ആപ്പിളിന്റെ ഐഫോണ്‍ 16 സീരീസ് പുറത്തിറക്കി. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയാണ് അവതരിപ്പിച്ച പ്രധാന മോഡലുകള്‍. എല്ലാ മോഡലുകളും പുതിയ എ18 ചിപ്പ് സെറ്റില്‍ പ്രവര്‍ത്തിക്കുന്നവയാണ്. എല്ലാ ഐഫോണ്‍ 16 മോഡലിലും ആക്ഷന്‍ ബട്ടണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് കളര്‍ ഫിനിഷുകളിലെത്തുന്ന ഫോണുകള്‍ എയറോസ്പേസ് ഗ്രേഡ് അലുമിനിയത്തില്‍ നിര്‍മിതമാണ്. 2000 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് ലഭിക്കുന്ന ഡിസ്പ്ലേയ്ക്ക് സെറാമിക് ഷീല്‍ഡ് സംരക്ഷണമുണ്ട്. ഐഫോണ്‍ 16 ന്റെ 128 ജിബി വേര്‍ഷന് 79,900 രൂപ മുതലാണ് ഇന്ത്യയിലെ വില. ഐഫോണ്‍ 16 പ്ലസിന്റെ 128 ജിബി വേര്‍ഷന് 89,900 രൂപയുമാണ് വില. ഐഫോണ്‍ 16 പ്രോയ്ക്ക് 1,19,900 രൂപയും ഐഫോണ്‍ 16 മാക്സിന് 1,44,900 രൂപയുമാണ് വില. സെപ്റ്റംബര്‍ 13 മുതല്‍ പ്രീ ബുക്ക് ചെയ്യാം. ഐഫോണ്‍ 16ന്റെ ലോഞ്ചിന് പിന്നാലെ ഇന്ത്യയില്‍ ഐഫോണ്‍ 14, ഐഫോണ്‍ 15 മോഡലുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചു. 10000 രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക.