1 28

ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫുമായി സഹകരിച്ച് പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ രണ്ട് പുതിയ മോഡലുകള്‍ അവതരിപ്പിച്ചു. ട്രയംഫ് സ്പീഡ് ടി4, എംവൈ 25 സ്പീഡ് 400 എന്നി രണ്ടു മോഡലുകളുടെ ഡെലിവറി ഈ മാസം അവസാനം ആരംഭിക്കും. ട്രയംഫ് സ്പീഡ് ടി4ന് 2.17 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരിക. മണിക്കൂറില്‍ പരമാവധി 135 കിലോമീറ്റര്‍ വേഗമാണ് അവകാശപ്പെടുന്നത്. 399 സിസി എന്‍ജിനാണ് വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. ലിക്വിഡ്-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ യൂണിറ്റാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 7,000 ആര്‍പിഎമ്മില്‍ 30.6 ബ്എച്പി യും 5,000 ആര്‍പിഎമ്മില്‍ 36 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 2,500 ആര്‍പിഎമ്മില്‍ തന്നെ 85% ടോര്‍ക്കും ലഭ്യമാണ്. 6-സ്പീഡ് ഗിയര്‍ബോക്‌സുമായി വരുന്ന ബൈക്കില്‍ സ്ലിപ്പ് ആന്‍ഡ് അസിസ്റ്റ് ക്ലച്ചാണ് മറ്റൊരു പ്രത്യേകത. ഇത് മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും: വെള്ള, ചുവപ്പ്, കറുപ്പ്. എംവൈ 25 സ്പീഡ് 400ന് 2.40 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. റേസിങ് യെല്ലോ, പേള്‍ മെറ്റാലിക് വൈറ്റ്, റേസിങ് റെഡ്, ഫാന്റം ബ്ലാക്ക് എന്നിങ്ങനെ നാല് പുതിയ കളര്‍ ഓപ്ഷനുകളില്‍ എംവൈ 25 സ്പീഡ് 400 ലഭ്യമാകും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *