ഫിഷറീസ് വകുപ്പിലെ 662 താത്കാലിക ജീവനക്കാരെ വാട്‌സാപ്പ് സന്ദേശം വഴി പിരിച്ചുവിട്ടതായി റിപ്പോർട്ട്. ജനകീയ മത്സ്യക്കൃഷിയുടെ നൂറോളം പ്രോജക്ട് കോഡിനേറ്റർമാർ, 565 അക്വാകൾച്ചർ പ്രമോട്ടർമാർ എന്നിവരെയാണ് കരാർ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ ഉത്തരവിറക്കാതെ വാട്‌സാപ്പ് സന്ദേശമയച്ച് ഒഴിവാക്കിയത്. ഫീൽഡിൽ ജോലിയിലിരിക്കെ, താത്കാലിക ജീവനക്കാർക്ക് വാട്‌സാപ്പ് ഗ്രൂപ്പ് വഴി ജില്ലാ ഓഫീസർമാരായ ഡെപ്യൂട്ടി ഡയറക്ടർമാരുടെ പിരിച്ചുവിടൽ സന്ദേശം ലഭിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രോജക്ട് കോഡിനേറ്റർമാർക്ക് അഞ്ചുമാസത്തെയും അക്വാകൾച്ചർ പ്രമോട്ടർമാർക്ക് നാലുമാസത്തെയും ശമ്പളം നൽകാനുള്ളപ്പോഴാണ് പിരിച്ചുവിടൽ.