നൂറ്റാണ്ടുകളോളം അടക്കിപ്പിടിച്ച അകംപൊരുളിനെയാണ് പുരുഷാധിപത്യക്രമത്തില്‍ സഞ്ചരിക്കുന്ന എഴുത്തിന്റെ ലോകത്തിലേക്ക് സ്ത്രീകള്‍ ഇറക്കിവെച്ചത്. സ്വാഭാവികമായും ഇതില്‍ അവരുടെ രാഷ്ട്രീയം കലരുന്നു. തുല്യത, സമത്വം എന്നീ രണ്ടു ചെറിയ വാക്കുകള്‍ ലോകത്തെ ത്തന്നെ എങ്ങനെയാണ് മാറ്റി മറിച്ചതെന്ന് കഴിഞ്ഞ രണ്ട് നൂറ്റാണ്ടിലെ ലോകചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ആത്യന്തികമായി മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും മൗലികാവകാശങ്ങള്‍ക്കും തുല്യതയ്ക്കും പ്രാധാന്യം നല്കുന്ന മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം ഫെമിനിസത്തിന്റെ വിമോചന സിദ്ധാന്തത്തിനും ആശയാടിത്തറ നല്കി എന്നതിനു സംശയമില്ല. സ്ത്രീവാദത്തിന്റെ സൈദ്ധാന്തികപശ്ചാത്തലവും സ്ത്രീയെഴുത്തിന്റെ രാഷ്ട്രീയവും എഴുത്തുകാരികള്‍ ആക്ടിവിസ്റ്റുകള്‍ കൂടിയാകുന്നതിന് പിന്നിലെ പ്രേരണകളുമാണ് ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ‘സ്ത്രീയെഴുത്തിന്റെ രാഷ്ട്രീയവും സാംസ്കാരിക ഇടപെടലുകളും’. ഡോ. അഞ്ജലി എ. ഗ്രീന്‍ ബുക്സ്. വില 142 രൂപ.