ഈ വര്‍ഷത്തോടെ യുപിഐ സര്‍ക്കിള്‍, യുപിഐ വൗച്ചര്‍, ക്ലിക്ക് പേ ക്യൂആര്‍ പോലെയുള്ള ഫീച്ചറുകള്‍ ഗൂഗിള്‍ പേയിലെത്തും. നിങ്ങളുടെ യുപിഐ അക്കൗണ്ടിന് മറ്റ് ഉപഭോക്താക്കളെ (സെക്കണ്ടറി യൂസര്‍) അനുവദിക്കുന്ന സംവിധാനമാണ് യുപിഐ സര്‍ക്കിള്‍. പരമാവധി വിശ്വസ്തരായ അഞ്ച് പേരെ അക്കൗണ്ട് ഉടമയ്ക്ക് സെക്കണ്ടറി യൂസറാക്കി മാറ്റാനാവും. അക്കൗണ്ട് ഉടമയുടെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ പാര്‍ഷ്യല്‍ ഡെലിഗേഷനിലൂടെ സെക്കന്‍ഡറി ഉടമയ്ക്ക് ഓരോ ഇടപാടുകളും നടത്താനാകൂ. ഫുള്‍ ഡെലിഗേഷനില്‍ ഒരു മാസം ഉപയോഗിക്കാവുന്ന പരമാവധി തുക അക്കൗണ്ട് ഉടമയ്ക്ക് നിശ്ചയിക്കാം. ആ തുകയ്ക്ക് മുകളില്‍ പണമെടുക്കാന്‍ സെക്കന്‍ഡറി യൂസറിന് സാധിക്കില്ല. ഒരുതവണ പരമാവധി 5000 രൂപ വരെ മാത്രമേ സെക്കണ്ടറി യൂസറിന് ഇടപാട് നടത്താനാവൂ.