നിവിന്‍ പോളി നായകനാകുന്ന പുതിയ സിനിമയാണ് ‘സാറ്റര്‍ഡേ നൈറ്റ്’. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രം. തിയറ്ററില്‍ ആരവമാകുന്ന ഒരു ചിത്രമായിരിക്കും ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന് സൂചന നല്‍കി ഇതാ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നു. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം ചിത്രം തിയറ്ററുകളില്‍ എത്തും. നവീന്‍ ഭാസ്‌കര്‍ ആണ് ചിത്രത്തിന്റെ രചന. വിനായക അജിത്ത് ആണ് നിര്‍മാണം. അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിജു വിത്സണ്‍ എന്നിവരും നിവിന്‍ പോളിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരും ചിത്രത്തിലുണ്ട്.
അമലാ പോള്‍ നായികയാകുന്ന പുതിയ ചിത്രമാണ് ‘ടീച്ചര്‍’. ഒരിടവേളയ്ക്ക് ശേഷം അമലാ പോള്‍ മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ടീച്ചര്‍’ എന്ന ചിത്രത്തിന്‌ളെ ഫസ്റ്റ് ലുക്ക് മോഹന്‍ലാല്‍ പുറത്തുവിട്ടു. ഫഹദ് നായകനായ ‘അതിരന്‍’ എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ടീച്ചര്‍’. ചെമ്പന്‍ വിനോദ് ജോസ്, ഹക്കീം ഷാജഹാന്‍, പ്രശാന്ത് മുരളി, അനുമോള്‍, മഞ്ജു പിള്ള, നന്ദു, ഹരീഷ് തേങ്ങല്‍ തുടങ്ങിയവരും അമലാ പോളിനൊപ്പം പ്രധാന വേഷത്തില്‍ ചിത്രത്തിലുണ്ട്.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഇന്ന് 120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഉയര്‍ന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നിരുന്നു. ശനിയാഴ്ചയും സ്വര്‍ണവില വില ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് അന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,520 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ ഉയര്‍ന്നു. ഇന്നലെ 10 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4690 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. ഇന്ന് 10 രൂപയാണ് ഉയര്‍ന്നത്. ഇന്നലെയും 10 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3875 രൂപയാണ്.
സെര്‍ച്ച് എന്‍ജിനായ ക്രോം അപ്ഡേറ്റ് ചെയ്യാന്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ നിര്‍ദേശം. വൈറസ് ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഗൂഗിളിന്റെ മുന്നറിയിപ്പ്. സിവിഇ- 2022-3075 എന്ന പേരിലാണ് ഭീഷണി നിലനില്‍ക്കുന്നത്. വൈറസ് ഉപയോഗിച്ച് ഹാക്ക് ചെയ്യാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ ക്രമീകരണത്തിന് രൂപം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ തന്നെ സുരക്ഷാക്രമീകരണം അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. വിന്‍ഡോസ്, മാക്, ലിനക്സ് എന്നി ഓപ്പറേറ്റിങ് പ്ലാറ്റ്ഫോമുകളില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കായാണ് സുരക്ഷാ ക്രമീകരണം. ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്യുന്നത് വരെ വൈറസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ല. ഈ വര്‍ഷം ആറാമത്തെ തവണയാണ് ക്രോം സുരക്ഷാ ഭീഷണി നേരിടുന്നത്. ഉടന്‍ തന്നെ ക്രോം അപ്ഡേറ്റ് ചെയ്ത് സുരക്ഷ ഉറപ്പാക്കണമെന്നും കമ്പനി അഭ്യര്‍ഥിച്ചു.
ഉത്സവ സീസണിന്റെ ആവേശം വര്‍ധിപ്പിക്കാന്‍ വാഹനങ്ങളുടെ പ്രത്യേക പതിപ്പുമാണ് റെനോ ഇന്ത്യ. കൈഗര്‍, ക്വിഡ്, ട്രൈബര്‍ എന്നിവയുടെ പ്രത്യേക പതിപ്പാണ് കമ്പനി പുറത്തിറക്കുന്നത്. കൈഗര്‍, ട്രൈബര്‍ എന്നിവയുടെ ആര്‍എക്‌സ്ഇസഡ് പതിപ്പിലും ക്വിഡിന്റെ ക്ലൈമ്പറിലുമാണ് പ്രത്യേക പതിപ്പ്. വെള്ള നിറത്തിന്റെയും മിസ്റ്ററി ബ്ലാക്ക് റൂഫിന്റെയും ഡ്യുവല്‍ ടോണ്‍ കോമ്പിനേഷനില്‍ വാഹനം ലഭിക്കും. ട്രൈബറില്‍ റെഡ് ആക്സന്റുകളോട് കൂടിയ പുതിയ വര്‍ണ യോജിപ്പ് കൂടാതെ പിയാനോ ബ്ലാക്ക് വീല്‍ കവറുകളും ഡോര്‍ ഹാന്‍ഡിലുകളും ട്രൈബര്‍ എല്‍ഇ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. റെനോ ക്വിഡ് ലിമിറ്റഡ് എഡിഷനില്‍ മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകളില്‍ ചുവന്ന ഹൈലൈറ്റുകള്‍, റൂഫ് റെയിലുകള്‍ എന്നിവയ്ക്കൊപ്പം സി-പില്ലറില്‍ ചുവപ്പ് നിറത്തിലുള്ള ഗ്രാഫിക്‌സ് എന്നിവയുണ്ട്. കൂടാതെ വീല്‍ കവറിലും ഒആര്‍വിഎമ്മിലും പിയാനോ ബ്ലാക്ക് കളര്‍ ചേര്‍ത്തിരിക്കുന്നു. ഫെസ്റ്റീവ് ലിമിറ്റഡ് എഡിഷന്‍, നിലവിലുള്ള കൈഗര്‍ ആര്‍എക്‌സ്ഇസെഡ്, ട്രൈബെര്‍ ആര്‍എക്‌സ്ഇസെഡ്, ക്വിഡ് ക്ലൈംബര്‍ എന്നിവയുടെ അതേ വിലയില്‍ തന്നെ ലഭിക്കും.
മലയാള സംഗീതപ്രേമികളെ ഗസല്‍ മഴയില്‍ നനയിച്ച ഉംബായിയുടെ ആത്മകഥ. അന്യൂനവും അനന്യവും അസാധാരണവുമായ ആ ആലാപനത്തിനു പിന്നില്‍ കെടുതികളുടെയും ദാരിദ്ര്യത്തിന്റെയും ജീവിതാനുഭവങ്ങളുടെയും ചൂടും ചൂരുമുണ്ട്. സിനിമാക്കഥയെപ്പോലും അതിശയിപ്പിക്കുന്ന ആ ജീവിതം ഇതാ അക്ഷരങ്ങളിലേക്കാവാഹിച്ചിരിക്കുന്നു. ഈ ആത്മകഥയിലൂടെ ദൈവത്തിന്റെ ഭാഷ സംഗീതമാണെന്നു നാമറിയും. കല, കലാകാരന്റേതല്ല ഈ സമൂഹത്തിന്റേതാണെന്നും. ‘രാഗം ഭൈരവി’. ഡിസി ബുക്‌സ്. വില 313 രൂപ.
മനുഷ്യരെ മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന കാരണമാണ് മസ്തിഷ്‌കാഘാതം. ഹൃദ്രോഗം മൂലമുണ്ടാകുന്ന ആറില്‍ ഒരു മരണത്തിന് പിന്നില്‍ സ്ട്രോക്ക് ആയിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ലോകത്തെ മരണകാരണങ്ങളില്‍ രണ്ടാമതാണ് മസ്‌കിഷ്‌കാഘാതം. സൈലന്റ് ബ്രെയിന്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ എന്തോക്കെയാണെന്ന് അറിഞ്ഞിരിക്കാം. പെട്ടെന്ന് കഠിനമായ തലവേദന ഉണ്ടാകുന്നതും രാത്രികാലങ്ങളില്‍ ഇത് രൂക്ഷമാകുന്നതും ബ്രെയിന്‍ സ്ട്രോക്കിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി, ബോധം ഇടയ്ക്കിടെ നഷ്ടപ്പെടുക, കൈയിലോ മുഖത്തോ കാലിലോ പെട്ടെന്ന് മരവിപ്പോ ബലഹീനതയോ അനുഭവപ്പെടുക, സംസാരം അവ്യക്തമാകുകയോ സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുന്നത്, കാഴ്ചക്കുറവ്, ശരീരത്തിന്റെ താളം നഷ്ടപ്പെടുകയോ ശരീരം നിയന്ത്രിക്കാന്‍ കഴിയാതാകുകയോ ചെയ്യുക തുടങ്ങിയവയൊക്കെ മസ്തിഷ്‌കാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പുകവലി, ഹൃദ്രോഗങ്ങള്‍, പ്രമേഹം, പൊണ്ണത്തടി, പ്രായം, കുടുംബ പശ്ചാത്തലം, ലിംഗം തുടങ്ങിയ ഘടകങ്ങളെല്ലാം ബ്രെയിന്‍ സ്ട്രോക്ക് ഉണ്ടാകാന്‍ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.88, പൗണ്ട് – 92.66, യൂറോ – 79.75, സ്വിസ് ഫ്രാങ്ക് – 81.57, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.26, ബഹറിന്‍ ദിനാര്‍ – 211.91, കുവൈത്ത് ദിനാര്‍ -258.82, ഒമാനി റിയാല്‍ – 207.44, സൗദി റിയാല്‍ – 21.25, യു.എ.ഇ ദിര്‍ഹം – 21.75, ഖത്തര്‍ റിയാല്‍ – 21.94, കനേഡിയന്‍ ഡോളര്‍ – 60.95.