നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ലോകബാങ്ക്. നേരത്തെ കണക്കാക്കിയ 6.6 ശതമാനത്തില്‍നിന്ന് ഏഴ് ശതമാനമായാണ് ഉയര്‍ത്തിയത്. കാര്‍ഷിക മേഖലയിലെ വളര്‍ച്ചയും ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഉണര്‍വുമാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് ഉത്തേജനം പകരുക. നേരത്തെ, അന്താരാഷ്ട്ര നാണ്യനിധിയും (ഐ.എം.എഫ്), ഏഷ്യന്‍ വികസന ബാങ്കും (എ.ഡി.ബി) ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഏഴ് ശതമാനമായി ഉയര്‍ത്തിയിരുന്നു.കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേയില്‍ രാജ്യം 6.5-7 ശതമാനം വളര്‍ച്ച നേടുമെന്നാണ് പറയുന്നത്. അതേസമയം റിസര്‍വ് ബാങ്ക് 7.2 ശതമാനം വളര്‍ച്ചയാണ് കണക്കുകൂട്ടുന്നത്.