മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എസ്യുവിയുടെ പുതിയ വകഭേദങ്ങളും പുതിയ പവര്‍ട്രെയിന്‍ ഓപ്ഷനും അവതരിപ്പിച്ചു. മോഡല്‍ ലൈനപ്പിന് പുതിയ 1.5 എല്‍ ഡീസല്‍ എഞ്ചിന് ലഭിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ മോട്ടോര്‍, 117 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. പുതിയ 1.5ലി. ഡീസല്‍ എഞ്ചിനും നിലവിലുള്ള 2.0ലി. എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റും ഉള്ള ആര്‍ഡബ്ളിയുഡി സിസ്റ്റം 2023 മഹീന്ദ്ര ഥാറിന് ലഭിക്കുന്നു എന്നതാണ് കൂടുതല്‍ ശ്രദ്ധേയം. എവറസ്റ്റ് വൈറ്റ്, ബ്ലേസിംഗ് ബ്രോണ്‍സ് എന്നിവയാണ് കളര്‍ വേരിയന്റ്. പുതിയ 2023 മഹീന്ദ്ര ഥാര്‍ 1.5 എല്‍ ഡീസല്‍, 2.0 ടര്‍ബോ പെട്രോള്‍ 4ഃ2 വേരിയന്റുകള്‍ക്ക് യഥാക്രമം 9.99 ലക്ഷം രൂപയും 13.49 ലക്ഷം രൂപയുമാണ് വില. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം ആണ്.