ആപ്പിളിന്റെ ഐഫോണ്‍ 16 സിരീസിന്റെ നാല് മോഡലുകളുടെ ലോഞ്ച് സെപ്റ്റംബര്‍ 10 നെന്ന് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 16 സിരീസില്‍ ചിപ്സെറ്റ്, ഡിസ്പ്ലെ, ഡിസൈന്‍ എന്നിവയില്‍ അപ്ഡേഷനുണ്ടാകും എന്ന് ബ്ലൂംബെര്‍ഗിന്റെ മാര്‍ ഗര്മാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന്റെ സ്വന്തം എഐ സാങ്കേതികവിദ്യയായ ആപ്പിള്‍ ഇന്റലിജന്‍സാണ് ഐഫോണ്‍ 16 സിരീസില്‍ വരാന്‍ പോകുന്ന മറ്റൊരു പ്രധാന ഫീച്ചര്‍. ഐഫോണ്‍ 16 പ്രോ മോഡലുകളില്‍ ക്യാമറ കണ്ട്രോള് ബട്ടനും എത്തിയേക്കും. ഫോണിന്റെ വലതുഭാഗത്തായായിരിക്കും ഇത് വരിക. ഡിഎസ്എല്‍ആര്‍ ക്യാമറകളിലെ പോലുള്ള സംവിധാനമാണിത്. വളരെ സ്മൂത്തായി പ്രസ് ചെയ്താല്‍ ക്യാമറ ഫോക്കസ് ആവുകയും അമര്‍ത്തി ഞെക്കിയാല്‍ ഫോട്ടോ ക്ലിക്ക് ആവുകയും തരത്തിലുള്ള ബട്ടണ്‍ ആണിത്.