തൃശൂരിലെ ഡ്രഡ്ജർ ഷിരൂരിലെ ഗംഗാവലി പുഴയിൽ ഉപയോഗിക്കാൻ വെല്ലുവിളികളേറെയെന്ന് ഡ്രഡ്ജർ നിർമ്മാണ കമ്പനിയുടെ ഉദ്യോഗസ്ഥൻ എൻ നിഖിൽ. പൊങ്ങിക്കിടന്ന് വെള്ളത്തിനടിയിലെ ചെളി നീക്കാൻ കെൽപ്പുള്ളതാണ് ഡ്രഡ്ജർ. എന്നാൽ ഒഴുക്ക് നാലു നോട്ട്സ് കൂടിയാൽ ഡ്രഡ്ജർ പ്രയാസമാകുമെന്ന് നിഖിൽ പറഞ്ഞു.
ഷിരൂരില്‍ അര്‍ജുനുവേണ്ടി തിരച്ചില്‍ നടത്താന്‍ തൃശ്ശൂരില്‍നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്നതിന് സാങ്കേതിക പരിശോധനയ്ക്കായി തൃശ്ശൂരില്‍നിന്നുള്ള സംഘം അങ്കോലയിലേക്ക് തിരിച്ചു. യന്ത്രത്തിന്റെ ഒരു ഓപ്പറേറ്ററും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനുമാണ് കര്‍ണാടകയിലേക്ക് പോയത്. അവിടെയെത്തി പരിശോധിച്ചശേഷം ഡ്രഡ്ജര്‍ കൊണ്ടുപോകുന്നതില്‍ അന്തിമതീരുമാനം എടുക്കും.രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേന ഷിരൂരിര്‍ തുടരുമെന്നാണ് ഔദ്യോഗികമായി അറിയിച്ചത്. ഡൈവ് ചെയ്യാന്‍ കഴിയുന്ന സാഹചര്യം വരുന്നതുവരെ തുടരാനാണ് നിര്‍ദേശം.
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ഭിന്നിപ്പില്‍ അച്ചടക്ക നടപടികളിലേക്ക് കേന്ദ്ര നേതൃത്വം നീങ്ങുന്നത് വിഡി സതീശന്റെ കടുംപിടുത്തം മൂലമെന്ന് സൂചന. അപമാനിതനായി മുന്നോട്ടുപോകാനാകില്ലെന്ന നിലപാട് കേന്ദ്ര നേതാക്കളെ അറിയിച്ചതോടെയാണ് അന്വേഷണ റിപ്പോര്‍ട്ട് നല്കാന് എഐസിസി ആവശ്യപ്പെട്ടത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷനായ അച്ചടക്ക സമിതിയാണ് വാര്‍ത്ത ചോര്‍ത്തല്‍ അന്വേഷിക്കുന്നത്.
മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാഷ്ടീയ പ്രേരിതമായ ആരോപണമാണെന്നും വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സർക്കാർ മറുപടി നൽകിയിരുന്നു. മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്കിയ ഹര്‍ജി ദില്ലി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
തിരുവനന്തപുരo വഞ്ചൂരിയൂരിൽ എയര്‍ഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിന് കാരണം, ഷിനിയോടോ കുടുംബത്തോടോ ഉള്ള വ്യക്തി വൈരാഗ്യം തന്നെയെന്ന നിഗമനവുമായി പൊലീസ്. ഞായറാഴ്ച രാവിലെ ആക്രമണത്തിനായി തെരെഞ്ഞെടുത്തതും ആർക്കോ വ്യക്തമായ സൂചന നൽകാൻ വേണ്ടിയാകുമെന്നാണ് നിഗമനo. പ്രതിയെ പിടികൂടാൻ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നത്.
മാന്നാർ കല കൊലപാതകക്കേസിലെ പ്രതി അനിൽ കുമാറിനെ നാട്ടിലെത്തിക്കാൻ അന്വേഷണ സംഘം പുതിയ അപേക്ഷ സമർപ്പിച്ചു. റെഡ്കോർണർ നോട്ടീസ് ഇറക്കാനുള്ള അപേക്ഷ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചിരുന്നു. സെപ്റ്റിക് ടാങ്കിൽ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ രാസ പരിശോധന ഫലം ലഭിക്കാൻ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും.അനിൽ വിദേശത്തു നിന്ന് ബന്ധുക്കളെ നിരന്തരം ബന്ധപ്പെടുന്നത് പൊലീസ് നിരീക്ഷിക്കുന്നുണ്ട്.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് യെല്ലോ അലർട്ട് ആണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, മറ്റു ജില്ലകളിൽ അലർട്ട് ഇല്ലെങ്കിലും എല്ലായിടത്തും മഴയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിലുണ്ട്.
വടക്കൻ കേരളത്തിൽ മഴ കനക്കുന്നു. കോഴിക്കോട് മലയോര മേഖലയിലുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയിൽ ഏഴ് വീടുകൾ തകർന്നു. കൃഷിഭൂമിയിലും വ്യാപകനാശ നഷ്ടങ്ങളാണുണ്ടായത്. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് ചുഴലിക്കാറ്റുണ്ടായത്. ശബ്ദം കേട്ടയുടനെ ആളുകൾ പുറത്തിറങ്ങിയതോടെ വലിയ അപകടം ഒഴിവായി.
പത്തനംതിട്ട ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ചോര്‍ച്ച. കെട്ടിടത്തില്‍ നിന്ന് മഴവെള്ളം മുറിയിലേക്ക് ശക്തമായി ഒഴുകിയതോടെ രോഗികളും ഡോക്ടര്‍മാരും മറ്റു ജീവനക്കാരും വലഞ്ഞു. ചോര്‍ന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.അതേസമയം, ചോര്‍ച്ച ഉടൻ പരിഹരിക്കുമെന്ന് ആര്‍എംഒ അറിയിച്ചു.
രാസമാലിന്യമാണ് പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണം എന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. മത്സ്യ മേഖലയ്ക്കാകെ 41 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പെരിയാർ മലിനീകരണ വിരുദ്ധ സംയുക്ത സമിതി നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ . പെരിയാറിൽ മത്സ്യക്കുരുതി ഉണ്ടായി രണ്ടു മാസം കഴിഞ്ഞിട്ടും കാരണക്കാരായവർക്കെതിരായ നടപടിയും കർഷകർക്കുള്ള നഷ്ടപരിഹാരവും ഒന്നുമായില്ല.
ജനകീയ മുഖം വീണ്ടെടുക്കാൻ, മാലിന്യ നിർമാർജ്ജന പ്രവര്‍ത്തനങ്ങൾക്ക് വര്‍ഗ്ഗ ബഹുജന സംഘടനകളെ അണിനിരത്താൻ സിപിഎം. ക്ഷേമപ്രവര്‍ത്തനങ്ങളിലെ മുൻഗണന പുതുക്കിയതിന് പിന്നാലെയാണ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഒരു പോലെ ബാധിക്കുന്ന പ്രശ്നത്തിൽ ജനകീയ ഇടപെടലിന് കളമൊരുങ്ങുന്നത്. രാഷ്ട്രീയ മത്സരത്തിനിട നൽകാത്ത വിധം പ്രവര്‍ത്തിക്കണമെന്നാണ് സർവ്വകക്ഷി യോഗത്തിലും മുഖ്യമന്ത്രിയുടെ ആഹ്വാനം .
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും, രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായി. ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു .
കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍പോലും നടന്നിട്ടില്ലെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണന് കുട്ടി. കൽപ്പാക്കത്ത് തോറിയം ഉപയോഗിച്ചുള്ള ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നത് പഠിക്കാനായി കെഎസ്ഇബി സംഘം പോയിരുന്നു. ആണവ നിലയത്തില്‍നിന്നുള്ള വൈദ്യുതി വാങ്ങലും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അമീബിക് മസ്തിഷ്കജ്വരത്തിനുള്ള മരുന്ന് ഇന്നെത്തും. ജർമ്മനിയിൽ നിന്നാണ് ജീവൻ രക്ഷാ മരുന്നായ മിൽറ്റിഫോസിൻ എത്തിക്കുന്നത്. കൂടുതൽ ബാച്ച് മരുന്നുകൾ വരും ദിവസങ്ങളിൽ എത്തിക്കാനും നടപടികളായിട്ടുണ്ട്.
നിര്‍മല കോളേജില്‍ നിസ്കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രിന്സിപ്പാല് ഫാദർ ജസ്റ്റിൻ കെ. കുര്യാക്കോസ് . തെറ്റായ പ്രചരണങ്ങളിലൂടെ മത സ്പർധ ഉണ്ടാക്കുന്ന നടപടികൾ ഒഴിവാക്കണം.പ്രാർഥനാ മുറി അനുവദിക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാർഥികൾ കത്ത് നൽകിയിരുന്നു.
നിര്‍മല കോളേജിലെ നിസ്കാര മുറി വിവാദത്തില്‍ ഖേദപ്രകടനവുമായി മൂവാറ്റുപുഴ മഹല്ല് കമ്മിറ്റികൾ.നഗരത്തിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികൾ കോളജ് മാനേജ്മെൻ്റ്മായി ചർച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയത്.പ്രാർഥനയ്ക്കും ആചാരങ്ങൾക്കും നിർദ്ദിഷ്ട രീതികൾ ഇസ്ളാം നിർദ്ദേശിച്ചിട്ടുണ്ട്.സമുദായവുമായി ബന്ധപ്പെട്ടവരിൽ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാൽ അത് മുതലെടുക്കാൻ കുബുദ്ധികൾ ശ്രമിക്കുമെന്ന് ഓർക്കണമെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പി.എസ്.എ. ലത്തീഫ് പറഞ്ഞു.
ഈ മാസം 31ന് സർവീസ് തുടങ്ങുന്ന ബെംഗളൂരു കന്റോൺമെന്റ്–എറണാകുളം ജങ്ഷൻ സ്പെഷ്യൽ വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ബെംഗളൂരുവിൽ നിന്ന് തിരിച്ചുള്ള ബുക്കിങ് തുടങ്ങിയിട്ടില്ല. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിൽ പുലർച്ചെ 5.30ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20ന് എറണാകുളത്തെത്തും.
കേരളത്തിലെ ദേശീയപാത നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടു.പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദ്ദേശപ്രകാരം വകുപ്പു സെക്രട്ടറിയാണ് ദേശീയപാത അതോറിറ്റി അധികൃതർക്ക് കത്തയച്ചത്.
കേരള സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിനിടെ തർക്കം. കോടതിയിലുള്ള കേസുകളിലെ വിധി വന്ന ശേഷമേ വോട്ട് എണ്ണാൻ കഴിയൂ എന്ന വൈസ് ചാൻസലറുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇടത് സംഘടനകളുടെ തർക്കം. എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി, പ്രതിഷേധം തുടരുകയാണ്.
ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ യുവാവിനെ തെരുവുനായ ആക്രമിച്ചു. തെരുവുനായയുടെ കടിയേറ്റ യുവാവിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ കാലിനാണ് കടിയേറ്റത്. ഇന്ന് രാവിലെ റെയില്‍വെ പ്ലാറ്റ്ഫോമിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ നായ് ആക്രമിക്കുകയായിരുന്നു
ദില്ലി കോച്ചിംഗ് സെൻ്ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. ബെസ്മെൻ്റിന് ഫയർഫോഴ്സ് എൻഒസി നൽകിയത് സ്റ്റോർ റൂം പ്രവർത്തിക്കാൻ മാത്രമാണ് . ലൈബ്രറിയും ക്ലാസ് റൂമും പ്രവർത്തിച്ചത് നിയമ വിരുദ്ധമായാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. ദില്ലി ഫയർഫോഴ്സ് പരിശോധന റിപ്പോർട്ട് പൊലീസിന് കൈമാറി. ഇന്നും വിവിധ കോച്ചിംഗ് സെൻ്ററുകളിൽ പരിശോധന തുടരുമെന്ന് എംസിഡി അറിയിച്ചു.
റാവൂസ് കോച്ചിംഗ് സെൻ്ററിന് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം . അപകടത്തിൽ പരിക്കേറ്റവരുടെ മുഴുവൻ പേര് വിവരങ്ങൾ പുറത്തു വിടുക, എഫ്ഐആർ കോപ്പി ലഭ്യമാക്കുക, സംഭവത്തിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, പ്രദേശത്തെ ഓടകൾ കാര്യക്ഷമമാക്കുക, മരിച്ചവർക്ക് 1 കോടി രൂപ സഹായധനം നൽകുക, മേഖലയിലെ വാടക നിരക്കുകൾ നിയമ വിധേയമാക്കുക, കോച്ചിംഗ് സെൻററുകൾക്ക് മുന്നിൽ സുരക്ഷാ മുൻകരുതൽ നടപടികൾ പ്രദർശിപ്പിക്കുക തുടങ്ങിയവയാണ് വിദ്യാർത്ഥികളുടെ ആവശ്യം.
ദില്ലി കോച്ചിംഗ് സെന്ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് അഞ്ച് പേർ കൂടെ അറസ്റ്റിൽ . ഇതോടെ സംഭവത്തിൽ അറസ്റ്റില്‍ ആകുന്നവരുടെ എണ്ണം ഏഴായി. കോച്ചിംഗ് സെന്റര്‍ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, വെള്ളപ്പൊക്കം ഉണ്ടായപ്പോൾ വേഗത്തിൽ വണ്ടി ഓടിച്ച് കെട്ടിടത്തിന്റെ ഗേറ്റ് തകർത്ത ഡ്രൈവർ എന്നിവരടക്കം ആണ് അറസ്റ്റിലായത്.
മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേൻ സിംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി . അമിത് ഷായും രാജ്നാഥ് സിംഗും ചർച്ചയിൽ പങ്കെടുത്തു. ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു കൂടിക്കാഴ്ച. മണിപ്പൂർ വിഷയത്തിന് പരാമവധി വേഗം പരിഹാരം കാണണമെന്നാണ് പ്രധാനമന്ത്രി നിർദേശം നൽകിയത്. ഇരു വിഭാഗങ്ങളോട് തുടർന്നും സംസാരിക്കണം. സുരക്ഷാ വിന്യാസത്തിലടക്കം കൂടുതൽ കേന്ദ്ര സഹായം നേതാക്കൾ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
ബെംഗളൂരുവിലെ ഹോട്ടലുകളിലേക്ക് പട്ടിയിറച്ചി വിതരണം ചെയ്തെന്ന ആരോപണം തെറ്റെന്ന് മന്ത്രി ജി പരമേശ്വര. ആട്ടിറച്ചിയാണെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. ദുരുദ്ദേശ്യത്തോടെ ഉന്നയിക്കപ്പെട്ട ആരോപണമാണെന്ന് മന്ത്രി വ്യക്തമാക്കിയതായി പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി. അറസ്റ്റുചെയ്ത് ജയിലിലടച്ച ഝാര്‍ഖണ്ഡ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. സോറന് ജാമ്യം അനുവദിച്ചത് ചോദ്യംചെയ്ത്ഇ.ഡി.സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധി യുക്തിസഹമാണെന്ന് വിലയിരുത്തികൊണ്ടാണ് സുപ്രീംകോടതി ഇ.ഡിയുടെ ആവശ്യം തള്ളിയത്.