◾https://dailynewslive.in/ എല്ലാ രാജ്യങ്ങളുമായും അകലം പാലിക്കുക എന്നതായിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയുടെ നയമെന്നും ഇപ്പോള്‍ സ്ഥിതി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പോളണ്ടിലെത്തിയ അദ്ദേഹം, ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. എന്നാല്‍ എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തുക എന്നതാണ് ഇപ്പോള്‍ ഇന്ത്യയുടെ നയമെന്നും ഇന്നത്തെ ഇന്ത്യ എല്ലാവരുമായും ബന്ധപ്പെട്ടിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഹൈക്കോടതി. കേസ് എടുക്കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് കോടതി ചോദിച്ചു. കമ്മിറ്റി ചൂണ്ടിക്കാട്ടിയത് ഗുരുതരമായ പ്രശ്നങ്ങള്‍ അല്ലേയെന്നും മൊഴി തന്നവരുടെ പേരുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്നും കോടതി ചോദിച്ചു. ഹേമ കമ്മിറ്റിയുടെ പൂര്‍ണ രൂപം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
◾
https://dailynewslive.in/ ഹേമ കമ്മിറ്റിക്കു മൊഴി കൊടുത്തവരില്‍ ആരെങ്കിലുമൊരാള്‍ പരാതിപ്പെട്ടാല്‍ ഏതു കൊമ്പത്തെ വമ്പനായാലും നടപടിയെടുക്കുമെന്ന് മുന്‍ സാംസ്കാരിക മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എ.കെ. ബാലന്. റിപ്പോര്‍ട്ട് പുറംലോകം കാണണമെങ്കില്‍ കോടതി ഇടപെടണമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടിയതിനപ്പുറം സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും സര്‍ക്കാരിനു പരിമിതികളുണ്ടെന്നും ബാലന് വ്യക്തമാക്കി.*കെ.എസ്.എഫ്.ഇ*
*സ്ക്രീന്‍ ഷോട്ട് മത്സരം*
സ്ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന് കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഓഗസ്റ്റ് 21 ലെ വിജയി : അബ്ദുള്‍ മജീദ്, മതിലകം, തൃശൂര്‍*
◾https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി കോണ്‍ക്ലേവ് നടത്തിയാല്‍ തടയുമെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്. പ്രതിപക്ഷം ഉയര്‍ത്തിയ അതേ കാര്യങ്ങള്‍ ഡബ്ല്യുസിസിയും ഉയര്‍ത്തിയെന്നും ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് തെറ്റാണെന്നും വിഡി സതീശന് പറഞ്ഞു. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഗണേഷ്കുമാറിന് പങ്കുണ്ടോയെന്നു അന്വേഷിക്കണമെന്നും രാഷ്ട്രീയമായല്ല, സ്ത്രീവിഷയം ആയിട്ടാണ് ഇതിനെ കാണുന്നതെന്നും സതീശന് പറഞ്ഞു.
◾https://dailynewslive.in/ ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ സ്വമേധയ കേസ് എടുക്കാന്‍ നിയമമുണ്ടെന്നും നിയമ നടപടികള്‍ സ്വീകരിക്കാന്‍ തടസ്സമില്ലെന്നും മന്ത്രി കെ.എന്‍.ബാലഗോപാല്‍. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഗവണ്മെന്റിനു കൃത്യമായ നിലപാട് ഉണ്ടെന്നും ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് സര്‍ക്കാര്‍ പിടിച്ചു വെച്ചതല്ലെന്നും പുറത്ത് വിടുന്നതിന് നിയമപരമായ തടസ്സങ്ങള്‍ നേരത്തെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ പരാതിയില്ലെങ്കിലും സ്വമേധായാ കേസെടുക്കാമെന്ന മന്ത്രി ബാലഗോപാലിന്റെ പരാമര്‍ശത്തെ തള്ളി വനിതാ കമ്മീഷന്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാനാകില്ലെന്നാണ് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി വ്യക്തമാക്കിയത്. ആധികാരികമായ പരാതി വേണമെന്നും പരാതി ഇല്ലാതെ പൊലീസിന് കേസ് എടുക്കാന്‍ കഴിയില്ലെന്നും പരാതി കൊടുക്കാന്‍ തയാറായാലേ നടപടി എടുക്കന്‍ കഴിയൂവെന്നും വനിതാ കമ്മീഷന് നിലപാട് വ്യക്തമാക്കി.
*
class="selectable-text copyable-text x117nqv4">നൂറാം ഓണം ആഘോഷമാക്കി പുളിമൂട്ടില്‍ സില്‍ക്സ്*മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നില്‍ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. ഈ അവസ്ഥ വന്നു ചേര്‍ന്നതില്‍ എല്ലാ സിനിമ സംഘടനകള്‍ക്കും പങ്കുണ്ട്. ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പൊതുസമൂഹം നമ്മെ കല്ലെറിയുമെന്നും സാന്ദ്ര തോമസ് പറഞ്ഞു. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്നും ഇതിനര്‍ത്ഥം എല്ലാ സംഘടനകളിലും പവര്‍ഗ്രൂപ്പിന്റെ പ്രാധിനിധ്യം ഉണ്ടെന്നല്ലേ എന്നും സാന്ദ്ര തോമസ് ചോദിച്ചു.
◾https://dailynewslive.in/ ജനത്തെ കരുതിക്കൂട്ടി ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വേദിയിലാണെങ്കിലും പുറത്താണെങ്കിലും പൊതുസമൂഹം പ്രതികരിക്കണമെന്ന് ഇടത് എംഎല്‍എ കെ.ടി.ജലീല്‍. മലപ്പുറം എസ്.പി. എസ്. ശശിധരനെതിരെ പൊതുവേദിയില്‍ നടത്തിയ വിമര്‍ശനത്തിലും തുടര്‍ന്നുണ്ടായ വിവാദത്തിലും പി.വി. അന്‍വര്‍ എംഎല്‍എയെ പിന്തുണച്ചുകൊണ്ടായിരുന്നു ജലീലിന്റെ പ്രതികരണം.
◾https://dailynewslive.in/ വയനാട് ഉരുള്‍പ്പൊട്ടല്‍ സംബന്ധിച്ച് ഭൗമശാസ്ത്ര വിദഗ്ധന്‍ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു റിപ്പോര്‍ട്ടുകള്‍ ദുരന്ത നിവാരണ അതോറിറ്റിക്ക് സമര്‍പ്പിച്ചു. പുനരധിവാസത്തിനായുള്ള സ്ഥലങ്ങളും ദുരന്തമേഖലയിലെ അപകടസാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങളും സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണ് നല്‍കിയത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ സന്ദര്‍ശനം നടത്തിയാണ് ഡോ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദ്ഗ്ധ സംഘം റിപ്പോര്‍ട്ട് നല്‍കിയത്. ജോണ്‍ മത്തായി നല്കിയ റിപ്പോര്‍ട്ട് വിലയിരുത്തുന്ന അഞ്ചംഗ ഉന്നതാധികാര സമിതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ
◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ വയനാട്ടിലെ പുനരധിവാസം പാളിയെന്നും താല്‍ക്കാലിക പുനരധിവാസം പോലും നടപ്പായില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്. മന്ത്രിസഭാ ഉപസമിതി വയനാട്ടില്‍ നിന്ന് സ്ഥലം വിട്ടുവെന്നും വയനാട്ടില്‍ ഉള്ളത് മന്ത്രി കേളു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ ഉപസമിതി തികഞ്ഞ പരാജയമാണെന്നും ഫോട്ടോഷൂട്ടില്‍ മാത്രമായിരുന്നു അവര്‍ക്ക് താല്പര്യമെന്നും പ്രധാനമന്ത്രി വന്നിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും വിശദമായ മെമ്മോറാണ്ടം നല്കാന് സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ മകളെ കണ്ടെത്താന്‍ സഹായിച്ചതില്‍ കേരളത്തിലെ ആളുകളോടും പൊലീസിനും നന്ദിയുണ്ടെന്ന് കഴക്കൂട്ടത്തുനിന്നും കാണാതായ 13കാരിയുടെ മാതാപിതാക്കള്‍. കുട്ടി വന്നതിന് ശേഷം അസമിലേക്ക് തിരിച്ച് പോകുമെന്നും അവര്‍ അറിയിച്ചു. അതേസമയം അസം സ്വദേശിയായ പതിമൂന്നു വയസുകാരിയെ തിരിച്ചെത്തിക്കാന്‍ കഴക്കൂട്ടത്ത് നിന്ന് വനിതാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ട്രെയിനില്‍ വിശാഖപട്ടണത്തേക്ക് തിരിച്ചു.
◾https://dailynewslive.in/ കഴക്കൂട്ടത്തു നിന്ന് കാണാതായ കുട്ടിയെ തിരിച്ചു കിട്ടാന്‍ സഹായകമായത് തിരുവനന്തപുരത്തെ മെഡിക്കല്‍ കോഡിങ് വിദ്യാര്‍ഥിയായ ബബിത ട്രെയിനില്‍ നിന്നെടുത്ത കുട്ടിയുടെ ഫോട്ടോ. ചൊവ്വാഴ്ച ഉച്ചയ്ക്ക് നെയ്യാറ്റിന്‍കരയിലെ വീട്ടിലേക്ക് പോകാന്‍ കൂട്ടുകാരുമൊത്ത് ബെംഗളൂരു-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്തപ്പോഴാണ് ബബിത ഒറ്റയ്ക്ക് കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയെ ശ്രദ്ധിച്ചതും ഫോട്ടോ എടുത്തതും. കുട്ടിയുടെ ഫോട്ടോ എടുക്കണമെന്ന് വെറുതെ തോന്നിയതാണെന്നും വേറെ കംപാര്‍ട്ട്മെന്റില്‍ ബന്ധുക്കളുണ്ടെന്നും അവരോട് പിണങ്ങി മാറിയിരിക്കുകയാണ് കുട്ടി എന്നുമാണ് കരുതിയതെന്നും ബബിത പറഞ്ഞു.
◾https://dailynewslive.in/ മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിന് വ്യാജ ബോംബ് ഭീഷണി. സംഭവത്തില്‍ അന്വേഷണം പൊലീസ് ഏറ്റെടുത്തു. വിമാനത്തിന്റെ ശുചിമുറിയിലാണ് ടിഷ്യൂ പേപ്പറില്‍ എഴുതിയ ഭീഷണി സന്ദേശം കണ്ടെത്തിയത്. തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്ട്രോള് റൂമിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ വിമാനം സുരക്ഷിതമായി ലാന്റ് ചെയ്ത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. യാത്രക്കാരെ ഇറക്കിയ ശേഷമായിരുന്നു പരിശോധന.
◾https://dailynewslive.in/ വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ഇരയുടെ കുടുംബം. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നീതിക്കായി കുടുംബം ഇപ്പോഴും കാത്തിരിക്കുകയാണ്. പുനര്‍വിചാരണയ്ക്ക് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ ഇനിയും സര്‍ക്കാര്‍ നിയമിച്ചിട്ടില്ല. പ്രതിചേര്‍ക്കപ്പെട്ട അര്‍ജ്ജുനെ, തെളിവുകളുടെ അഭാവത്തില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് കട്ടപ്പന അതിവേഗ പോക്സോ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പട്ട് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മുഖ്യമന്ത്രിക്ക് കത്ത് നല്കി.
◾https://dailynewslive.in/ കാട്ടാക്കടയിലെ കെഎസ്ആര്‍ടിസി റിട്ട.ജീവനക്കാരന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇടപെട്ട് ഹൈക്കോടതി. ഹൈക്കോടതിയിലെ കെഎസ്ആര്‍ടിസി അഭിഭാഷകനെ തുറന്ന കോടതിയില്‍ വിളിച്ച് വരുത്തി പെന്ഷന് എന്ത് കൊണ്ട് നല്‍കിയില്ലെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് ആരാഞ്ഞു. രണ്ട് ദിവസത്തിനകം പെന്ഷന് നല്കാന് നടപടിയെടുക്കും എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചത്. പെന്ഷന് നല്കുന്നതില് വീഴ്ച ഇനി ആവര്‍ത്തിക്കരുതെന്ന് കോടതി പറഞ്ഞു.
◾https://dailynewslive.in/ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാന്‍ തുടരാന്‍ തടസമില്ലെന്ന് കാലടി സര്‍വകലാശാല നിയമിച്ച ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്കി. വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിനും സംസ്കൃത സര്‍വകലാശാലയിലെ പിഎച്ച്ഡി പഠനത്തിനും തമ്മില്‍ ബന്ധമില്ലെന്നാണ് കെ പ്രേംകുമാര്‍ എംഎല്‍എ അധ്യക്ഷനായ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. സര്‍വകലാശാലയ്ക്കു പുറത്തു നടന്ന സംഭവത്തിന്റെ പേരില്‍ വിദ്യയുടെ ഗവേഷണ പഠനം തടയേണ്ടതില്ലെന്നും സിന്‍ഡിക്കേറ്റ് ഉപസമിതി നല്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
◾https://dailynewslive.in/ ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണ മോഷണത്തിലെ പ്രതി മുന്‍ മാനേജര്‍ മധ ജയകുമാര്‍ പണം ഉപയോഗിച്ചത് ഓണ്‍ലൈന്‍ ട്രേഡിങ്ങിനെന്ന് പൊലീസ് കണ്ടെത്തല്‍. മോഷ്ടിച്ച സ്വര്‍ണ്ണം ഇയാള്‍ തമിഴ്നാട്ടിലാണ് പണയം വെച്ചതെന്നും പൊലീസ് കണ്ടെത്തി. തമിഴ്നാട്ടിലെ ഒരു ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലായാണ് സ്വര്‍ണം പണയം വെച്ചത്. 26 കിലോ സ്വര്‍ണ്ണം വിവിധ ഘട്ടങ്ങളിലായാണ് മോഷ്ടിച്ചത്. ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ മധ ജയകുമാറിന്റെ ഭാര്യയും പങ്കാളിയാണ്. സ്വര്‍ണ്ണം മോഷ്ടിച്ചു കടന്ന് കളഞ്ഞ മധ ജയകുമാറിനെ കഴിഞ്ഞ ദിവസം തെലുങ്കാനയില്‍ നിന്നാണ് പിടികൂടിയത്.
◾https://dailynewslive.in/ കേരളത്തിലെ പ്രമുഖ പരസ്യ ഏജന്‍സിയായ വളപ്പില കമ്യൂണിക്കേഷന്‍സിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1.38 കോടി രൂപ തട്ടിയെടുത്ത ഫിനാന്‍സ് മാനേജര്‍ അറസ്റ്റിലായി. തൃശ്ശൂര്‍ ആമ്പല്ലൂര്‍ വട്ടണാത്ര സ്വദേശി തൊട്ടിപ്പറമ്പില്‍ വീട്ടില്‍ ടി.യു. വിഷ്ണുപ്രസാദ്(30) ആണ് പിടിയിലായത്.
◾https://dailynewslive.in/ പാലക്കാട് ലക്കിടിയില്‍ സ്കൂട്ടറിനു പിന്നില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ കടമ്പഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസന്‍ (33) മരിച്ചു. ഒപ്പമുണ്ടായിരുന്ന കാരപ്പറമ്പില്‍ ജിഷ്ണുവിന് (20) ഗുരുതരമായി പരിക്കേറ്റു. ലക്കിടി പേരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
◾https://dailynewslive.in/ ബസ് സ്റ്റാന്റില്‍ വന്നിറങ്ങി മുന്നോട്ടു നീങ്ങുമ്പോള്‍ അതേ ബസ് തന്നെ കയറി യാത്രക്കാരി മരിച്ചു. മാമലക്കണ്ടം സ്വദേശിനി പാക്കാട്ട് കൗസല്യ തങ്കപ്പന് (68) ആണ് കോതമംഗലം – നേര്യമംഗലം ബസ് സ്റ്റാന്റില്‍ ബസ് കയറി മരിച്ചത്.
◾https://dailynewslive.in/ തമിഴക വെട്രി കഴകം രാഷ്ട്രീയ പാര്‍ട്ടിക്ക് ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാക അവതരിപ്പിച്ച് തമിഴ് സൂപ്പര്‍ താരം വിജയ്. ഇന്ന് രാവിലെ ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് വിജയ് പതാക അവതരിപ്പിച്ചത്. ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയില്‍ ഉറച്ചു നില്‍ക്കുമെന്നും ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും മതസൗഹാര്‍ദ്ദത്തിനും ഐക്യത്തിനും സമത്വത്തിനുമായി തമിഴക വെട്രി കഴകം നിലകൊള്ളുമെന്നും തമിഴ് ഭാഷയ്ക്കായി ജീവന് ബലി നല്‍കിയവരുടെ പോരാട്ടം തുടരുമെന്നും വിജയ് വിശദമാക്കുന്നു.
◾https://dailynewslive.in/ രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെന്‍സസ് അടുത്തമാസം ആരംഭിച്ചേക്കും. സെന്‍സസ് പൂര്‍ത്തിയാക്കാന്‍ 18 മാസം വേണ്ടിവരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 2026 മാര്‍ച്ചില്‍ സെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
◾https://dailynewslive.in/ കൊല്‍ക്കത്ത ആര്.ജി. കര് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് പ്രതിഷേധിക്കുന്നവര്‍ ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് സുപ്രീംകോടതി. ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കാത്തതുമൂലം സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമര്‍ശം. അതേസമയം, ആര്.ജി. കര് ആശുപത്രിയിലെ റെസിഡന്റ് ഡോക്ടര്‍മാര്‍ ഇപ്പോഴും ഭീതിയിലാണെന്ന് അവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഗീത് ലുത്റ പറഞ്ഞു.
◾https://dailynewslive.in/ ഭര്‍ത്താവില്‍നിന്ന് പ്രതിമാസം ആറുലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട സ്ത്രീയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം. ഇത്രയും തുക ഒരാള്‍ക്ക് ഒരുമാസം ചെലവിന് വേണമെങ്കില്‍ ഹര്‍ജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെ എന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയിലെ വനിതാ ജഡ്ജിയുടെ വാക്കുകള്‍. പ്രതിമാസം ന്യായമായ തുക ആവശ്യപ്പെടുകയാണെങ്കില് ഹര്‍ജി പരിഗണിക്കാമെന്നും അല്ലെങ്കില്‍ ഹര്‍ജി തള്ളുമെന്നും കോടതി ഹര്‍ജിക്കാരിയുടെ അഭിഭാഷകനോട് വ്യക്തമാക്കി.
◾https://dailynewslive.in/ ആന്ധ്രാപ്രദേശിലെ മരുന്നുനിര്മാണകേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ മരണം 17 ആയി. 41 പേര്‍ക്ക് പരിക്കേറ്റു. അനകപ്പള്ളി ജില്ലയിലെ അച്യുതപുരത്തുള്ള എസ്സന്‍ഷ്യ അഡ്വാന്‍സ്ഡ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം.
◾https://dailynewslive.in/ പേടിഎമ്മിന്റെ സിനിമാ, ഇവന്റ് ടിക്കറ്റിങ് സേവനമായ ‘ടിക്കറ്റ് ന്യൂ’വിനെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ഏറ്റെടുക്കുന്നു. 2048 കോടി രൂപയ്ക്കാണ് ഏറ്റെടുക്കലെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ ആമസോണും ഫ്ലിപ്കാര്‍ട്ടും പോലെയുള്ള ആഗോള ഇ-കൊമേഴ്സ് ഭീമന്മാരുടെ വിലനിര്‍ണയ-കച്ചവട തന്ത്രങ്ങള്‍ തദ്ദേശ വ്യവസായങ്ങളെയും തൊഴിലവസരങ്ങളെയും വലിയതോതില്‍ ബാധിക്കുന്നുണ്ടെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കാന്‍ വേണ്ട ഒരു മഹത്തായ സേവനമോ മഹത്തായ നിക്ഷേപമോ അവര്‍ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബാലന്‍സ് ഷീറ്റില്‍ നഷ്ടം കാണിക്കുന്നത് ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ ‘വിലകുറച്ച് വിപണി’ പിടിക്കാനുള്ള തന്ത്രത്തെയാണ് സൂചിപ്പിക്കുന്നതെന്നും അത് രാജ്യത്തിന് നല്ലതല്ലെന്ന് മാത്രമല്ല കോടിക്കണക്കിന് വരുന്ന തദ്ദേശ വ്യവസായങ്ങളെ വലിയതോതില്‍ ബാധിക്കുന്നതുമാണെന്നും പീയുഷ് ഗോയല്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സില്‍വര്‍, ഗോള്‍ഡന്‍ ബട്ടണുകള്‍ സ്വന്തമാക്കി റെക്കോര്‍ഡിട്ട് ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ‘UR Cristiano’ എന്ന യുട്യൂബ് ചാനല്‍. യുട്യൂബ് ചാനല്‍ തുടങ്ങി ആദ്യ മണിക്കൂറില്‍ തന്നെ 10 ലക്ഷം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ റൊണാള്‍ഡോ യുട്യൂബിന്റെ ചരിത്രത്തില്‍ തന്നെ അതിവേഗം ഈ നേട്ടം സ്വന്തമാക്കുന്ന വ്യക്തിയായിയിരുന്നു. ഇപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു കോടി സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ യുട്യൂബറുമായി. എക്സില്‍ 11.25 കോടി പേരാണ് റൊണാള്‍ഡോയെ പിന്തുടരുന്നതെങ്കില് ഫേസ്ബുക്കില്‍ 17 കോടിയും ഇന്‍സ്റ്റഗ്രാമില്‍ 63.6കോടി പേരും റൊണാള്‍ഡോയെ പിന്തുടരുന്നവരാണ്.