കേരളത്തിന് എയിംസ് ഉടൻ അനുവദിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ആവശ്യപ്പെട്ടു. കേരളത്തിന് വർഷങ്ങളായി എയിംസ് നിഷേധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നീതി ആയോഗ് റിപ്പോർട്ട് പ്രകാരം കേരളം ആരോഗ്യ സംവിധാനത്തിൽ ഒന്നാമതാണെന്നും, കോപറേറ്റീവ് ഫെഡറലിസം എന്ന് പറയുന്ന കേന്ദ്രം വർഷങ്ങളായി കേരളത്തിലേക്കുള്ള എയിംസ് അനുമതി വൈകിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.