കേരളത്തിന്റെ ‘കേരള സവാരി’ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങി. സർക്കാർ ഉടമസ്ഥതയിലെ രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ആയ കേരള സവാരി ആഗസ്റ്റ് 17നാണ് സര്‍വീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ആപ് പ്ലേസ്റ്റോറിൽ ലഭിച്ചിരുന്നില്ല. ഇത് വാർത്തയായിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങളാല്‍ ആപ് പ്ലേസ്റ്റോറില്‍ എത്താത്തത് വലിയ വാര്‍ത്തയായിരുന്നു. ഗൂഗിൾ വെരിഫിക്കേഷനിൽ നേരിട്ട കാലതാമസമാണ് ആപ്പ് വൈകാന്‍ കാരണമായത് എന്ന് റിപ്പോർട്ടുകൾ.
രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകണം എന്നാണ് ബഹുഭൂരിപക്ഷം ആഗ്രഹിക്കുന്നത്. എന്നാൽ അദ്ദേഹം മത്സരിക്കില്ല എന്ന ഉറച്ച നിലപാടിലാണ് . കോൺഗ്രസ്സ് ഔദ്യോഗികമായി ആരെയും സ്ഥാനാർഥിയായി നിശ്ചയിച്ചിട്ടില്ലെന്നും ശശി തരൂർ മത്സരിച്ചാൽ സ്വാഗതം ചെയ്യുമെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി. വോട്ടർ പട്ടിക പിസിസി കളുടെ കൈവശം ഉണ്ട്. നടപടികൾ പാലിച്ചും സുതാര്യവുമായിരിക്കും തെരഞ്ഞെടുപ്പെന്നും വേണുഗോപാൽ പറഞ്ഞു. സാധാരണയുള്ള നടപടികൾ പാലിച്ച് സുതാര്യമായാവും തെരഞ്ഞെടുപ്പ്. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ താനില്ലെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി
സൈറസ് മിസ്ത്രിയുടെ മരണത്തിലേക്കു നയിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് . കാർ അമിത വേഗത്തിലായിരുന്നെന്നും ഇടതു വശത്തുകൂടി മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചതാണ് അപകടകാരണമെന്നുമാണ് പ്രാഥമിക നിഗമനം.ഒ രു സ്ത്രീയാണ് കാർ ഓടിച്ചതെന്നും ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നെന്നും ദൃക്സാക്ഷി പറഞ്ഞതായി പൊലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പിൻസീറ്റിലിരുന്ന മിസ്ത്രിയും ജഹാംഗിറുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
കൊല്ലത്ത് നിന്നും 11 ശ്രീലങ്കൻ പൗരൻമാര് പൊലീസ് കസ്റ്റഡിയിൽ. ഇവർ ബോട്ട് മാര്‍ഗ്ഗം ഓസ്ട്രേലിയയിലേക്ക് കടക്കാൻ ശ്രമിച്ചതിനാണ് പിടിയിലായത്. ഓസ്ട്രേലിയയിലേക്ക് അനധികൃതമായി കുടിയേറുക എന്നതായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് പൊലീസ് നൽകുന്ന സൂചന. ലോഡ്ജിൽ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്റ്റേഷനിലെത്തി ഇവരെ ചോദ്യം ചെയ്യുന്നുണ്ട്.
കാനഡയിൽ ആക്രമണ പരമ്പര. സസ്കാച്വാൻ പ്രവിശ്യയിലെ 13 ഇടങ്ങളിൽ ആണ് ആക്രമണ പരമ്പര ഉണ്ടായത്. പത്ത് പേരെ കുത്തിക്കൊന്നു. രണ്ട് യുവാക്കളാണ് 13 ഇടങ്ങളിൽ ആക്രമണം നടത്തിയത് 15പേർക്ക് പരിക്ക്. മേഖലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികൾക്കായി തെരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് ഗുജറാത്ത് സന്ദർശിക്കും. അവിടത്തെ ബൂത്ത് തല പ്രവർത്തകരുമായി അദ്ദേഹം സംവദിക്കും. സെപ്റ്റംബർ ഏഴിന് ഭാരത് ജോഡോ യാത്ര തുടങ്ങാനിരിക്കെ കൂടിയാണ് രാഹുൽ ഗാന്ധി ഗുജറാത്തിൽ എത്തുന്നത്. മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമവും രാഹുൽ ഗാന്ധി സന്ദർശിക്കുന്നുണ്ട്. എന്നാൽ ഇതിനിടെ ഗുജറാത്ത് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വിശ്വനാഥ് വകേല രാജിവെച്ചത് കോൺഗ്രസിന് തിരിച്ചടിയായി.പാർട്ടി ഫണ്ടായി ഒരു കോടിയിലധികം രൂപ പിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതടക്കമുള്ള വിമർശനങ്ങൾ ഉന്നയിച്ചാണ് വിശ്വനാഥ് പാർട്ടിയിൽ നിന്നും രാജി വച്ചത്.