രാജ്യത്തെ ജെം ആന്‍ഡ് ജ്വല്ലറി കയറ്റുമതിയില്‍ 15 ശതമാനം കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. 25,843.84 കോടിയുടെ കയറ്റുമതിയാണ് ഒക്ടോബറില്‍ ഈ മേഖലയില്‍ നടന്നതെന്ന് ജെം ആന്‍ഡ് ജുവലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കയറ്റുമതി 30274.64 കോടി ആയിരുന്നു. ഒക്ടോബറിലെ കയറ്റുമതിയില്‍ കാര്യമായ ഇടിവ് വന്നെങ്കിലും 2022-23 സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറുമാസക്കാലയളവിലെ കയറ്റുമതിയിലെ മികച്ച പ്രകടനം ഇക്കാലയളവിലെ മൊത്തം വളര്‍ച്ചാ നിരക്കിനെ ബാധിച്ചില്ലെന്ന് കൗണ്‍സില്‍ വിലയിരുത്തുന്നു. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ കയറ്റുമതിയിലെ ഇടിവ് സീസണല്‍ ട്രെന്‍ഡാണെന്നും ദീപാവലി സീസണില്‍ ഉത്പാദനം കുത്തനെ കുറയുന്നതിനാലും നിര്‍മാണ യൂണിറ്റുകള്‍ അടഞ്ഞു കിടക്കുന്നതിനാലുമാണ് ഇതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.