മധുര റെയിൽവേ സ്റ്റേഷന് സമീപമുള്ള യാഡിൽ നിർത്തിയിട്ടിരുന്ന ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിൽ ഇന്ന് രാവിലെ 5 മണിയോടെയാണ് അപകടമുണ്ടായത്. യുപി സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. ലഖ്നൗവിൽ നിന്നും തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് വന്ന ഇന്ത്യൻ റെയിൽവേയുടെ ടൂറിസ്റ്റ് ട്രെയിനിലെ ഒരു കോച്ച് മുഴുവനായും യുപി സ്വദേശികളാണ് ബുക്ക് ചെയ്തിരുന്നത്. ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.