തലശ്ശേരി – പുല്‍പ്പള്ളി നക്സലൈറ്റ് ആക്ഷന്‍ തൊട്ട് കുമ്മിള്‍ നഗരൂര്‍ വരെയുള്ള കലാപങ്ങള്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരികരംഗത്ത് ഉളവാക്കിയ അനുരണനങ്ങള്‍ ചില്ലറയായിരുന്നില്ല. ഈ കലാപങ്ങളില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷവും ഇന്ന് ഭൂമുഖത്തില്ല. ഉള്ളവര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നത് യഥാര്ത്ഥവസ്തുതയാണോ എന്ന് സംശയമുണ്ടുതാനും. ചാരു മജുംദാറിന്റെ ഉന്മൂലനസിദ്ധാന്തത്തില് ആവേശം പൂണ്ട് 1970ലെ വിവിധമാസങ്ങളില് നടന്ന അഞ്ച് നക്സലൈറ്റ് ആക്ഷനുകളെക്കുറിച്ച് ഒരു മാധ്യമപ്രവര്ത്തകന് നടത്തുന്ന സാക്ഷ്യപ്പെടുത്തലുകളാണ് ഈ ഗ്രന്ഥം. ‘1970 ചുവന്നപ്പോള്‍ വര്‍ഗീസ് മുതല്‍ വേണു വരെ’. സെബാസ്റ്റിന് ജോസഫ്. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 380 രൂപ.