോം ചാക്കോ, മാളവിക മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പതിമൂന്നാം രാത്രി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ന്യൂ ഇയര്‍ ദിവസം രാത്രിയില്‍ മൂന്ന് വ്യക്തികള്‍ക്കിടയിസ് നടക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം ഒക്ടോബറില്‍ തിയറ്ററുകളില്‍ എത്തും. നവാഗതനായ മനേഷ് ബാബു ആണ് പതിമൂന്നാം രാത്രി സംവിധാനം ചെയ്യുന്നത്. ഡി2കെ ഫിലിംസിന്റെ ബാനറില്‍ മേരി മൈഷയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഇവരെ കൂടാതെ വിജയ് ബാബു, സോഹന്‍ സീനുലാല്‍, ഡെയ്ന്‍ ഡേവിസ്, രജിത് കുമാര്‍, അസിം ജമാല്‍, കോട്ടയം രമേശ്, സാജന്‍ പള്ളുരുത്തി, ഹരി പ്രശാന്ത്, ഡിസ്‌നി ജെയിംസ്, അര്‍ച്ചന കവി, മീനാക്ഷി രവീന്ദ്രന്‍, സ്മിനു സിജോ, സോന നായര്‍, ആര്യ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.