2030ഓടെ രാജ്യത്തെ 5ജി സബ്‌സ്‌ക്രിപ്ഷന്‍ 97 കോടിയായി ഉയരുമെന്ന് എറിക്‌സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ട്. ആകെ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷന്റെ 74 ശതമാനം വരുമിത്. ഈ വര്‍ഷം ഒടുവില്‍ത്തന്നെ ഇത് 27 കോടിയാകും. ഓരോ സ്മാര്‍ട്ട്‌ഫോണിലും പ്രതിമാസം ഉപയോഗിക്കുന്ന ശരാശരി ഡേറ്റ 32 ജി.ബിയാണ്. ഇത് 2030ഓടെ 66 ജി.ബിയായി ഉയരും. ഈ വര്‍ഷം ഒടുവിലേക്ക് രാജ്യത്തെ 95 ശതമാനം ജനങ്ങള്‍ക്കും മിഡ്-ബാന്‍ഡ് കവറേജും ലഭ്യമാകും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന 67 ശതമാനം പേരും ജനറേറ്റിവ് എ.ഐ ആപ്ലിക്കേഷനുകള്‍ ഓരോ ആഴ്ചയിലും ഉപയോഗിക്കുന്ന നിലയിലേക്ക് മാറും. കൂടുതല്‍ മികച്ച രീതിയില്‍ പ്രതികരിക്കുന്ന ജനറേറ്റിവ് എ.ഐ ആപ്ലിക്കേഷനുകള്‍ വേണമെന്ന് ജെന്‍-സീ തലമുറ ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നതായി എറിക്‌സണ്‍ കണ്‍സ്യൂമര്‍ലാബ് റിസര്‍ച്ചില്‍ പറയുന്നു. നിലവില്‍ നല്‍കുന്നതിനേക്കാള്‍ 20 ശതമാനം വരെ അധിക തുക മുടക്കാന്‍ ഉപയോക്താക്കള്‍ തയാറാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ നെറ്റ്‌വര്‍ക് കണക്ടിവിറ്റി കൂടുതല്‍ ഇടങ്ങളിലേക്ക് എത്തുമെങ്കിലും ഇതിനായി ഉപയോക്താക്കള്‍ കൂടുതല്‍ പണം മുടക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് വ്യക്തമാണ്.
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan