അന്ന സെബാസ്റ്റ്യന്‍റെ മരണത്തിൽ മഹാരാഷ്ട്ര സർക്കാരിനോട് വിവരങ്ങൾ ശേഖരിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം. മുബൈയിലെ ഇ വൈ കമ്പനിയിലെ ജീവനക്കാരിയായിരുന്ന മലയാളി യുവതിയായ അന്നയുടെ മരണത്തെ തുടർന്ന് ഇ വൈ കമ്പനിയിലെ തൊഴിൽ സാഹചര്യങ്ങളെ കുറിച്ച് കേന്ദ്ര തൊഴിൽ മന്ത്രാലയം വിവരങ്ങൾ തേടി. പരിശോധനകൾ തുടരുന്നതായി വ്യക്തമാക്കിയ മന്ത്രാലയം അന്നയുടെ മരണത്തേക്കുറിച്ച് പഠിക്കാൻ കമ്പനി അധിക്യതരെയും വിളിപ്പിക്കുമെന്നും വിശദമാക്കി. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നാണ് അന്നയുടെ കുടുംബത്തിന്റെ ആവശ്യം.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan