കെഎസ്ആർടിസി ബസും തമിഴ്നാട് ട്രാൻസ്പോർട്ട് ബസും തമ്മിൽ കൂട്ടിയിടിച്ച് 35 പേർക്ക് പരുക്ക്.മാർത്താണ്ഡം മേൽപ്പാലത്തിൽ വച്ചാണ് അപകടം സംഭവിച്ചത്. നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന കെഎസ്ആർടിസി ബസും കളിയിക്കാവിളയിൽ നിന്നും കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടം.
കെഎസ്ആർടിസി ബസിലെ ഡ്രൈവർ അനീഷ് കൃഷ്ണയെ ഗുരുതര പരുക്കുകളോടെ നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രണ്ടു ബസിലും പരുക്കേറ്റ 35യോളം പേരെ പല ആശുപത്രിയിലായി പ്രവേശിപ്പിച്ചു.തമിഴ്നാട്ബസ് ഡ്രൈവർ സുരേഷ് കുമാർ ആശാരിയെ പള്ളം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.