ദുബൈ നഗരം സഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകള്‍ പ്രകാരം ദുബൈ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ്. 93 ലക്ഷം വിനോദ സഞ്ചാരികളാണ് ആറ് മാസത്തിനിടെ ദുബൈയില്‍ എത്തിയത്. 2023 ലെ വാര്‍ഷിക കണക്കുകള്‍ പ്രകാരം 1.72 കോടി സന്ദര്‍ശകരാണ് ദുബൈ നഗരത്തില്‍ എത്തിയത്. ദുബൈയിലെ ഹോട്ടലുകളില്‍ 80 ശതമാനവും കഴിഞ്ഞ ആറു മാസം ബുക്കിംഗ് പൂര്‍ത്തിയാക്കി. 155 ഡോളറാണ് ഹോട്ടല്‍ റൂമുകളുടെ ശരാശരി വരുമാനം. ആദ്യ പാദത്തില്‍ യു.എ.ഇ സന്ദര്‍ശിച്ച മൊത്തം ടൂറിസ്റ്റുകളുടെ എണ്ണം 2.82 കോടിയാണ്. 2.74 കോടി ടൂറിസ്റ്റുകള്‍ എത്തിയ സൗദി അറേബ്യയാണ് ജി.സി.സിയില്‍ രണ്ടാം സ്ഥാനത്ത്. ലോക രാജ്യങ്ങള്‍ക്കിയില്‍ 13-ാം സ്ഥാനമാണ് സൗദിക്ക്. ഖത്തറില്‍ ലോക കപ്പ് ഫുട്ബാളിന് ശേഷം ടൂറിസം രംഗത്തും ഹോട്ടല്‍ ബുക്കിംഗിലും വര്‍ധനവുണ്ടായി. 2022 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 46 ശതമാനം ടൂറിസ്റ്റുകളാണ് അധികമായി ഖത്തറില്‍ എത്തിയത്.