അഞ്ചുദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6,720ലെത്തി. പവന് 400 രൂപ ഉയര്‍ന്ന് 53,760 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം ഇപ്പോള്‍. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം 40 രൂപ വര്‍ധിച്ച് 5,570 രൂപയായി. വെള്ളി വിലയിലും ഉണര്‍വ് പ്രകടമാണ്. രണ്ട് രൂപ വര്‍ധിച്ച് 91 ലെത്തി നിരക്ക്. കാരണം അന്താരാഷ്ട്ര വില ഔണ്‍സിന് 2,515 ഡോളറും കടന്നാണ് മുന്നേറ്റം. അമേരിക്കന്‍ ഫെഡ് പലിശനിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിഗമനങ്ങള്‍ തന്നെയാണ് വിലയിലും പ്രതിഫലിക്കുന്നത്. മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 58,195 രൂപ നല്കിയാലാണ് കേരളത്തില്‍ ഇന്ന് ഒരു പവന് ആഭരണം വാങ്ങാനാകൂ.