ഇസ്താബ് എന്ന കൗമാരക്കാരനായ നായകന്‍ തനിക്ക് അഭികാമ്യമല്ലാത്ത കഥാപരിസരത്തിലേക്ക് മാറേണ്ടി വന്നപ്പോള്‍ അനുഭവിക്കേണ്ടിവന്ന ആകുലതകളും സന്തോഷങ്ങളുമാണീ നോവല്‍. ചിരപരിചിതമെന്ന് തോന്നിയതാണെങ്കിലും ആ കാഴ്ചകളിലേക്കും കഥയില്ലായ്മയിലേക്കും മിഴിതുറക്കുന്ന കഥാപാത്രം. അക്കാലത്തെ നീതിയോടും ദുരവസ്ഥകളോടുമുള്ള സമരസപ്പെടലാണ് തന്റെ ജീവിതമെന്ന് തിരിച്ചറിയുന്ന ഇസ്താബ് ചരിത്രത്തിന്റെ ഏടുകളിലേക്ക് ആഴ്ന്നിറങ്ങുന്നു. നോവലിന്റെ പശ്ചാത്തലമായ ഹംപി ഉള്‍ക്കൊള്ളുന്ന വിജയനഗരസാമ്രാജ്യം ചരിത്രസ്ഥലികളുടെ മണ്ണാണെന്നും അത് ആദിമമനുഷ്യനിലേക്കുള്ള സഞ്ചാരമാണെന്നും തിരിച്ചറിയുന്ന ഗന്ധകഭൂമിയെയാണ് വായനക്കാരന്‍ ഉള്‍ക്കൊള്ളുന്നത്. അത് നാല് യുഗങ്ങളുടെ ചരിത്രവുമാണ്. ‘ഗന്ധകഭൂമി’. ശംസ് വീട്ടില്‍. ഗ്രീന്‍ ബുക്‌സ്. വില 250 രൂപ.