പിവി അന്‍വറിനെ വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. പിവി അന്‍വര്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ദുര്‍ബലപ്പെടുത്തി. അൻവറിന്റെ പ്രസ്താവനകള്‍ ശത്രുക്കള്‍ക്ക് ആഹ്ലാദിക്കാൻ വകയുണ്ടാക്കിയെന്നും എ വിജയരാഘവൻ വിമര്‍ശിച്ചു.സര്‍ക്കാര്‍ എടുത്ത നടപടികൾ മുഖ്യൻ വ്യക്തമാക്കിയതോടെ പി വി അൻവർ ഉയർത്തിയ വിഷയങ്ങൾക്ക് വ്യക്തത വന്നിട്ടുണ്ട്. പക്ഷെ കാര്യങ്ങൾ വ്യക്തമാക്കിയതിന് ശേഷവും അൻവർ പ്രതികരിക്കുന്നത് ശരിയല്ല. സാധാരണക്കാരുടെ താല്പര്യം സംരക്ഷിക്കുന്ന സർക്കാരാണ് നമ്മുടേത്.ഇടതു പക്ഷ സർക്കാരിനെ തളർത്തുന്ന നിലപാടാണ് അൻവർ എടുത്തത്.അൻവർ ഇത്തരത്തിലുള്ള പ്രസ്താവനകൾ നിരന്തരം നടത്തുമ്പോള്‍ പാർട്ടിയെ ദുർബലപ്പെടുത്തുകയാണ്.അത് ഗുണത്തേക്കാൾ ഏറെ ദോഷം ഉണ്ടാക്കും. അത്തരം പ്രവർത്തനങ്ങൾ ആരും നടത്തിയാലും ശരിയല്ല എന്നും അദ്ദേഹം വ്യക്തമാക്കി.