ആഘോഷങ്ങളോടെയും പ്രതീക്ഷകളോടെയും പുതുവര്‍ഷത്തെ വരവേറ്റ് ലോകം. ഫോര്‍ട്ട് കൊച്ചിയിലും കോഴിക്കോട് ബീച്ചിലും അടക്കം വന്‍ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ പപ്പാഞ്ഞിയെ കത്തിച്ച് പുതുവര്‍ഷത്തെ വരവേറ്റു. ഫസഫിക് തീരത്തെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് 2024 ആദ്യം പിറന്നത്, പിന്നാലെ ന്യൂസീലന്‍ഡിലും ഓസ്ട്രേലിയയിലെ സിഡ്നിയിലും. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയോടെ ഓക്ലന്‍ഡ് ടവറിൽ ന്യൂസീലന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റു. സിഡ്നിയിൽ വിശ്വവിഖ്യാതമായ ഹാര്‍ബര്‍ ബ്രിഡ്ജിന്റെയും ഒപ്പേറ ഹൗസിന്റെയും പശ്ചാത്തലത്തിലായിരുന്നു നവവല്‍സരാഘോഷങ്ങള്‍.
പുതുപ്രതീക്ഷകളുമായി 2024
