SAVE 20221115 212952

അറേബ്യൻ വിഭവങ്ങൾ കഴിച്ച് അക്കിടി പറ്റി

പാലക്കാട് 14 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു

 

പാലക്കാട് മൈലംപുള്ളിയിൽ ഹോട്ടൽ ഭക്ഷണം കഴിച്ച 14 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. മൈലംപുള്ളിയിലെ  റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം എത്തി ഹോട്ടൽ അടപ്പിച്ചു.ഭക്ഷണ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യവിഷബാധയേറ്റ മിക്കവരും കഴിച്ചത് അറേബ്യൻ വിഭവങ്ങളാണ്. ഏത് വിഭവത്തിൽ നിന്നാണ് വിഷബാധയേറ്റത് എന്ന് കണ്ടെത്താനാണ് സാംപിൾ പരിശോധനയ്ക്ക് അയച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *