S8 yt cover

https://dailynewslive.in/ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണസംഖ്യ 300 കടന്നു. 206 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ഇന്ന് ദുരന്ത മേഖലയെ ആറ് സോണുകളായി തിരിച്ചാണ് പരിശോധന. ബെയ്ലി പാലത്തിലൂടെ യന്ത്രങ്ങളും ആംബുലന്‍സുകളും എത്തിച്ചു. ചാലിയാര്‍പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലും തിരച്ചില്‍ നടക്കുകയാണ്

https://dailynewslive.in/ വയനാട്ടില്‍ ഉരുള്‍പൊട്ടിയ സ്ഥലത്ത് നിന്ന് ഇന്ന് രാവിലെ നടത്തിയ ഇതുവരെ തിരച്ചിലില്‍ നാല് മൃതദേഹങ്ങളും മൂന്ന് ശരീരഭാഗങ്ങളും കണ്ടെത്തി. മേപ്പാടി ആശുപത്രിയിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. നിലമ്പൂര്‍ ആശുപത്രിയില്‍ 2 മൃതദേഹങ്ങളുണ്ട്. 105 മൃതദേഹങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 279 മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പോസ്റ്റ്മോര്‍ട്ടം ചെയ്തു. 206 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് ഒദ്യോഗിക കണക്ക്. കാണാതായവരുടെ മൊബൈല്‍ ലൊക്കേഷന്‍ നോക്കി പരിശോധന നടത്താനാണ് തീരുമാനം.

https://dailynewslive.in/ വയനാട്ടിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ചാലിയാറിന്റെ തീരങ്ങളില്‍ ഒഴുകിയെത്തിയ പോസ്റ്റ്മോര്‍ട്ടം ചെയ്ത 144 മൃതദേഹങ്ങളില്‍ പൂര്‍ണശരീരത്തോടെ ലഭിച്ചത് പത്തു മൃതദേഹങ്ങള്‍ മാത്രമാണെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കര്‍. പൊട്ടിത്തകര്‍ന്ന് അകം ശൂന്യമായ തലകളും, തലയില്ലാത്ത നാല്പതോളം ഉടലുകളും, പാറക്കെട്ടുകളിലും മറ്റും കുരുങ്ങി കൈകാലുകള്‍ വേര്‍പെട്ട ശരീരങ്ങളും, എല്ലുകളും പേശികളും വേറിട്ട് തോലുമാത്രമായി ഒഴുകിവന്നവതെല്ലാം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കണ്ട ഹൃദയംനുറുങ്ങുന്ന കാഴ്ചകളായിരുന്നുവെന്ന് ഡോ.ഹിതേഷ് ശങ്കര്‍ പറഞ്ഞു

*Amrutveni Brilliancy Contest ( Season -2) ല്‍ പങ്കെടുക്കൂ, 25ലക്ഷത്തില്‍പരം രൂപയുടെ സമ്മാനങ്ങള്‍ നേടൂ*

പ്രതിമാസം : 25000 രൂപ വീതം ഒരാള്‍ക്ക്, 10,000 രൂപ വീതം നാല് പേര്‍ക്ക്, Amrutveni Gift Hamper 500 പേര്‍ക്ക്

ബംമ്പര്‍ സമ്മാനങ്ങള്‍ : ഒരു ലക്ഷം രൂപ ഒരാള്‍ക്ക്, 25000 രൂപ വീതം നാല് പേര്‍ക്ക്, 10,000 രൂപ വീതം 10 പേര്‍ക്ക്, 5,000 രൂപ വീതം 20 പേര്‍ക്ക്.

*ടെക്‌സ്റ്റ് /വീഡിയോ ന്യൂസിലുള്ള അമൃത്‌വേണിയുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് എടുത്തയക്കുന്ന (വിലാസം സഹിതം) തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദിവസേന Amrutveni Gift Hamper*

ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും സ്‌ക്രീന്‍ ഷോട്ടും 7510 339 339 എന്ന നമ്പറിലേക്ക് വാട്സപ്പ് അയക്കുക (വാട്‌സപ്പ് ലിങ്ക് : https://wa.link/1js0h6 ) ചോദ്യങ്ങള്‍ക്കും അമൃത് വേണിയെ കുറിച്ച് കൂടുതല്‍ അറിയാനും ഡെയ്ലി ന്യൂസ് ടെക്സ്റ്റ് ന്യൂസിന്റെ അവസാന ഭാഗത്തില്‍ ഉള്‍പ്പെടുത്തിയ സൂചകങ്ങള്‍ ശ്രദ്ധിക്കുക. അമൃത് വേണിയുടെ സോഷ്യല്‍ മീഡിയാ പേജ് : ( https://www.instagram.com/amrutveni/ , https://www.facebook.com/amrutveni )

https://dailynewslive.in/ ദുരന്ത വാര്‍ത്തകള്‍ക്കിടയില്‍ വയനാട്ടില്‍ നിന്നും ഒരു ആശ്വാസ വാര്‍ത്ത. രക്ഷാപ്രവര്‍ത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലില്‍ നാല് പേരെ ജീവനോടെ രക്ഷപ്പെടുത്തി. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ തകര്‍ന്ന വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഉരുള്‍പ്പൊട്ടലില്‍ പകുതി തകര്‍ന്ന് പോയ വീട്ടില്‍ നാല് ദിവസമായി പുറത്തിറങ്ങാനാകാതെ കുടുങ്ങിക്കിടക്കുകയായിരുന്നു കുടുംബം.

https://dailynewslive.in/ ചൂരല്‍മലയിലെ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഇന്നലെ നടന്ന എട്ട് മണിക്കൂര്‍ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇവരെ രക്ഷിച്ചത്. ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് കോളിനിയില്‍ രണ്ട് ദിവസമായി കുടുങ്ങിയത്. രണ്ട് ദിവസം കനത്ത മഴയില്‍ മണ്‍തിട്ടയില്‍ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങുകയായിരുന്നു.

https://dailynewslive.in/ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രദേശത്തെ രണ്ട് സ്‌കൂളുകള്‍ തകര്‍ന്നിട്ടുണ്ടെന്നും, പഠനത്തിനുള്ള ബദല്‍ ക്രമീകരണങ്ങള്‍ മന്ത്രിതല ഉപസമിതിയുമായി ചര്‍ച്ച ചെയ്ത ശേഷമായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ കൊച്ചുമകളുടെ വിവാഹം നടക്കാതെ പോയതടക്കമുള്ള പരാതികളാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയോട് അമ്മമാര്‍ വിശദമാക്കിയത്. വിഷമിക്കരുതെന്നും വീട് വച്ചുനല്‍കുമെന്നും കൊച്ചുമകളുടെ വിവാഹം നടത്താനുള്ള സഹായം നല്‍കുമെന്ന ഉറപ്പും നല്‍കിയാണ് രാഹുല്‍ ക്യാപില്‍ നിന്ന് മടങ്ങിയത്. രാഹുല്‍ ഗാന്ധി നല്‍കിയ ഉറപ്പ് ഏറ്റെടുത്ത് നടത്തുമെന്ന് രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന വിഡി സതീശനും ടി സിദ്ദിഖും വ്യക്തമാക്കി.

https://dailynewslive.in/ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി. രാഹുല്‍ വയനാട് യാത്ര ഫോട്ടോ എടുക്കാനുള്ള അവസരമാക്കിയെന്ന് ബിജെപി ഐടി സെല്ലിന്റെ ദേശീയ കണ്‍വീനര്‍ അമിത് മാളവ്യ. മുതലകണ്ണീര്‍ ഒഴുക്കിയതുകൊണ്ട് ദുരിതബാധിതര്‍ക്ക് സഹായമാകില്ലെന്നും ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് കുഴിച്ച് മൂടിയത് യുപിഎ സര്‍ക്കാറാണെന്നും മേപ്പാടിയിലെ അടക്കം പ്രകൃതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതില്‍ രാഹുല്‍ ഗാന്ധി പരാജയപ്പെട്ടുവെന്നും അമിത് മാളവ്യ ആരോപിച്ചു.

https://dailynewslive.in/ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നുവെന്നും പശ്ചിമ ബംഗാളിനും ജാര്‍ഖണ്ഡിനും മുകളിലായി ന്യുന മര്‍ദ്ദവും രൂപപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ ഫലമായാണ് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

https://dailynewslive.in/ സ്‌കൂള്‍ സമയമാറ്റം നിലവിലെ അജണ്ടയില്‍ ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാര്‍ശകള്‍ക്കായി നിയോഗിച്ച ഖാദര്‍ കമ്മിറ്റി രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയായി സ്‌കൂള്‍ സമയം ക്രമീകരിക്കണമെന്നാണ് ശുപാര്‍ശ ചെയ്തത്. പ്രാദേശിക ആവശ്യങ്ങള്‍ പരിഗണിച്ച് സമയം ക്രമീകരിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ശനിയാഴ്ചകളിലെ പ്രവൃത്തി ദിവസം സംബന്ധിച്ച് ചര്‍ച്ച ചെയ്ത് പുതിയ കലണ്ടര്‍ തയ്യാറാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശമെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്ച പ്രവൃത്തി ദിനം സംബന്ധിച്ച് രണ്ട് സിംഗിള്‍ ബഞ്ചുകള്‍ വ്യത്യസ്ത അഭിപ്രായം പറഞ്ഞതാണ് അത്ഭുതപ്പെടുത്തുന്നതെന്നും അപ്പീല്‍ പോകാന്‍ നിലവില്‍ തീരുമാനമില്ലെന്നും മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ കോഴിക്കോട് കക്കയം ഡാം സൈറ്റിലെ റോഡിരികിലെ പാറക്കൂട്ടം ഇടിഞ്ഞ് വീണു. വനംവകുപ്പിന്റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിനും ഒന്നാം വളവിനും ഇടയിലാണ് സംഭവം. വിനോദ സഞ്ചാരികളും കെഎസ്ഇബി, ഡാം സേഫ്റ്റി, ഹൈഡല്‍ ഇക്കോ ടൂറിസം ജീവനക്കാരും യാത്രക്ക് ആശ്രയിക്കുന്ന ഏക റോഡാണിത്.

https://dailynewslive.in/ കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്. ഇപ്പോള്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും കോര്‍പ്പറേഷന് സര്‍ക്കാര്‍ സഹായമായി നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ പുതിയ മോട്ടോര്‍വാഹന ചട്ടമനുസരിച്ചുള്ള മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ വിഭാഗത്തിലെ ലൈസന്‍സ് ടെസ്റ്റില്‍ ആദ്യദിനം 48 പേരില്‍ ആകെ പാസായത് 18 പേര്‍ മാത്രം. ബാക്കി 30 പേരും പരാജയപ്പെട്ടു. ടൂവിലര്‍ ലൈസന്‍സ് എടുക്കാന്‍ കാല്‍പാദം ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനമാണ് വ്യാഴാഴ്ച മുതല്‍ എറണാകുളം ആര്‍.ടി.ഓഫീസിന് കീഴിലുള്ള ഈ ടെസ്റ്റ് ഗ്രൗണ്ടില്‍ ഉപയോഗിച്ചത്.

https://dailynewslive.in/ തൃശ്ശൂര്‍ വലപ്പാട് ഹോട്ടലില്‍ പാചകം ചെയ്യുന്നതിനിടെ പ്രെഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. വലപ്പാട് ഗ്രാമ പഞ്ചായത്തിന് കീഴില്‍ വലപ്പാട് ചന്തപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഹോട്ടലിലാണ് അപകടമുണ്ടായത്. പാചകം ചെയ്യുന്നതിനിടെയാണ് പ്രെഷര്‍ കുക്കര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://dailynewslive.in/ കബനി ദളത്തിലെ അവശേഷിക്കുന്ന കണ്ണിയും മാവോവാദി നേതാവുമായ സി.പി. മൊയ്തീന്‍ തീവ്രവാദവിരുദ്ധസേനയുടെ പിടിയില്‍. ആലപ്പുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം അങ്കമാലിയിലെത്തിയതായും തുടര്‍ന്ന്, മറ്റൊരിടത്തേക്ക് മാറിയതായും വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ആലപ്പുഴയിലും എറണാകുളത്തുമടക്കം തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു.

https://dailynewslive.in/ ആള്‍താമസം ഉള്ള വീടുകളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയില്‍. മാള കുന്നിശ്ശേരി കൊടിയന്‍ വീട്ടില്‍ ജോമോന്‍ ദേവസിയെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. അകപ്പറമ്പ് ഭാഗത്തെ ജിപ്പൂ വര്‍ക്കി എന്നയാളുടെ വീട്ടില്‍നിന്നും ഒരുലക്ഷത്തിലേറെ രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്.

https://dailynewslive.in/ കവിയും പരിഭാഷകനും അധ്യാപകനുമായിരുന്ന പ്രഫസര്‍ സി.ജി.രാജഗോപാല്‍ അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . തുളസീദാസിന്റെ ശ്രീരാമചരിത മാനസം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിലൂടെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ കോളജുകളില്‍ സേവനമനുഷ്ഠിച്ചിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ശാന്തികവാടത്തില്‍ നടക്കും.

https://dailynewslive.in/ തൃശൂര്‍ മാപ്രാണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് യുവാവ് മരിച്ചു. ഇരിങ്ങാലക്കുട നഗരസഭ 6-ാം വാര്‍ഡ് മാപ്രാണം പീച്ചാംപ്പിള്ളികോണം ചര്‍ച്ച് റോഡ് സ്വദേശി അമയംപറമ്പില്‍ രമേഷാണ് മരിച്ചത്.

https://dailynewslive.in/ വീടിന്റെ ഗേറ്റ് മറിഞ്ഞ് ദേഹത്തേക്ക് വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. പുണെ പിംപ്രി ചിഞ്ച് വാഡിലാണ് അപകടമുണ്ടായത്. ഒരു കുട്ടി സൈക്കിള്‍ വീടിന്റെ മുറ്റത്തേക്ക് കയറ്റിവെച്ച ശേഷം ഗെയിറ്റ് അടയ്ക്കുകയായിരുന്നു. ഗേറ്റ് പെട്ടന്ന് റോഡിലേക്ക് മറിഞ്ഞു. ഈ സമയത്ത് റോഡിലൂടെ വരികയായിരുന്നു മൂന്ന് വയസുകാരിയുടെ മുകളിലേക്കാണ് ഗേറ്റ് മറിഞ്ഞ് വീണത്. കുട്ടി തല്‍ക്ഷണം മരിച്ചു.

https://dailynewslive.in/ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിനെ പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധ്യക്ഷനാക്കിയേക്കും. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് നല്‍കിയ ശുപാര്‍ശ സ്പീക്കര്‍ അംഗീകരിച്ചു. ടിആര്‍ ബാലു, ധര്‍മ്മേന്ദ്ര യാദവ്, സൗഗത റോയ് തുടങ്ങിയ പ്രതിപക്ഷ അംഗങ്ങളും സമിതിയില്‍ ഉണ്ടാകും.

https://dailynewslive.in/ പാര്‍ലമെന്റിലെ തന്റെ പ്രസംഗത്തില്‍ കുപിതരായ കേന്ദ്ര സര്‍ക്കാര്‍ തനിക്കെതിരെ ഇഡിയെ അയച്ച് റെയ്ഡ് നടത്താന്‍ തീരുമാനിച്ചതായി ഏജന്‍സിക്ക് അകത്ത് നിന്ന് വിവരം ലഭിച്ചെന്ന് രാഹുല്‍ ഗാന്ധി. ഇഡിയെ കാത്തിരിക്കുകയാണെന്നും ചായയും ബിസ്‌ക്കറ്റും തരാമെന്നും സമൂഹ മാധ്യമത്തില്‍ അദ്ദേഹം പോസ്റ്റ് ചെയ്തു. പാര്‍ലമെന്റിലെ തന്റെ ചക്രവ്യൂഹം പ്രസംഗത്തില്‍ പ്രകോപിതരായ രണ്ടില്‍ ഒരാളാണ് അന്വേഷണ ഏജന്‍സികളോട് റെയ്ഡ് നടത്താന്‍ ആവശ്യപ്പെട്ടതെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.

https://dailynewslive.in/ നീറ്റ് പരീക്ഷ നടത്തിപ്പില്‍ വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് കേന്ദ്രത്തിനും ദേശിയ പരീക്ഷ ഏജന്‍സിക്കും സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. പാളിച്ചകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ പരിഗണനാ വിഷയങ്ങളും നിശ്ചയിച്ചു. നീറ്റ് പരീക്ഷയടക്കം കേന്ദ്രീകൃത ദേശീയ പരീക്ഷകളെ സംബന്ധിച്ച് ഉയരുന്ന പരാതികള്‍ പരിഹരിക്കാന്‍ ഈ വര്‍ഷം തന്നെ തിരുത്തല്‍ നടപടികളെടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

https://dailynewslive.in/ 2023-ല്‍ 2,16,000 ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചതായി സര്‍ക്കാര്‍ രാജ്യസഭയില്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പൗരത്വം ഉപേക്ഷിച്ച ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം സംബന്ധിച്ച് രേഖാമൂലമുള്ള മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് ഇക്കാര്യം പറഞ്ഞത്. എഎപി അംഗം രാഘവ് ഛദ്ദയാണ് ചോദ്യം ചോദിച്ചത്. പൗരത്വമുപേക്ഷിക്കുന്നതിലൂടെ രാജ്യത്ത് നിന്നുള്ള സാമ്പത്തികവും ബൗദ്ധികവുമായ ഒഴുക്കിനെ സംബന്ധിച്ച് എന്തെങ്കിലും വിലയിരുത്തല്‍ നടന്നിട്ടുണ്ടോയെന്നും രാഘവ് ഛദ്ദ ചോദിച്ചു. എന്നാല്‍ പൗരത്വം ഉപേക്ഷിക്കുന്നതും നേടുന്നതും വ്യക്തിപരമായ കാര്യമാണെന്ന് മന്ത്രി പ്രതികരിച്ചു.

https://dailynewslive.in/ ജൂലൈ 30ന് മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സേവനമായ അസ്യൂര്‍ ഉള്‍പ്പടെ പ്രവര്‍ത്തനരഹിതമായതായി റിപ്പോര്‍ട്ട്. ഡിസ്ട്രിബ്യൂട്ടഡ് ഡിനയില്‍-ഓഫ്-സര്‍വീസ്-അറ്റാക്ക് വിഭാഗത്തിലുള്ള സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് അസ്യൂറിന്റെ സേവനങ്ങളില്‍ തടസം നേരിട്ടത് എന്ന് മൈക്രോസോഫ്റ്റ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടെ തന്റെ ജീവിതമാകെ മാറിയെന്ന് സുല്‍ത്താന്‍പുരിലെ ചെരുപ്പ് നന്നാക്കുന്ന ജോലി ചെയ്യുന്ന റാം ചേത്. രാഹുല്‍ തുന്നിയ ചെരുപ്പിന് 10 ലക്ഷം രൂപ വരെ വില പറഞ്ഞു. പക്ഷേ വില്‍ക്കുന്നില്ല. ആ ചെരിപ്പ് ചില്ലുകൂട്ടില്‍ സൂക്ഷിക്കുമെന്നും റാം ചേത് പറഞ്ഞു. സുല്‍ത്താന്‍പുരിലെ കോടതിയില്‍ ഹാജരായി മടങ്ങുംവഴിയാണ് രാഹുല്‍ വഴിയരികില്‍ ചെരിപ്പു തുന്നുന്ന റാം ചേതിന്റെ കടയില്‍ കയറിയത്.

https://dailynewslive.in/ വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരുടെ രണ്ട് ദിവസത്തെ സമ്മേളനം ഇന്ന് ഡല്‍ഹിയില്‍. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഗവര്‍ണര്‍മാരെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപ രാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, വിവിധ കേന്ദ്രമന്ത്രിമാര്‍, നിതി ആയോഗ് പ്രതിനിധികള്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും. പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കല്‍, ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ പരിഷ്‌കരണം, വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രചാരണം തുടങ്ങിയവയാണ് യോഗത്തിലെ പ്രധാന അജണ്ടകള്‍.

https://dailynewslive.in/ ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തെയും ഉള്‍നാടന്‍ ഗ്രാമീണ മേഖലയിലേക്കുള്ള ബാങ്കിങ് സേവനങ്ങളുടെ വ്യാപനത്തേയും പ്രകീര്‍ത്തിച്ച് ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി പ്രസിഡന്റ് ഡെന്നിസ് ഫ്രാന്‍സിസ്. കഴിഞ്ഞ ആറ് വര്‍ഷക്കാലത്തിനിടെ വെറും സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിച്ച് 80 കോടി പേരെ ദാരിദ്ര്യത്തില്‍ നിന്ന് ഇന്ത്യ കരകയറ്റിയെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ആഗോള ദക്ഷിണ രാജ്യങ്ങളും ഡിജിറ്റലൈസേഷനില്‍ ഇന്ത്യയെ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് നേടിയ ലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. കെ.എല്‍. രാഹുലും ശ്രേയസ് അയ്യരും ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തി. രാഹുലാണ് വിക്കറ്റ് കീപ്പര്‍.

https://dailynewslive.in/ തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഇന്ന് ഗ്രാം വില 30 രൂപ വര്‍ധിച്ച് 6,480 രൂപയിലെത്തി. പവന്‍ വില 240 രൂപ ഉയര്‍ന്ന് 51,840 രൂപയിലുമെത്തി. കഴിഞ്ഞ മൂന്നു ദിവസംകൊണ്ട് 1,280 രൂപയുടെ വര്‍ധനയാണ് പവന്‍ വിലയിലുണ്ടായത്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്നും കൂടി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,360 രൂപയിലാണ് വ്യാപാരം. വെള്ളി വില ഇന്നും മാറ്റമില്ലാതെ ഗ്രാമിന് 90 രൂപയില്‍ തുടരുന്നു. കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരുവ ഇളവ് വന്നതോടെ സ്വര്‍ണ വില സംസ്ഥാനത്ത് പവന് 3,500 രൂപ കുറഞ്ഞിരുന്നു. നികുതി തീരുവ ഇളവ് മൂലമുണ്ടായ കുറവില്‍ നിന്ന് സ്വര്‍ണ വില നിലവില്‍ 1,440 രൂപയോളം തിരിച്ചു കയറി. അമേരിക്കന്‍ സമ്പദ്വ്യവ്സ്ഥയിലെ ചലനങ്ങള്‍ക്കൊപ്പമാണ് സ്വര്‍ണവിലയുടെ നീക്കം. ഇതിനൊപ്പം ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നതും ആശങ്കയാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഇക്കഴിഞ്ഞ യോഗത്തില്‍ അടിസ്ഥാന പലിശ നിരക്ക് മാറ്റമില്ലാതെ നിലനിറുത്തിയെങ്കിലും സെപ്റ്റംബറില്‍ ഇത് കൂട്ടുമെന്ന് സൂചനകള്‍ നല്‍കിയിട്ടുണ്ട്. ഇത് വരും മാസങ്ങളില്‍ സ്വര്‍ണത്തിന്റെ വില കൂടാനിടയാക്കും. അമേരിക്കയില്‍ പലിശ നിരക്ക് കുറയുമ്പോള്‍ കടപ്പത്രങ്ങളുടെ നേട്ടം കുറയാനിടയാക്കും. ഇത് സ്വര്‍ണത്തിലേക്ക് നിക്ഷേപം വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുകയും ചെയ്യും. ഇന്നലെ രാജാന്ത്യര വിലയില്‍ നേരിയ ഇടിവുണ്ടായെങ്കിലും ഇന്ന് 0.54 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,45 ഡോളറിലാണ് വ്യാപാരം. മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്ക് ചാര്‍ജ്, മിനിമം 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 56,118 രൂപയെങ്കിലും നല്‍കിയാലേ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാനാകൂ.

https://dailynewslive.in/ അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ 15000 ജീവക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ചെലവ് ചുരുക്കുന്നതിനും എന്‍വിഡിയ, എഎംഡി പോലുള്ള കമ്പനികള്‍ക്കെതിരെ ശക്തമായ മത്സരം കാഴ്ചവെയ്ക്കുന്നതിനുമാണ് തൊഴില്‍ശേഷിയുടെ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് കമ്പനി പ്രഖ്യാപിച്ചു. 2025ല്‍ ആയിരം കോടി ഡോളര്‍ ലാഭിക്കുന്നതിന് വേണ്ടിയാണ് കടുത്ത തീരുമാനമെടുത്തതെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ കമ്പനി സിഇഒ പാറ്റ് ഗെല്‍സിംഗര്‍ പറഞ്ഞു. നിരാശപ്പെടുത്തുന്നതാണ് കഴിഞ്ഞ പാദത്തിലെ ഇന്റലിന്റെ വരുമാന കണക്കുകള്‍. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 160 കോടി ഡോളറിന്റെ നഷ്ടമാണ് നേരിട്ടത്. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപ്ലവത്തിന്റെ തുടക്കമായ 1968ലാണ് ചിപ്പ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. അടുത്ത ആഴ്ച, ജീവനക്കാര്‍ക്കായി ഇന്റല്‍ ഒരു ‘മെച്ചപ്പെട്ട റിട്ടയര്‍മെന്റ് ഓഫര്‍’ പ്രഖ്യാപിക്കുമെന്ന് പാറ്റ് ഗെല്‍സിംഗര്‍ പറഞ്ഞു. ‘ഈ തീരുമാനം എന്റെ കരിയറില്‍ ഞാന്‍ എടുത്ത ഏറ്റവും കടുത്ത തീരുമാനമാണിത്. ഇത് എന്നെ വേദനിപ്പിക്കുന്നതുമാണ്’- അദ്ദേഹം പറഞ്ഞു. പിരിച്ചുവിടലുകളില്‍ ഭൂരിഭാഗവും ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സ്റ്റോക്ക് ഡിവിഡന്റ് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഓഹരി വിപണിയില്‍ കനത്ത ഇടിവാണ് കമ്പനി നേരിട്ടത്. ഇന്നലെ 19 ശതമാനമാണ് ഇടിഞ്ഞത്.

https://dailynewslive.in/ വിജയ് സേതുപതിയുടെ ബോക്സ് ഓഫീസിലേക്കുള്ള തിരിച്ചുവരവായിരുന്നു ‘മഹാരാജ’. 100 കോടിയിലേറെ ചിത്രം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായി വിജയ് സേതുപതി ഉണ്ടാക്കിയ പ്രതിഫല കരാര്‍ ചര്‍ച്ചയാവുകയാണ്. 20 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. ദി റൂട്ട്, തിങ്ക് സ്റ്റുഡിയോസ്, പാഷന്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സുധന്‍ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രം എന്ന പ്രത്യേകതയുമായാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇക്കാരണത്താല്‍ത്തന്നെ വിജയ് സേതുപതിക്ക് അത്രയേറെ വിശ്വാസമുണ്ടായിരുന്ന പ്രോജക്റ്റുമാണ് ഇത്. തന്റെ പ്രതിഫലത്തിലും അദ്ദേഹം വിട്ടുവീഴ്ച ചെയ്തു. റിലീസിന് മുന്‍പ് ഒരു രൂപ പോലും വിജയ് സേതുപതി പ്രതിഫല ഇനത്തില്‍ വാങ്ങിയില്ല. 20 കോടി എന്ന ബജറ്റ് പിന്നെയും വര്‍ധിപ്പിക്കേണ്ട എന്ന് കരുതിയായിരുന്നു ഇത്. മറിച്ച് ചിത്രത്തിന്റെ ലാഭത്തില്‍ ഒരു വിഹിതം നല്‍കണമെന്നാണ് വിജയ് സേതുപതി കരാര്‍ ഉണ്ടാക്കിയത്. ചിത്രം 100 കോടിയില്‍ അധികം കളക്റ്റ് ചെയ്തതിനാല്‍ നല്ലൊരു തുക അദ്ദേഹത്തിന് നിര്‍മ്മാതാവില്‍ നിന്ന് ലഭിക്കും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിതിലന്‍ സ്വാമിനാഥനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഒടിടിയില്‍ എത്തിയപ്പോള്‍ ഉത്തരേന്ത്യന്‍ പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

https://dailynewslive.in/ ജയം രവി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘ബ്രദര്‍’. സംവിധാനം എം രാജേഷാണ്. കോമഡിക്കും പ്രാധാന്യം നല്‍കിയുള്ള ഒരു ചിത്രമായിരിക്കും ബ്രദര്‍ എന്ന് ജയം രവി വെളിപ്പെടുത്തി. നടന്‍ ജയം രവിയുടെ ഫാമിലി ചിത്രമായ ബ്രദര്‍ ഒക്ട്രോബര്‍ 31നായിരിക്കും റിലീസ്. കുടുംബ ബന്ധങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ചിത്രങ്ങളാണ് രാജേഷിന്റേത്. ബ്രദറിലും അങ്ങനെയാണ്. തന്റെ ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രമായിരിക്കും ബ്രദറിലേത് എന്നും കുറച്ച് കാലമായി ഇത്തരമൊരു സിനിമ ചെയ്തിട്ടെന്നും മനോഹരമായ ഡാന്‍സ് രംഗങ്ങളും തനിക്ക് ഉണ്ടെന്നും ജയം രവി വ്യക്തമാക്കി. ഇത് തീര്‍ത്തും വാണിജ്യ സിനിമയാണെന്നും പറയുന്നു ജയം രവി. പ്രിയങ്ക മോഹനാണ് നായികയായി എത്തുക. ജയം രവി നായകനാകുന്ന പുതിയ ചിത്രത്തില്‍ ശരണ്യ പൊന്‍വണ്ണന്‍, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ഛായാഗ്രാഹണം വേകാനന്ദ് സന്തോഷും സംഗീതം ഹാരിസ് ജയരാജുമാണ്.

https://dailynewslive.in/ നിസാന്‍ എക്സ് എക്‌സ് ട്രെയില്‍ എസ്യുവി ഇന്ത്യന്‍ വിപണിയില്‍. 49.92 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. പൂര്‍ണമായും നിര്‍മിച്ച ശേഷം ഇറക്കുമതി ചെയ്യുന്ന 150 എക്‌സ് ട്രെയില്‍ യൂണിറ്റുകളാണ് ആദ്യഘട്ടത്തില്‍ നിസാന്‍ ഇന്ത്യയില്‍ വില്‍ക്കുക. മൂന്നു വര്‍ഷം/ഒരു ലക്ഷം കി.മീ വാറണ്ടിയുമായാണ് എക്‌സ് ട്രെയില്‍ നിസാന്‍ പുറത്തിറക്കിയിരിക്കുന്നത്. വാഹനത്തിന് മൂന്നു വര്‍ഷം സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും നല്‍കും. ഒറ്റ എന്‍ജിന്‍ ഓപ്ഷനിലാണ് എക്‌സ് ട്രെയില്‍ എത്തുന്നത്. 1.5 ലീറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ഷിഫ്റ്റ് ബൈ വയര്‍ സിവിടി ഓട്ടോ ഗിയര്‍ബോക്‌സുമായാണ് ബന്ധിപ്പിക്കുക. 12 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും വാഹനത്തിന്റെ കരുത്തും കാര്യക്ഷമതയും വര്‍ധിപ്പിക്കും. രണ്ടും ചേര്‍ന്ന് 163 എച്ച്പി കരുത്തും പരമാവധി 300 എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനമായിരിക്കും നിസാന്‍ എക്‌സ് ട്രെയില്‍. രാജ്യാന്തര വിപണിയില്‍ 2021 മുതല്‍ വില്‍പനയിലുള്ള നാലാം തലമുറ നിസാന്‍ എക്‌സ് ട്രെയിലാണ് ഇന്ത്യയില്‍ എത്തുക. മൂന്നു നിരകളിലായി ഇരിപ്പിടങ്ങളുമുള്ള 7 സീറ്റര്‍ വാഹനമായിരിക്കും ഇന്ത്യയിലെ എക്‌സ് ട്രെയില്‍. ഡയമണ്ട് ബ്ലാക്ക്, ഷാംപെയിന്‍ സില്‍വര്‍, പേള്‍ വൈറ്റ് എന്നീ നിറങ്ങളില്‍ എക്‌സ് ട്രെയില്‍ എത്തും.

https://dailynewslive.in/ ഞാന്‍ അവളുടെ കഴുത്തറുത്തു, അവളെ കത്തിച്ചു ഭസ്മമാക്കി വെള്ളത്തിലൊഴുക്കി. അവളാകട്ടെ, എന്നെ ഒരു ചൂണ്ടയിലെന്നപോലെ കോര്‍ത്തെടുത്ത് സ്മരണകളുടെ കരയിലേക്ക് എടുത്തിട്ടു…. എന്‍കൗണ്ടര്‍ സ്‌പെഷലിസ്റ്റായ പോലീസ് ഓഫീസറും അയാള്‍ കൊന്നുകളഞ്ഞ നിരപരാധിയായ ഒരു സ്ത്രീയുടെ ആത്മാവും തമ്മിലുള്ള വിചിത്രമായ ബന്ധത്തിലൂടെ സ്‌നേഹമെന്ന സമസ്യയിലേക്ക് പലപല വഴികള്‍ തുറന്നിടുന്ന രചന. എവിടെയോ തയ്യാറായിക്കഴിഞ്ഞ മരണക്കുരുക്കിലേക്കുള്ള ചെറുസഞ്ചാരം മാത്രമാണ് ഇനിയുള്ള ജീവിതമെന്ന് പൊടുന്നനെ അറിയുന്നവന്റെ സന്ത്രാസം ഒരോ വരിയും വാക്കും അനുഭവിപ്പിക്കുന്നു. സ്വപ്നവും യാഥാര്‍ത്ഥ്യവും കഥയും ജീവിതവും സ്ഥലകാലങ്ങളുമെല്ലാം കുഴമറിഞ്ഞ്, ഇരയും വേട്ടക്കാരനും സ്രഷ്ടാവും കഥാപാത്രവും നീയും ഞാനുമെല്ലാം ഒന്നായി മാറുന്ന, അല്ലെങ്കില്‍ ഒന്നുതന്നെ പലതായി മാറുന്ന, സാമ്പ്രദായികരീതികളെ അട്ടിമറിക്കുന്ന എഴുത്തിന്റെ മാന്ത്രികത. അജയ് പി. മങ്ങാട്ടിന്റെ പുതിയ നോവല്‍. ‘ദേഹം’. മാതൃഭൂമി. വില 232 രൂപ.

https://dailynewslive.in/ ശരീരത്തിലുണ്ടാകാറുള്ള മുറിവുകള്‍ അശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് പിന്നീട് മറ്റ് അസുഖങ്ങളിലേക്ക് നയിച്ചേക്കാം. മരുന്ന് പുരട്ടിയിട്ടുണ്ടെങ്കിലും മുറിവുകള്‍ തുറന്ന് വെക്കുന്നത് അണുബാധയ്ക്കും ചിലര്‍ക്ക് ശരീരം പഴുക്കാനും കാരണമാകും. അതില്‍ ചെറുതാണെങ്കിലും വലുതാണെങ്കിലും മുറിവുകള്‍ തുറന്ന് വെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. എന്നാല്‍ ഇപ്പോഴും മുറിവുകള്‍ കൃത്യമായി പരിപാലിക്കാന്‍ അറിയാത്തവര്‍ ഉണ്ട്. ചര്‍മത്തില്‍ വലിയ രീതിയില്‍ പാട് അവശേഷിക്കാതെ മുറിവിനെ പെട്ടെന്ന് ഭേദമാക്കാനുള്ള സിംപിള്‍ ടെക്നിക് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയാണ് ഡെര്‍മറ്റോളജിസ്റ്റ് ഡോ. സാമന്ത ഏലീസ്. തുറന്ന മുറവ് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി തൊപ്പിയെടുത്ത ശേഷം വാസ്ലിന്‍ പോലെ വീട്ടില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന അണ്‍-മെഡിക്കേറ്റഡ് ഓയില്‍മെന്റ് പുരട്ടുക. അതിന് ശേഷം ബാന്‍ഡ് ഏയ്ഡ് ഉപയോഗിച്ച് മുറിവു മറച്ചുവെക്കാമെന്ന് സാമന്ത വിഡിയോയില്‍ പറയുന്നു. മുറിവു ഉണങ്ങി ഏകദേശം പിങ്ക് നിറത്തില്‍ തൊലി ദൃശ്യമാകുന്നതു വരെ എല്ലാ 24 മണിക്കൂറിലും ഈ പ്രക്രിയ തുടരാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുറിവുകള്‍ തുറന്ന് വെക്കുന്നത് മുറിവില്‍ മറ്റ് രോഗാണുക്കള്‍ കയറാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനൊപ്പം മുറിവ് ഉണങ്ങാന്‍ വൈകിപ്പിക്കുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു. കൂടാതെ മുറിവ് ബാന്‍ഡ് ഏയ്ഡ് വെച്ച് മറയ്ക്കുന്നത് ചര്‍മത്തില്‍ വലിയ പാടുകള്‍ വരാതെ സൂക്ഷിക്കാനും സഹായിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.74, പൗണ്ട് – 106.65, യൂറോ – 90.43, സ്വിസ് ഫ്രാങ്ക് – 95.97, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.62, ബഹറിന്‍ ദിനാര്‍ – 222.21, കുവൈത്ത് ദിനാര്‍ -274.12, ഒമാനി റിയാല്‍ – 217.54, സൗദി റിയാല്‍ – 22.32, യു.എ.ഇ ദിര്‍ഹം – 22.80, ഖത്തര്‍ റിയാല്‍ – 22.95, കനേഡിയന്‍ ഡോളര്‍ – 60.41.

*അമൃത് വേണി ഹെയര്‍ എലിക്സര്‍*

ആര്‍ത്തവവിരാമത്തിന് ശേഷവും സമൃദ്ധസുന്ദരമായ മുടി

ആര്‍ത്തവവിരാമത്തിനോടനുബന്ധിച്ച് (Menopause) അണ്ഡാശയത്തില്‍ (Ovary) Estrogen Hormone ന്റെ ഉത്ഭവം ഗണ്യമായി കുറയുന്നു. ഇത് മുടിയുടെ ശക്തി കുറയുന്നതിനും (Hair thinning) മുടി പൊട്ടിപ്പോകുന്നതിനും ക്രമാതീതമായി കൊഴിഞ്ഞു പോകുന്നതിനും കാരണമാവുന്നു. മുടിയുടെ പുനര്‍ജനനം മന്ദീഭവിക്കുന്നു, ഇല്ലാതാവുന്നു

ഭക്ഷണത്തില്‍നിന്നും ദഹനക്രിയയിലൂടെ പോഷകങ്ങള്‍ Hair Follicle കളില്‍ എത്തുന്നത് കുറയുന്നു. Hair follicle ലെ കോശങ്ങളില്‍ മുടിക്ക് വേണ്ട മിനറലുകളും വൈറ്റമിനുകളും പ്രോട്ടീനുകളും ഇതര Bio molecule കളും എത്താതാകുമ്പോള്‍ മുടിയുടെ Keratin fiber (മുടിനാര്) ഉം അതിന് അഴകും മിനുപ്പും സംരക്ഷണവും നല്‍കുന്ന Cuticle ഉം (മുടിയുടെ പുറംപാളി) ദുര്‍ബലമാവാം. Scalp Ageing മൂലം, ശുഷ്‌കിക്കുന്ന Scalp ല്‍ Microcirculation കുറയുകയും പോഷകങ്ങള്‍ എത്താതാവുകയും ചെയ്യുന്നതോടെ മുടിയുടെ ആരോഗ്യം ക്ഷയിക്കുന്നു.

ശിരോചര്‍മ്മത്തിലെ Hair follicle ല്‍ Estrogen Hormone നൊപ്പം വിറ്റാമിനുകളും (Vitamin A,B,C,D,E & K) മിനറലുകളും (Iron, Zinc, Zelenium, Magnesium, Calcium etc.) പ്രോട്ടീനുകളും ഇതര Biomolicule കളും നേരിട്ട് എത്തിച്ചുകൊണ്ടാണ് Amrutveni Hair Elixir (Women) മുടിസമൃദ്ധിയും അഴകും ആരോഗ്യവും നിലനിര്‍ത്തുന്നത്.

*Amrutveni Brilliancy Contest ( Season -2) ചോദ്യങ്ങള്‍.*

1.സ്ത്രീകളും പുരുഷന്‍മാരും ചെറുപ്പക്കാരും പ്രായം ചെന്നവരും വ്യത്യാസമില്ലാതെ ഒരുപോലെ ഉപയോഗിക്കുന്ന സാധാരണ Hair Oil ഉം Amrutveni Hair Elixir ( Women) ഉം തമ്മില്‍ എന്താണ് വ്യത്യാസം ?

2.Amrutveni Hair Elixir ( Women) ഉപയോഗിക്കുമ്പോള്‍ സ്ത്രീകളില്‍ Hormone സംബന്ധമായ മുടികൊഴിച്ചിലിന് (Androgenic Alopecia) ഗണ്യമായ ശമനം ഉണ്ടാവുന്നത് എങ്ങനെ?

3.മുടിക്ക് ഉള്ളും ശക്തിയും സമൃദ്ധിയും കുടുന്നതെങ്ങനെ ?

*ചോദ്യങ്ങള്‍ക്കുള്ള ഉത്തരം 7510 339 339 എന്ന നമ്പറിലേക്ക് വാട്‌സപ്പ് അയക്കുക.*

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *