പ്രമുഖ ടെക് കമ്പനിയായ ആപ്പിള്‍ ഈ വര്‍ഷം കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. അത്യാധുനിക എം4, എം4 പ്രോ ചിപ്പുകള്‍ക്കൊപ്പം മാക് മിനി എന്ന പേരില്‍ കുഞ്ഞന്‍ കമ്പ്യൂട്ടര്‍ അവതരിപ്പിക്കാനാണ് പദ്ധതി. 2010 ന് ശേഷമുള്ള ആദ്യത്തെ പ്രധാന ഡിസൈന്‍ മാറ്റമായിരിക്കും ഇത്. 1.4 ഇഞ്ചുള്ള ആപ്പിള്‍ ടിവിയുടെ ഏതാണ്ട് സമാന വലുപ്പമായിരിക്കും മാക് മിനിക്ക്. അല്ലെങ്കില്‍ ആപ്പിള്‍ ടിവിയേക്കാള്‍ അല്‍പ്പം ഉയരം കൂടാന്‍ സാധ്യതയുണ്ട്. വരാനിരിക്കുന്ന മാക് മിനി ‘ഒരു ചെറിയ ബോക്സിലെ ഒരു ഐപാഡ് പ്രോ’ ആയിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. പവര്‍ കേബിളും എച്ച്ഡിഎംഐ പോര്‍ട്ടും സഹിതം മാക് മിനി മോഡലുകളുടെ പിന്‍ഭാഗത്ത് ടൈപ്പ്-സി പോര്‍ട്ടുകള്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത് രണ്ട് വേര്‍ഷനുകളില്‍ ലഭ്യമാകാന്‍ സാധ്യതയുണ്ട് ഐപാഡ് പ്രോയ്ക്ക് സമാനമായ സ്റ്റാന്‍ഡേര്‍ഡ് എം4 ചിപ്പ്, എം4 പ്രോ ചിപ്പ് എന്നിങ്ങനെ അവതരിപ്പിക്കാനാണ് സാധ്യത. അടിസ്ഥാന മോഡല്‍ ഈ മാസം വിതരണക്കാരിലേക്ക് എത്തിയേക്കും. അതേസമയം ഹൈ-എന്‍ഡ് മോഡല്‍ ഒക്ടോബര്‍ വരെ തയ്യാറായേക്കില്ല. ഇതാദ്യമായാണ് ആപ്പിളിന്റെ മാക് ലൈനപ്പ് ഒരേ എം4 ചിപ്പുമായി വരുന്നത്.